ജീൻസിൽ പുതിയ ഫിറ്റും പാറ്റേണും ഏതാണെന്നറിയേണ്ടേ ? പഴകിയ, ഉപേക്ഷിച്ച 74 ജോടി ജീൻസുകളിൽ നിന്ന് വെട്ടിച്ചേർത്തു തുന്നിയെടുത്ത 30 ജോടി ജീൻസുകളിലാണിപ്പോൾ ഫാഷൻപ്രേമികളുടെ കണ്ണ്. ഫാഷനിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ ശേഷം കോവിഡ് കാല പ്രതിസന്ധിയിൽപെട്ടു വീട്ടിൽ വെറുതെയിരിക്കേണ്ടിവന്ന ഡിസൈനറുടെ

ജീൻസിൽ പുതിയ ഫിറ്റും പാറ്റേണും ഏതാണെന്നറിയേണ്ടേ ? പഴകിയ, ഉപേക്ഷിച്ച 74 ജോടി ജീൻസുകളിൽ നിന്ന് വെട്ടിച്ചേർത്തു തുന്നിയെടുത്ത 30 ജോടി ജീൻസുകളിലാണിപ്പോൾ ഫാഷൻപ്രേമികളുടെ കണ്ണ്. ഫാഷനിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ ശേഷം കോവിഡ് കാല പ്രതിസന്ധിയിൽപെട്ടു വീട്ടിൽ വെറുതെയിരിക്കേണ്ടിവന്ന ഡിസൈനറുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീൻസിൽ പുതിയ ഫിറ്റും പാറ്റേണും ഏതാണെന്നറിയേണ്ടേ ? പഴകിയ, ഉപേക്ഷിച്ച 74 ജോടി ജീൻസുകളിൽ നിന്ന് വെട്ടിച്ചേർത്തു തുന്നിയെടുത്ത 30 ജോടി ജീൻസുകളിലാണിപ്പോൾ ഫാഷൻപ്രേമികളുടെ കണ്ണ്. ഫാഷനിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ ശേഷം കോവിഡ് കാല പ്രതിസന്ധിയിൽപെട്ടു വീട്ടിൽ വെറുതെയിരിക്കേണ്ടിവന്ന ഡിസൈനറുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീൻസിൽ പുതിയ ഫിറ്റും പാറ്റേണും ഏതാണെന്നറിയേണ്ടേ ? പഴകിയ, ഉപേക്ഷിച്ച 74 ജോടി ജീൻസുകളിൽ നിന്ന് വെട്ടിച്ചേർത്തു തുന്നിയെടുത്ത 30 ജോടി ജീൻസുകളിലാണിപ്പോൾ ഫാഷൻപ്രേമികളുടെ കണ്ണ്. ഫാഷനിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ ശേഷം കോവിഡ് കാല പ്രതിസന്ധിയിൽപെട്ടു വീട്ടിൽ വെറുതെയിരിക്കേണ്ടിവന്ന ഡിസൈനറുടെ ക്വാറന്റീൻ പ്രോജക്ടാണ് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായത്. 30 ദിവസം കൊണ്ട് ഒരുക്കിയ ആ 30 ജീൻസുകൾക്ക് പേരിട്ടിരിക്കുന്നതിങ്ങനെ – ക്വാറൻജീൻസ് !

ഒരു ജീൻസിൽ പല ജീൻസുകളുടെ പോക്കറ്റുകൾ മാത്രം ചേർത്തു തുന്നിയത്, പല ജീൻസുകളുടെ അരക്കെട്ടു മാത്രമായി ഒരുക്കിയ ജീൻസ്, പട്ടം പോലൊരു ജീൻസ് തുടങ്ങി വ്യത്യസ്തതകളുടെ അതിമനോഹരമായ ഡെനിം പാറ്റേണുകളാണ് ക്വാറന്റീൻ ജീൻസ് പ്രോജക്ടിലേത്. ഈ വേറിട്ട ജീൻസുകളൊരുക്കിയ ഡിസൈനറുടെ വിശേഷങ്ങൾ കൂടി അറിയണ്ടേ ?. അതിനു പിന്നിലുണ്ട്, പ്രതിസന്ധിയിൽ തളരാത്ത മനസ്സിന്റെ പോരാട്ടവീര്യം. 

ADVERTISEMENT

യുകെയിലെ മൂന്നാം ലോക്‌ഡൗൺ കാലത്താണ് അലക്സാൻഡ്ര അർമാറ്റ സ്വന്തം ജീൻസ് പ്രോജക്ടിന് തുടക്കമിട്ടത്. സോവിയറ്റ് കാല പോളണ്ടിൽ നിന്നു കാനഡയിലേക്കു കുടിയേറിയവരാണ് അർമാറ്റയുടെ മാതാപിതാക്കൾ. അർമാറ്റ ജനിച്ചതും വളർന്നതും കാനഡയിലാണ്. യുകെയിൽ ഫാഷൻ പഠനത്തിന്റെ അവസാന സെമസ്റ്ററിലാണ് കോവിഡ് പ്രതിസന്ധി രൂപപ്പെട്ടത്. അങ്ങനെ കുടുംബാംഗങ്ങൾക്കൊപ്പം ചേരാൻ അർമാറ്റ കാനഡയിൽ തിരിച്ചെത്തി. പഠനം പൂർത്തിയായെങ്കിലും ക്യാംപസ് പ്ലേസ്മെന്റോ ജോലി അഭിമുഖങ്ങൾക്കുള്ള സാധ്യതകളോ കോവിഡ് മൂലം ഇല്ലാതെ പോയി. കാനഡയിലെ താമസം ഏറെനാൾ നീണ്ടതോടെ ജോലിയില്ലാതെ ഇരിക്കേണ്ടി വരുന്നതിന്റെ മാനസിക സമ്മർദത്തിലായി അർമാറ്റ. ഫാഷൻരംഗത്തു ജോലി നേടാൻ യുകെയിലേക്കു പോകുന്നതാകും നല്ലതെന്ന തോന്നലിൽ വീണ്ടും കൂടുമാറ്റം. പക്ഷേ ജോലി കണ്ടെത്തുക എളുപ്പമായിരുന്നില്ല. മാനസികാരോഗ്യം തന്നെ നഷ്ടപ്പെടുന്നുവെന്നു തോന്നിയ നാളുകളിലാണ് ഡെനിമിൽ പരീക്ഷണം നടത്താനുള്ള ആശയം വീണുകിട്ടിയത്. 

