‘ഷഫീക്കിന്റെ സന്തോഷം’ എന്ന അടുത്തകാലത്തിറങ്ങിയ മലയാള സിന‌ിമയിൽ ഒരു ഹുക്കയും അതിൽ ഉപയോഗിക്കുന്ന പുകയിലയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്റെയും മനോജ് കെ. ജയന്റെയും കഥാപാത്രങ്ങളെ പൊലീസ് പിടിക്കുന്ന‌ത് കഥയിലെ നിർണായക സംഭവങ്ങളിലൊന്നാണ്. ഹുക്ക ഇത്ര പ്രശ്നക്കാരനാണോ? അതറിയണമെങ്കിൽ അടുത്തിടെയുണ്ടായ കൊൽക്കത്ത ഹൈക്കോടതിയുടെ ഒരു വിധി അറിയണം. ആ വിധിയിൽ കോടതി ഇങ്ങനെ പറഞ്ഞു: ‘‘ഹുക്ക പാർലറുകൾ വലിയൊരു വരുമാന മാർഗമാണ്. ബാറിലോ ഹോട്ടലുകളിലോ ആരെങ്കിലും മയക്കുമരുന്നുകൾ ചേർത്ത് വിൽക്കുന്നുണ്ടെങ്കിൽ അത് കണ്ടുപിടിക്കുകയാണ് പൊലീസ് ചെയ്യേണ്ടത്. നിയമം ഇല്ലെങ്കിൽ അതുണ്ടാക്കണം, അല്ലാതെ ഇല്ലാത്ത നിയമത്തിന്റെ പേരിൽ നിരോധിക്കാൻ പറ്റില്ല’’, കൊൽക്കത്തയിലെ പ്രശസ്തമായ ഹുക്ക പാർലറുകൾ നിരോധിച്ച സംസ്ഥാന സർക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഈ വിധി. ചെറുതും വലുതുമായ 500–നടുത്ത് ഹുക്ക പാർലറുകളാണ് കൊൽക്കത്ത നഗരത്തിൽ മാത്രമുള്ളത്. നീണ്ട കുഴലിൽ നിന്ന് പുകവലിച്ചെടുത്ത് ഊതിപ്പറപ്പിക്കുന്ന ചിത്രങ്ങളും സിനിമകളിലെ ദൃശ്യങ്ങളും ഇന്ന് യഥാർഥത്തില്‍ പല നഗരങ്ങളിലേയും വലിയ ബിസിനസ് അവസരം കൂടിയാണ്. ഏഷ്യൻ രാജ്യങ്ങൾ കടന്ന് അമേരിക്കയിലും യൂറോപ്പിലും യുവത്വത്തിനും ഇന്നത് ഹരം. പുകയില ഉപയോഗിക്കുന്നതും പുകയില ഇല്ലാത്ത ഹെർബൽ ഹുക്കകളും ഇന്ന് വ്യാപകം. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് പറയുമ്പോഴും കാൻസറിനും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകുന്ന നിരവധി ഘടകങ്ങൾ ഹുക്ക വലിയിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം. എന്താണ് ഹുക്കയുടെ ചരിത്രം? എന്തുകൊണ്ടാണ് ഇന്ന് ഹുക്കവലി വ്യാപകമാകുന്നത്? ഹുക്ക വലിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കേണ്ടതാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഡിസ്കൗണ്ടുകൾ, പ്രത്യേക ഓഫറുകൾ

ADVERTISEMENT

ഒന്നര മാസത്തെ അടച്ചിടലിനു ശേഷം കൊൽക്കത്തിയിലെ ഹുക്ക ബാറുകൾ കഴിഞ്ഞ ദിവസം മുതൽ വീണ്ടും തുറന്നിരിക്കുകയാണ്. ഒരു സമയത്ത് തങ്ങൾക്കുണ്ടായിരുന്ന കസ്റ്റമർമാരെ തിരികെ കിട്ടാനായി വ്യക്തിഗത മെസേജുകൾ പോലും പല കഫേകളും ബാറുകളും ആളുകൾക്ക് അയയ്ക്കുന്നുണ്ട്. പോയ ബിസിനസ് തിരികെ കിട്ടാൻ ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും മുതൽ സ്ത്രീകൾക്ക് സൗജന്യ സേവനം എന്നിവയൊക്കെയാണ് ഈ സ്ഥാപനങ്ങൾ നൽകുന്നത്.

