ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സേഴ്സ് പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍ സ്ത്രീകളില്‍ ആത്മവിശ്വാസക്കുറവും സ്വന്തം ശരീരത്തെകുറിച്ചുളള അസംതൃപ്തികളും കൂട്ടുന്നതായി പഠനം. ഓസ്‌ട്രേലിയയിലെ ഫ്‌ളിന്‍ഡേഴ്‌സ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ഇന്‍സ്റ്റഗ്രാമില്‍ ശരീരസൗന്ദര്യവും അഴകളവുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സേഴ്സ് പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍ സ്ത്രീകളില്‍ ആത്മവിശ്വാസക്കുറവും സ്വന്തം ശരീരത്തെകുറിച്ചുളള അസംതൃപ്തികളും കൂട്ടുന്നതായി പഠനം. ഓസ്‌ട്രേലിയയിലെ ഫ്‌ളിന്‍ഡേഴ്‌സ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ഇന്‍സ്റ്റഗ്രാമില്‍ ശരീരസൗന്ദര്യവും അഴകളവുകളും പ്രദര്‍ശിപ്പിച്ച് നിരന്തരം പോസ്റ്റിടുന്നവര്‍ മറ്റ് സ്ത്രീകളില്‍ മാനസിക വിഷമങ്ങളും സ്വന്തം ശരീരത്തെകുറിച്ച് അസംതൃപ്തികളും വര്‍ദ്ധിപ്പിക്കുന്നതായി പഠനം കണ്ടെത്തി. 

മെലിഞ്ഞിരിക്കാനും സുന്ദരിയായിരിക്കാനും ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. അതിനാല്‍തന്നെ ഇത്തരം സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ കാഴ്ചക്കാരില്‍ മോശം പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ ഇത്തരത്തിലുളള പരസ്യങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരണമെന്നുവരെ ഈ പഠനം നിര്‍ദേശിക്കുന്നുണ്ട്. സ്ത്രീകളുടെ മാനസികാരോഗ്യത്തെ പോലും ബാധിക്കുന്നുവെന്ന കാരണവും ഇതിനായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 

ADVERTISEMENT

അടിവസ്ത്രങ്ങളുടെയും മറ്റും പരസ്യങ്ങളില്‍ വരുന്ന സൂപ്പര്‍ മോഡലുകളുടെ ശരീരഭംഗികണ്ട് ഇങ്ങനെയായിരിക്കണം സ്ത്രീകളെന്ന ഒരു മിഥ്യാധാരണ പലരിലും ഉണ്ടാകുന്നു. ഇത്തരം ചിത്രങ്ങള്‍ മറ്റ് സ്ത്രീകളില്‍ സ്വന്തം ശരീരത്തെകുറിച്ച് ആത്മവിശ്വാസകുറവുണ്ടാക്കാനേ ഉപകരിക്കൂ എന്ന ബോഡി ഇമേജ് വിദഗ്ധനായ ഇവാങ്ക പ്രിചാര്‍ഡ് പറയുന്നു. ഫ്‌ളിന്‍ഡര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറാണ് ഇവാങ്ക. 

ബോഡി ഇമേജ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ കാലത്തിന്റെ ഫാഷനും ലൈംഗിക ഉളളടക്കത്തോടെയുളള പോസ്റ്റുകളും എത്തരത്തില്‍ സ്ത്രീകളെ ബാധിക്കുന്നുവെന്നാണ് പഠനം കണ്ടെത്തിയത്. 17നും 25നും ഇടയിലുളള സ്ത്രീകള്‍ പഠനത്തില്‍ പങ്കെടുത്തു. ഇത്തരത്തിലൊരു പോസ്റ്റ് കാണുന്നതിനു മുന്‍പും ശേഷവുമുളള സ്ത്രീകളുടെ അഭിപ്രായങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തി. ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ കണ്ടതിനു ശേഷം സ്ത്രീകളുടെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടാവുകയും സ്വന്തം ശരീരത്തെക്കുറിച്ചുള്ള അസംതൃപ്തി വര്‍ധിക്കുകയും ചെയ്തുവെന്നാണ് പഠനം കാണിക്കുന്നത്. 

ADVERTISEMENT

18നും 34നും ഇടയില്‍ പ്രായമുളളവരാണ് ഇന്‍സ്റ്റഗ്രാമില്‍ സജീവമായിട്ടുളളവരില്‍ ഭൂരിഭാഗവും. ഒരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്‍സ്റ്റഗ്രാം ജനപ്രീതി സ്ത്രീകളില്‍ ഇത്തരത്തിലുളള ശാരീരിക മിഥ്യാധാരണകള്‍ക്കു കൂടി കാരണമാവുകയാണ്. 'സ്വന്തം ശരീരത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ സോഷ്യല്‍മീഡിയയുടെ കാലത്ത് വര്‍ധിക്കുകയാണ്. അനാവശ്യമായ താരതമ്യങ്ങളിലേക്കാണ് ഇത് എത്തിക്കുന്നത്. സോഷ്യല്‍മീഡിയയിലെ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്' പഠനത്തിന്റെ ഭാഗമായി പ്രൊഫ. പ്രിച്ചാഡ് പറയുന്നു

English Summary:

Study Says women dislikes their body after seeing instagram celebrities glamorous Photos