കാര്യമായ മൂലധനമില്ലാതെ തന്നെ ചെയ്തു തീർക്കാവുന്നൊരു ഫാഷൻ പ്രോജക്ട് – അതായിരുന്നു അർമാറ്റയുടെ മനസ്സിൽ. ഈ ആശയത്തിന്റെ തുടക്കത്തിന് അർമാറ്റ കടപ്പാട് സൂക്ഷിക്കുന്നത് മറ്റൊരാൾക്കാണ് – മാർട്ടിനോ ഗ്യാംപെർ. ഉപേക്ഷിക്കപ്പെട്ട ഫർണിച്ചറിൽ നിന്ന് 100 ദിവസം 100 കസേരകൾ റീഡിസൈൻ ചെയ്യുകയെന്നൊരു പദ്ധതി നടപ്പാക്കിയിട്ടുണ്ട് അദ്ദേഹം. അതിൽ നിന്നാണ് പഴയ ജീൻസുകളിൽ നിന്നു പുതിയ ഡിസൈനുകൾ ഒരുക്കുകയെന്ന ആശയം അർമാറ്റയുടെ മനസ്സിൽ കൂടുകൂട്ടിയത്. ലോക്കൽ ഷോപ്പുകളിലും ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിലും ഉൾപ്പെടെ പരതിയാണ് അർമാറ്റ ഇതിനാവശ്യമായ പഴയ വസ്ത്രങ്ങൾ കണ്ടെത്തിയത് – 74 ജോടി ജീൻസുകൾ.

ADVERTISEMENT

പഴയ ജീൻസുകൾ പുനരുപയോഗിച്ച് (അപ് സൈക്കിൾ) പുതിയ ഡിസൈനുകൾ ഒരുക്കുക ഏറെ ശ്രമകരമായിരുന്നെന്നു പറയുന്നു അർമാറ്റ. ‘‘ സാധാരണ വലിയൊരു തുണിയിൽ പാറ്റേൺ വരച്ച് വസ്ത്രം ഒരുക്കിയെടുക്കുന്നതു പോലെ എളുപ്പമായിരുന്നില്ല അത്. അപ്സൈക്കിൾ ചെയ്യുന്നതു തന്നെ ശ്രമകരമായ ജോലിയാണ്. സാധാരണയേക്കാൾ ഒരുപാട് സമയമെടുക്കുകയും ചെയ്യും. പഴയ ജീൻസിൽ നിന്ന് കഴിയുന്നത്ര ഫാബ്രിക് പുനരുപയോഗിക്കാനായിരുന്നു എന്റെ ശ്രമം. അതുകൊണ്ടു തന്നെ എങ്ങനെ കീറിമുറിച്ചാലാണ് കൂടുതൽ തുണി അതിൽനിന്നു കിട്ടുക എന്ന രീതിയിലാണ് അലോചിച്ചത്. ഉപയോഗമുണ്ടാകില്ലെന്നു കരുതിയിട്ടും സൂക്ഷിച്ചുവച്ച സീം, പോക്കറ്റ്, വെയ്സ്റ്റ് ബാൻഡ് എന്നിവ മാത്രം ചേർത്തും ഒടുവിൽ  ജീൻസ് ഡിസൈൻ ചെയ്യാനായി’’

സ്വന്തം പേരിൽ ബ്രാൻഡ് തുടങ്ങണമെന്നതാണ് അർമാറ്റയുടെ ആഗ്രഹം. അതു സുസ്ഥിര ഡെനിം എന്ന ആശയത്തിൽ കേന്ദ്രീകരിക്കുന്നതാകുമെന്നും അവർ പറയുന്നു. ഇനി കൂടുതൽ പ്രഫഷനലായി എല്ലാം ചെയ്യണം. പഠിച്ചറങ്ങിയയുടൻ സ്വന്തം കലക്‌ഷൻ ലോകത്തിനു മുന്നിൽ വയ്ക്കാനായതിന്റെ ആവേശത്തോടെ അർമാറ്റ സ്വപ്നം കാണുന്നു. സ്വന്തം പേരിലുള്ള ബ്രാൻഡ് തുടങ്ങും മുമ്പേ തന്നെ ആ 30 ജോടി ജീൻസുകൾ ലോകം ‘അലക്സാൻഡ്ര അർമാറ്റ’യുടെ പേരിൽ അംഗീകരിച്ചുകഴി‍ഞ്ഞു.

ADVERTISEMENT

English Summary : Alexandra Armata's new project 30 Jeans in 30 Days or, as she also likes to call it, Quaranjean