Twitter/@hookah_shisha

ഹുക്ക ബാറുകൾ പൂർണമായി അടച്ചു പൂട്ടാനായിരുന്നു ഡിസംബർ രണ്ടിന് കൊൽക്കത്ത മുൻസിപ്പൽ കോർപറേഷനും ബിദാൻനഗർ മുന്‍സിപ്പൽ കോർപറേഷനും ഉത്തരവിട്ടത്. സംസ്ഥാന മന്ത്രി കൂടിയായ തൃണമൂൽ കോൺഗ്രസ് നേതാവും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീമായിരുന്നു നിരോധന ഉത്തരവിനു പിന്നിൽ. ഹുക്ക ബാറുകളുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നു എന്നതും ഹുക്ക ബാറുകളിൽ രാസ ലഹരികളും മറ്റ് മയക്കു മരുന്നുകളും ഉപയോഗിക്കുന്നതായും ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു നടപടിയെന്ന് മേയർ വിശദീകരിച്ചിരുന്നു. ഇതോടെ ഹുക്കകൾ വലിക്കുന്നതിന് ചെറുപ്പക്കാർ അടിപ്പെട്ടുവെന്നും ഇതാണ് നിരോധിക്കാനുള്ള കാരണമെന്നും വാദങ്ങളുണ്ടായി. 

ഇതിനു പിന്നാലെ ഹുക്ക ബാറുകളിലെ സാധനങ്ങൾ പിടിച്ചെടുക്കുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹുക്ക പാർലറുകൾ റെയ്ഡ് ചെയ്യാനും സാധനങ്ങൾ പിടിച്ചെടുക്കാനും ഉടമകൾക്കെതിരെ കേസെടുക്കാനും പൊലീസിന് എല്ലാ സ്വാതന്ത്ര്യവും നൽകി. ഇതോടെ ഹുക്ക പാർലറുകളിലെ റെയ്‍ഡും സ്ഥിരം വാർത്തയായി. ഇതോടെയാണ് ഉടമകൾ കോടതിയെ സമീപിക്കാൻ തീരുമാനിക്കുന്നത്. 

∙ നിരോധിക്കും മുമ്പ് നിയമമുണ്ടാക്കൂ

ADVERTISEMENT

കൊൽക്കത്തയിൽ ഹുക്ക ബാറുകൾ നിരോധിച്ചതിനെതിരെ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കൊൽക്കത്ത ചാപ്റ്റർ സമർപ്പിച്ച ഹർജികള്‍ പരിഗണിച്ചു കൊണ്ടായിരുന്നു നിരോധനത്തിനെതിരെ ഹൈക്കോടതി വിധി. ഹുക്ക പാർലറുകൾ നിരോധിച്ചു കൊണ്ടുള്ള നിയമം ബംഗാൾ പാസാക്കിയിട്ടില്ല. അങ്ങനെ നിയമം മൂലം നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കോർപറേഷന് ഇത്തരമൊരു നടപടി സ്വീകരിക്കാൻ സാധ്യമല്ല. വലിയ വരുമാന മാർഗങ്ങളിലൊന്നു കൂടിയാണ് അത്. നിയമം നിലവിലില്ലെങ്കിൽ അതുണ്ടാക്കുകയാണ് വേണ്ടത്. ഏതെങ്കിലും ബാറിലോ റെസ്റ്ററന്റിലോ മയക്കുമരുന്നു പോലുള്ള കാര്യങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ചു കണ്ടുപിടിച്ച് നടപടി എടുക്കുകയാണ് പൊലീസ് ചെയ്യേണ്ടത്. ഹുക്ക ബാറുകളിലും മറ്റും ഹെർബൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. 

