സ്ഥിരം ഷാംപൂ ഉപയോഗിക്കുമ്പോൾ

സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നവരിൽ മുടി കേടാകാൻ ഇടയുണ്ട്. ഇത്തരക്കാരിൽ മുടി വല്ലാതെ വരളുകയും പൊട്ടലുണ്ടാകുകയും ചെയ്യും. മുടിയുടെ വരൾച്ച ഒഴിവാക്കി ഈർപ്പം നിലനിർത്താനായി മോയ്സ്ചറൈസിങ് ട്രീറ്റ്മെന്റാണ് നൽകേണ്ടത്. മുടി പല ഭാഗങ്ങളായി തിരിച്ച ശേഷം തലയോട്ടിയിൽ പുരളാതെ മോയ്സ്ചറൈസർ പുരട്ടണം. വിരലുകളും ചീപ്പും ഉപയോഗിച്ച് ഇത് മുടിയിലാകമാനം പുരട്ടണം. അൽപസമയത്തിനു ശേഷം ഇതിനു മുകളിലേക്ക് മൊയ്സ്ചറൈസിങ് പായ്ക്ക് ഇടുക. മുടിയിലും തലയോട്ടിയിലും ആകമാനം മാസ്ക് ഇട്ട് പത്തുമിനിറ്റിനു ശേഷം മസാജ് ചെയ്ത് കഴുകണം. ചെറുതായി ആവി കൊള്ളിക്കുന്നതും നല്ലതാണ്. ട്രീറ്റ്മെന്റിനു ശേഷം ആഴ്ചയിൽ രണ്ടു പ്രാവശ്യം സ്മൂത്തനിങ് ഷാംപൂവും മാസ്കും ഉപയോഗിക്കാൻ മറക്കരുത്.