ഫാഷൻ
Aloe vera

മനോഹരമായ വസ്ത്രങ്ങളും ആക്സസറികളും ധരിച്ച്‌ സ്റ്റൈലിഷ് ആയി നടക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്. ആ ആഗ്രഹമാണ് ഫാഷന്റെ കരുത്ത്. ഓരോ ദിവസവും ഫാഷൻ ലോകം വളരുകയാണ്. വസ്ത്രങ്ങൾ, ചെരിപ്പുകൾ, ആഭരണങ്ങള്‍, വാച്ചുകൾ....അങ്ങനെ സർവതിലും ഫാഷൻ സ്ഥാനം പിടിച്ചിരിക്കുന്നു. കാലഘട്ടവും ദേശത്തിന്റെ പ്രത്യേകതകളുമെല്ലാം ഫാഷൻ രൂപപ്പെടാൻ സഹായിക്കുന്നു. 

ലോകം അതിവേഗം ബന്ധപ്പെടാൻ തുടങ്ങിയതോടെ ദൂരത്തിന്റെ പരിധിയും സംസ്കാരത്തിന്റെ അപരിചിതത്വവും ഫാഷന് സൃഷ്ടിച്ച നിയന്ത്രണങ്ങൾ തകർന്നു. ഇന്ന് അതിവേഗം വളരുന്ന ഫാഷൻ സകല മേഖലകളിലേക്കും വ്യാപിക്കുകയാണ്. അതിനിയും വേഗത്തിലാകുക തന്നെ ചെയ്യും.