ഒപ്പം, റെസ്റ്ററന്റുകളിലോ ബാറുകളിലോ ഹുക്കകൾ ഉപയോഗിക്കണമെങ്കിൽ പ്രത്യേക ലൈസൻസ് വേണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു. ഹുക്ക ബാറുകളും മറ്റും സംബന്ധിച്ച് 2014–ൽ സുപ്രീം കോടതി വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു. പൊതു ഇടങ്ങളിൽ പുകവലി പാടില്ല എന്നത് എല്ലാവർക്കും ബാധകമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, എന്നാൽ ‘സ്മോക്കിങ് സോണു’കളിൽ ഹുക്കയുടെ ഉപയോഗം വിലക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു. മുംൈബ, അഹമ്മദാബാദ്, ചെന്നൈ ഹൈക്കോടതികളുടെ വിധികൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 യാർ‌ഡ് (1 യാർഡ് – 3 അടി) ചുറ്റളവിൽ പുകയില ഉത്പന്നങ്ങള്‍ വിൽക്കാൻ പാടില്ല, നിശ്ചിത പ്രായപരിധിയിൽ കുറവുള്ളവർക്ക് വില്‍ക്കാൻ പാടില്ല തുടങ്ങിയ നിർദേശങ്ങളുടെ പുറത്തുള്ള നിയമങ്ങളൊന്നും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതല്ലെങ്കിൽ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തിയിരിക്കണം എന്നാണ് സുപ്രീം കോടതി വിധി കൂടി ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. 

∙ തഴച്ചു വളരുന്ന ഹുക്ക ബിസിനസ്

Twitter/ @HookahCare

കൊൽക്കത്തയിൽ ഏതാണ്ട് 500–ലേറെ ഹുക്ക ബാറുകളും അതിൽ എല്ലായിടത്തുമായി 25,000–ത്തോളം ജീവനക്കാരും ഉണ്ടെന്നാണ് കണക്ക്. ചെറിയ തോതിൽ ഒരു ഹുക്ക പാർലർ തുടങ്ങണമെങ്കിൽ തന്നെ 10 മുതൽ 40 ലക്ഷം രൂപയോളം ചെലവു വരും എന്നാണ് കരുതുന്നത്. വലുതാണെങ്കിൽ ഇത് ഒന്നര മുതൽ രണ്ടു കോടി രൂപ വരെയാകും. നേരത്തെ തുറന്ന സ്ഥലങ്ങളിലായിരുന്നു ഇത്തരം ഹുക്കകൾ ഉണ്ടായിരുന്നത് എങ്കിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നൂറു കണക്കിന് എണ്ണം ഉയർന്നു വന്നതോടെ ചെറിയ മുറികളിലും അടച്ചിട്ട സ്ഥലങ്ങളിലുമൊക്കെ ഹുക്ക ബാറുകൾ ആരംഭിച്ചു. 

ADVERTISEMENT

1800-കളുടെ ഒടുവിൽ ഈജിപ്റ്റിൽ ആരംഭിച്ച ഖലീൽ മാമൂൻ ഹുക്കയാണ് ഇന്ന് ലോകത്തിൽ ഏറ്റവും പ്രശസ്തം. ഇത് 50 ഡോളർ മുതൽ മുകളിലേക്കുള്ള നിരക്കിൽ ലഭ്യമാണ്. ഫുമാരി, സ്റ്റാർബസ്, അൽ ഫക്കർ പോലുള്ള പ്രശസ്തമായ പുകയില ബ്രാൻഡുകളാണ് പാർലറുകളിൽ ഉപയോഗിക്കുന്നത്. വ്യക്തിഗതമായ ആവശ്യങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്നവരുമുണ്ട്. 0.05 ശതമാനം മുതൽ 0.5 ശതമാനം വരെയാണ് ഈ പുകയിലയിൽ നിക്കോട്ടിന്റെ അളവ് എന്നാണ് കണക്ക്. അതുകൊണ്ടു തന്നെ ഹുക്ക വലിക്കുന്നത് സിഗരറ്റും ബീഡിയും വലിക്കുന്നത്ര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല എന്നാണ് പൊതുവെ പറയപ്പെടാറ്. 

