ഉറങ്ങിക്കോളൂ, ചെറുപ്പം നിലനിർത്താം

യുവത്വത്തിന് പ്രായഭേദമെന്യേ ആളുകൾ നൽകുന്ന പ്രാധാന്യം ഏറിവരുകയാണ്, പ്രത്യേകിച്ചും പ്രഫഷണലിസത്തിന്റെതായ ഇൗ കാലഘട്ടത്തിൽ. ചർമം കണ്ടാൽ പ്രായം തോന്നുകേയില്ല. പരസ്യവാചകം യാഥാർഥ്യമായെങ്കിലെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലേ.

ശരിയായി ഉറങ്ങൂ. നിങ്ങളുടെ ചർമത്തിനും പ്രായമാകുകയില്ല. നമ്മൾ ആവശ്യത്തിന് ഉറങ്ങാതിരിക്കുമ്പോൾ അത് കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് വർധിപ്പിക്കുന്നു. കോർട്ടിസോൺ ശരീരത്തിന് ആവശ്യമായ ഹോർമോൺ ആണെങ്കിലും ഇതിന്റെ അമിത സാന്നിദ്ധ്യത്തിന് ഒരു ഓമനപ്പേരുണ്ട്. മരണ ഹോർമോൺ. ഒരുപാട് പാർശ്വഫലങ്ങളുള്ള ഹോർമോണാണിത്.കോർട്ടിസോൺ അമിതമായാൽ അതു കോശങ്ങളുടെ നാശത്തിനു കാരണമാകും. ഇതിലൂടെ ചർമത്തിൽ ചുളിവുകൾ ഉണ്ടാകുകയും ചെയ്യും

നന്നായി ഉറങ്ങുന്നതിലൂടെ ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ എന്ന ഹോർമോണാണ് ശരീരം ഉത്പാദിപ്പിക്കുന്നത്. ഇത് കോർട്ടിസോളിന്റെ വിപരീതദിശയിലാണു പ്രവർത്തിക്കുന്നത്. അതായത് കോശങ്ങളെ നശിപ്പിക്കുന്നതിനുപകരം ശക്തിപ്പെടുത്തുന്നു. അങ്ങനെ നിങ്ങൾ കൂടുതൽ യുവത്വമുള്ളയാളായി മാറുന്നു.