മുടി തഴച്ചുവളരാൻ വെളിച്ചെണ്ണയോ ആൽമണ്ട് ഓയിലോ?

Representative Image

കേരളീയർക്ക് ഭക്ഷണങ്ങൾ തയ്യാറാക്കുന്നതു മുതൽ മുടിയുടെ സൗന്ദര്യത്തിനു വരെ ഒഴിച്ചു നിർത്താനാവാത്ത ഘടകമാണ് വെളിച്ചെണ്ണ. കറുത്തു നീണ്ടു മൃദുവും മനോഹരവുമായ മുടിയ്ക്കു ആൽമണ്ട് ഓയിലും ഒഴിവാക്കാനാവില്ല. എന്നാൽ ഇവ രണ്ടിലുംവച്ച് മുടിയഴകിന് ഏറ്റവും മികച്ചത് ഏതാണെന്നു ചോദിച്ചാലോ? വ്യക്തമായൊരുത്തരം ബുദ്ധിമുട്ടായിരിക്കും. കാരണം രണ്ടു എണ്ണകളും അതിന്റേതായ രീതിയിൽ മികച്ച ഫലം നൽ‌കുന്നവയാണ്.

വെളിച്ചെണ്ണ

Representative Image

1) ചുരുണ്ട മുടിയെ മെരുക്കും

മുടിയുടെ ചുരുളുകൾ നീട്ടാൻ ഏറ്റവും മികച്ചത് വെളിച്ചെണ്ണയാണ്. കാൽസ്യം, അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമൃദ്ധമായ വെളിച്ചെണ്ണ മുടിയ്ക്കു വേണ്ട പോഷകങ്ങളും നൽകുന്നുണ്ട്. ചൂടാക്കിയ വെളിച്ചെണ്ണ വച്ചു തല മസാജ് ചെയ്യുന്നതു മുടിയ്ക്കു നഷ്ടപ്പെട്ട തിളക്കം വീണ്ടെടുത്ത് മൃദുത്വം നല്‍കും. മുടി പൊട്ടിപ്പോകുന്നതു തടയാനും വെളിച്ചെണ്ണ ഉത്തമമാണ്.

2) മുടി കൊഴിച്ചിൽ തടയും

മുടി ചീകുമ്പോൾ അമിതമായി പൊഴിയുന്നുണ്ടെങ്കിൽ വൈകാതെ തന്നെ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്. വെളിച്ചെണ്ണ ശിരോചർമത്തെ നനവുള്ളതാക്കുകയും ഇതു മുടി വീണ്ടും വളരാൻ കാരണമാവുകയും ചെയ്യും. മുടിയ്ക്ക് ഉള്ളു കുറവുള്ളവർ ഉള്ളു വർധിപ്പിക്കാൻ വെളിച്ചെണ്ണ നല്ലതാണ്. വെളിച്ചെണ്ണ രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ ചതടയുകയും ചെയ്യും.

3) അകാലനര ഇല്ലാതാക്കും

വെളിച്ചെണ്ണ മുടിയ്ക്ക് ആരോഗ്യവും കരുത്തും മാത്രമല്ല പകരുന്നത് അകാലനര തടയുകയും ചെയ്യും. 100 ഗ്രാം വെളിച്ചെണ്ണയെടുത്ത് അതിലേക്ക് നെല്ലിക്ക പേസ്റ്റ് ആക്കിയതും ഉലുവ, കറിവേപ്പില എന്നിവയും ചേർത്തരച്ച് ആഴ്ചയിലൊരിക്കൽ മുടിയില്‍ ഇടുന്നത് അകാലനര ഇല്ലാതാക്കും.

ആൽമണ്ട് ഓയിൽ

Representative Image

1) മുടികൊഴിച്ചിൽ ഇല്ലാതാക്കും

മുടിയുടെ വളർച്ചയ്ക്ക് ഉത്തമമാണ് ആൽമണ്ട് ഓയിൽ. വിറ്റാമിൻ ഇ,ഡി എന്നിവയും കാൽസ്യം, മഗ്നീഷ്യം എന്നിവയും വരണ്ടു പൊട്ടുന്ന മുടിയെ സംരക്ഷിച്ച് മുടി കൊഴിച്ചിൽ ഇല്ലാതാക്കും

2) നീണ്ടു തിളക്കമുള്ള മുടി

മുടി നീണ്ടുസുന്ദരമാകണമെന്നുണ്ടെങ്കിൽ മറക്കേണ്ട ആല്‍മണ്ട് ഓയിൽ സ്ഥിരമാക്കാം. ആൽമണ്ട് ഓയിലിൽ നിന്നു ലഭിക്കുന്ന പോഷകങ്ങൾ മുടിയെ ഉള്ളുള്ളതും ആരോഗ്യവും ദൃഢവുമാക്കുന്നു. ആൽമണ്ടിലെ മഗ്നീഷ്യം മുടി പൊട്ടുന്നതു തടഞ്ഞു മുടിയെ വളരാൻ സഹായിക്കും.

3) താരൻ ഇല്ലാതാക്കും

താരനിൽ നിന്നു മുക്തി നേടണമെന്നുള്ളവർ ഉടൻ ആൽമണ്ട് ഓയിൽ സ്ഥിരമാക്കിക്കോളൂ. ശിരോചർമത്തിലെ ചൂടകറ്റി തണുപ്പു പകരാനും കഴിവുള്ള ആൽമണ്ട് ഓയിൽ നല്ലൊരു കണ്ടീഷണർ കൂടിയാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, ബി6, ബി2, ഇ എന്നിവ താരൻ ശല്യം ഇല്ലാതാക്കും.