വിവിധ രുചികളിൽ ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പുകയിലയാണ് ഹുക്കകളിൽ ഉപയോഗിക്കുന്നത്. മിന്റ്, ചെറി, ചോക്ലേറ്റ്, തേങ്ങ, കപ്പുച്ചിനോ എന്നീ രുചികളൊക്കെ ലഭ്യം. പല വിലയിലാണ് ഹുക്ക വലി ലഭ്യമാകുക. ചില കഫേകളും ലോഞ്ചുകളും മറ്റും ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോൾ 200 രൂപയ്ക്കടുത്താണ് ചിലവാകുക. എങ്കിലും ഭേദപ്പെട്ട രീതിയിൽ ഹുക്ക വലിക്കണമെങ്കിൽ 350 രൂപ വരെ നൽകുന്നതാണ് പൊതുവെയുള്ള രീതി. എന്നാൽ രണ്ടു മണിക്കൂറിന് 500 മുതൽ 600 വരെ ഈടാക്കുന്നവയുമുണ്ട്. 

∙ കാൻസറും ശ്വാസകോശ രോഗങ്ങളും വരാം

Representational Image

ഹുക്ക വലിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്നു പറയുന്നത് ശരിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാർബൺ മോണോക്സൈഡും ടാറും പോലുള്ള ഘടകങ്ങൾ ഹുക്ക വലിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. നിരന്തരം ഹുക്ക വലിക്കുന്നതോടെ ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. 

100 സിഗരറ്റുകൾ വലിക്കുന്നതിനു തുല്യമായ അളവിലുള്ള നിക്കോട്ടിനാണ് ഒരു മണിക്കൂർ ഹുക്ക വലിക്കുമ്പോൾ ശരീരത്തിലെത്തുന്നത് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒരു സിഗരറ്റ് വലിക്കുമ്പോൾ ശരീരത്തിലെത്തുന്ന നിക്കോട്ടിനേക്കാൾ 1.7 മടങ്ങ് അധികമാണ് ഹുക്ക വലിക്കുമ്പോള്‍ ഉള്ളിലെത്തുന്നത്. അതുപോലെ ഹുക്ക വലിക്കുമ്പോൾ സിഗരറ്റ് വലിക്കുന്നതിനേക്കാൾ ഒമ്പതു മടങ്ങ് വരെ കൂടുതലാണ് കാർബൺ മോണോക്സൈഡിന്റെ അളവ്. ചിരട്ട, മരത്തിന്റെ കരി ഉൾപ്പെടെയുള്ളവ ഹുക്കയിലെ പുകയിലയ്ക്ക് തീ പിടിപ്പിക്കാനായി കത്തിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ കാർബൺ മോണോക്സൈഡും ടാറും പോലുള്ള നിരവധി കെമിക്കലുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് പുകവലിക്കുന്നവരുടെ ശ്വാസകോശത്തിലേക്കാണ് പോകാറ്.

