കെമിക്കലുകളില്ലാതെ വീട്ടിലുണ്ടാക്കാം ഡൈ

Representative Image

മുടിയിലെ ആകാല നര.... ദൈവമേ വാർധക്യം ഇങ്ങടുത്തെത്തിയോ എന്ന് സങ്കടപ്പെട്ടിരിക്കുന്നവരായിരിക്കും അധികവും. കണ്ണാടിയിൽ പോലും നോക്കാതെ എത്ര ദിവസം നിങ്ങൾ തള്ളി നീക്കും? അതുമാത്രമോ ഡൈ പോലെയുള്ള കെമിക്കലുകളോട് മുടി എങ്ങനെ പ്രതികരിക്കും എന്ന ഭീതിയും അതുപയോഗിയ്ക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും. എന്നാലിതാ വീട്ടിൽ ഉപയോഗിയ്ക്കാൻ കഴിയുന്ന ഒരു ഡൈ പറഞ്ഞു തരാം

നാരങ്ങാ നീരു കൊണ്ടാണ് ഡൈ തയ്യാറാക്കുന്നത്. ആദ്യം നാരങ്ങകൾ എടുക്കുക. തല നിറയെ തേയ്ക്കണമെങ്കിൽ എത്ര എണ്ണം വേണ്ടി വരുമോ അത്രയും എടുത്തതിനു ശേഷം കൈ കൊണ്ട് നന്നായി നാരങ്ങ അമർത്തുക, ശേഷം ഒരു പ്രതലത്തിൽ അമർത്തി ഉരുട്ടുക, ഇതിലെ നീര് നന്നായി പുറത്തേയ്ക്ക് വരാൻ ഉള്ള എളുപ്പത്തിനായാണ് ഇങ്ങനെ ചെയ്യുന്നത്.

ആദ്യം നാരങ്ങ നാലായി മുറിയ്ക്കുക. ഒരു കപ്പ്‌ വെള്ളം ചൂടാക്കുക, ഇതിലേയ്ക്ക് നാരങ്ങാ പിഴിഞ്ഞൊഴിക്കുക. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് വെള്ളം എത്രയെടുത്തോ അത്രയും അളവ് നാരങ്ങാ നീരും ഉണ്ടായിരിക്കണം. ഇതിനൊപ്പം തന്നെ അളവിൽ ഓറഞ്ച് നീരും എടുക്കണം. ഡ്രൈ മുടി ഉള്ളവരാണെങ്കിൽ ഇതിലേയ്ക്ക് അൽപ്പം കണ്ടീഷണർ കൂടി ചേർക്കാം. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ നിറച്ച ശേഷം മുടിയിലേയ്ക്ക് സ്പ്രേ ചെയ്ത് കൊടുക്കുക. കൂടുതൽ നരയുള്ള ഭാഗത്ത്‌ ചെയ്യുന്നതായിരിക്കും നല്ലത്. ഇത് രണ്ടോ മൂന്നോ കോട്ട് തലയിൽ അടിയ്ക്കാവുന്നതാണ്. ഇതിനു ശേഷം ഇളം വെയിലിൽ മുടി സൂര്യ പ്രകാശം കൊള്ളിക്കുക. ഒരു മണിക്കൂർ സൂര്യപ്രകാശം കൊണ്ടതിനു ശേഷം ഉണങ്ങിയ മുടിയിലെയ്ക്ക് ഈ മിശ്രിതം ഒന്ന് കൂടി തേയ്ച്ചു പിടിപ്പിച്ച ശേഷം അര മണിക്കൂർ കൂടി സൂര്യ പ്രകാശം കൊള്ളിക്കാം. തുടർന്ന് മുടി കഴുകുന്നതോടെ നിറം മുടിയിൽ പിടിച്ചിട്ടുണ്ടാകും. എത്രയെളുപ്പത്തിൽ വീട്ടിൽ കെമിക്കലുകൾ ഇല്ലാതെ തന്നെ മുടിയുടെ നിറം മാറിയെന്നു നോക്കൂ.