മറ്റൊന്ന് പലർ കൈമാറി വലിക്കുന്ന രീതി ഹുക്ക വലിക്കുന്നവരുടെ സംഘത്തിൽ കാണാറുണ്ട്. ഇതും വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. പുകയില ഉൽപന്നങ്ങൾ ഹുക്കയിൽ ഇല്ലെങ്കിൽ പോലും ആരോഗ്യത്തിന് അപകടരമാണെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. ഹെർബൽ ഹുക്കയാണെങ്കിലും പുകയുണ്ടാക്കാനായി കത്തിക്കുന്ന വസ്തുക്കൾ മൂലം ആരോഗ്യത്തിന് ഹാനികരമാകുന്ന നിരവധി ഘടകൾ ഉണ്ടാകുന്നുണ്ട്. പുകയില ഇല്ലെങ്കിൽ പോലും ഫ്ലേവറിനു വേണ്ടി രാസവസ്തുക്കൾ ചേർക്കുന്നവരും കുറവല്ല.

∙ നിരോധനവുമായി കൂടുതൽ സർക്കാരുകൾ

മമതാ ബാനർജി (ചിത്രം: പിടിഐ)

നിലവിൽ മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഹുക്ക ബാറുകളും ലോഞ്ചുകളും മറ്റും നിരോധിച്ചിട്ടുണ്ട്. ഇതേ മാതൃകയിലാണ് പശ്ചിമ ബംഗാൾ സർക്കാരും ഡിസംബർ രണ്ടിന് കൊൽക്കത്തയിലെ ഹുക്ക ബാറുകൾ നിരോധിച്ചത്. ഇതാണ് കൊൽക്കത്ത ഹൈക്കോടതി തടഞ്ഞതും നിരോധിക്കണമെങ്കിൽ നിയമം നിർമിക്കാൻ നിർദേശിച്ചതും. തങ്ങൾ നിയമനിർമാണത്തിന്റെ വഴിയേ ആലോചിക്കുമെന്ന് ബംഗാൾ സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ഇക്കഴിഞ്ഞ ഒക്ടോബറിൽ തമിഴ്നാട് മന്ത്രിസഭ ഹുക്ക ബാറുകൾ നിരോധിക്കുന്ന ബിൽ പാസാക്കിയിരുന്നു. അടുത്ത കാലത്തായി ചെന്നൈയിൽ ഹുക്ക ബാറുകൾ പെരുകിയ സാഹചര്യത്തിലായിരുന്നു സർക്കാരിന്റെ തീരുമാനം. റെസ്റ്റോറന്റുകളിലും മറ്റുമുള്ള സ്മോക്കിങ് സോണുകളിൽ ഹുക്ക സർവീസ് കൂടി ഏർപ്പെടുത്തുന്ന പതിവ് വർധിച്ചതും കാരണമായി. തമിഴ്നാടിനു പിന്നാലെ ഡിസംബർ ആദ്യം മധ്യപ്രദേശ് മന്ത്രിസഭയും ഹുക്ക ബാറുകൾ നിരോധിക്കാനുള്ള ബില്‍ പാസാക്കി. വിലക്ക് ലംഘിക്കുന്നവർക്ക് 50,000 രൂപ വരെ പിഴയും ഒരു വർഷം മുതൽ മൂന്നു വർഷം വരെ തടവുമാണ് ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ ചില രാഷ്ട്രീയ നീക്കങ്ങളുടെ കൂടി ഭാഗമായാണ് ഈ തീരുമാനമെന്ന് കരുതുന്നവരുമുണ്ട്. മുൻ മുഖ്യമന്ത്രി ഉമാഭാരതി സമ്പൂർണ മദ്യനിരോധനം അടക്കമുള്ള ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ച് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിൽ ഒരു മറുമരുന്ന് എന്ന നിലയ്ക്ക് കൂടിയാണ് ഈ നിരോധന നീക്കമെന്നാണ് വാദങ്ങൾ.

Twitter/ @yaminbhuria

മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങിൽ പുകയിലരഹിത ‘ഹെർബൽ ഹുക്ക’ അനുവദനീയമാണ്. ഡൽഹിയിലും ഹെർബൽ ഹുക്ക അനുവദനീയമാണെങ്കിലും നിയന്ത്രണങ്ങളും കൂടുതലാണ്. കർണാടകയിൽ ഹുക്ക ബാറുകൾ അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരുമെന്ന് കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നെങ്കിലും ഇതുണ്ടായിട്ടില്ല. അനധികൃത ഹുക്ക ബാറുകളെ കണ്ടെത്താൻ അധികൃതർ ഇടക്കിടെ റെയ്ഡുകൾ നടത്താറുണ്ട്. ബംഗളുരു, മൈസൂരു, മംഗളൂരു നഗരങ്ങളിലാണ് ഹുക്ക ബാറുകൾ കൂടുതലുള്ളത്. അതേ സമയം,‌ ഹെർബൽ ഹുക്കയെന്നാണ് മുന്നിലെ ബോർ‍ഡെങ്കിലും ‌ആവശ്യക്കാർക്ക് രഹസ്യമായി പുകയില ചേർത്ത ഹുക്ക വലിക്കാൻ നൽകുന്നത് മിക്ക നഗരങ്ങളിലും നടക്കുന്നുണ്ട്. നാഗ്പുർ‌ അധികൃതർ ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

തെലങ്കാന ഹൈക്കോടതിയും അടുത്തിടെ കൊൽക്കത്ത ഹൈക്കോടതി വിധിക്ക് സമാനമായ വിധത്തിൽ ഹുക്ക പാർലർ വിഷയത്തിൽ ഇടപെട്ടിരുന്നു. അനധികൃത ഹുക്ക പാർലറുകൾ എന്ന പേരിൽ ഹൈദരാബാദിലും മറ്റും പോലീസ് നിരന്തരം റെയ്ഡുകൾ നടത്തുന്നു എന്ന പരാതി വ്യാപകമായതോടെ ഒരു സ്വകാര്യ ഹോട്ടലുടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാജ്യത്ത് നിലവിലുള്ള ‘സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രോ‍‍ഡക്ട്സ് ആക്ട്, 2003 അനുസരിച്ച് ഹുക്ക പാർലറുകൾക്ക് വേണ്ടി പ്രത്യേകം ലൈസൻസ് എടുക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം, 30–സീറ്റിനു മുകളിൽ കൂടുതലുള്ള ഹോട്ടൽ, കഫേകളിൽ പുകവലിക്കാനായി പ്രത്യേക സ്ഥലം ഒരുക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. നിയന്ത്രണങ്ങൾക്ക് വിധേയമായി റെസ്റ്റോറന്റ്, കഫേ തുടങ്ങിയവയുടെ ഉടമസ്ഥർക്ക് പ്രത്യേക സ്ഥലങ്ങളിൽ ഹുക്ക പാർലറുകൾ പ്രവർത്തിപ്പിക്കാമെന്നും പരിശോധന നടത്താമെങ്കിലും അനാവശ്യമായി ഹോട്ടലുടമകളെ പീഡിപ്പിക്കരുതെന്നും കോടതി പറഞ്ഞിരുന്നു. 

∙ കടൽ കടന്ന ഹുക്ക

ഹുക്ക സംസ്കാരം അമേരിക്കയിലും റഷ്യയിലും ജർമനി, യുകെ, നെതർലാൻഡ്സ്, സ്പെയിൻ, ഡെൻമാർക്ക് പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലും ഇന്ന് നിലവിലുണ്ട്. അമേരിക്കയിൽ സംസ്ഥാനങ്ങൾക്കനുസരിച്ച് ഹുക്ക ഉപയോഗത്തിൽ വ്യത്യാസമുണ്ട്. യൂറോപ്പിലെ നഗരങ്ങളിൽ ലെബനീസ്, പാക്കിസ്ഥാനി, ഈജിപ്ത് പൗരന്മാർ നടത്തുന്ന ‘ഷീഷാ ബാറു’കൾ‌ ധാരാളമായി കാണാം. യുകെയിൽ പൊതുസ്ഥലത്ത് പുകവലി നിരോധിച്ചതിനു ശേഷം ഹുക്ക ബാറുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

(Representational) Twitter/@JournoAshutosh

ഹുക്ക സംസ്കാരം ഏറെക്കാലം മുന്നേ ബംഗാളിലും രാജ്യത്തിന്റെ വടക്കൻ സംസ്ഥാനങ്ങളിലും നിലനിൽക്കുന്നുണ്ട്. ‌കൊൽക്കത്തയെ സംബന്ധിച്ചിടത്തോളം വിശേഷാവസരങ്ങളില്‍ അതിഥികളെ സൽകരിക്കുന്നതടക്കമുള്ള സമയത്ത് ഹുക്ക ഉപയോഗിക്കാറുണ്ട്. മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, ദക്ഷിണേഷ്യ, സെൻട്രൽ ഏഷ്യ, അടുത്ത കാലത്തായ അമേരിക്കയിലേയും യൂറോപ്യൻ രാജ്യങ്ങളിലെയും ചെറുപ്പക്കാർ എന്നിങ്ങനെ ഹുക്കയ്ക്ക് ഇന്ന് പ്രിയം ഏറി വരുന്നുണ്ട്.

15, 16 നൂറ്റാണ്ടുകളിൽ ഇന്നത്തെ കർണാടകത്തിലുള്ള ബിജാപ്പുർ കേന്ദ്രമാക്കി ഭരിച്ചിരുന്നത് ആദിൽ ഷാഹി രാജവംശമായിരുന്നു. ബിജാപ്പൂരിലെത്തിയ പോർച്ചുഗീസുകാരാണ് ആദ്യമായി പുകയിലും യൂറോപ്യൻ രീതിയിലുള്ള പൈപ്പുകളും ഇവിടെ പരിചയപ്പെടുത്തുന്നത്. അന്ന് ബിജാപ്പൂരിലെ മുഗൾ അംബാസിഡറായിരുന്ന ആസാദ് ബെഗ് തനിക്കൊപ്പം വലിയ അളവിൽ പുകയിലയും പൈപ്പുകളും അന്ന് മുഗൾ ഇന്ത്യയുടെ കേന്ദ്രമായിരുന്ന ഫത്തേപ്പൂർ സിക്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം കുറച്ചു പുകയിലയും വജ്രം പതിപ്പിച്ച ഒരു യൂറോപ്യൻ പൈപ്പും അക്ബർ ചക്രവർത്തിക്ക് സമ്മാനിച്ചു. തുടർന്ന് അക്ബര്‍ പുകയില കത്തിച്ച് വലിച്ചു നോക്കിയതോടെ അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങൾ നോക്കിയിരുന്ന പേർഷ്യക്കാരനായിരുന്ന അബുൾ–ഫത്ത് ഗിലാനി അത് തടഞ്ഞു. തുടർന്നാണ് ഇന്നു കാണുന്ന തരത്തിലുള്ള ഹുക്കയുടെ മാതൃക അദ്ദേഹം അവതരിപ്പിച്ചത്. 

പുക ഉള്ളിലേക്കെടുക്കുന്നതിനു മുമ്പ് വെള്ളത്തിലൂടെ കടത്തിവിട്ട് അതിന്റെ ദൂഷ്യഫലങ്ങൾ കളയുക എന്നതായിരുന്നു ഈ പ്രക്രിയയ്ക്ക് പിന്നിൽ. ഇവിടെ നിന്ന് ഹുക്ക പിന്നീട് പേർഷ്യയിലേക്കും അവിടെ നിന്ന് ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു എന്നാണ് കരുതപ്പെടുന്നത്. അതല്ല, സഫാവിദ് രാജവംശത്തിന്റെ കാലത്ത് പേർഷ്യയിലാണ് ഹുക്ക ഉത്ഭവിച്ചതെന്നും അവിടെ നിന്ന് ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചു എന്നും പറയപ്പെടുന്നുണ്ട്. 

English Summary: Evolution of Hookah Bars and Ban in Kolkata; Explained