Activate your premium subscription today
എന്റെ എസ്എസ്എൽസി ബുക്കിലെ ജാതി ‘ഹിന്ദു തണ്ടാൻ ’എന്നാണ്. പിഎസ്സി പ്രൊഫൈലിൽ ‘ഹിന്ദു ഈഴവ’ എന്നാണ്. അച്ഛന്റെ ജാതിയാണ് ഹിന്ദു ഈഴവ. റവന്യു അധികാരിയിൽനിന്ന് എനിക്കു ലഭിച്ച സർട്ടിഫിക്കറ്റിൽ ‘ഹിന്ദു ഈഴവ’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. എസ്എസ്എൽസി ബുക്കിൽ ‘ഹിന്ദു തണ്ടാൻ’ എന്നു
അഗ്രികൾചറൽ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? കേരള കാർഷിക സർവകലാശാലയുടെ കൃഷിശാസ്ത്രത്തിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമാണ് അടിസ്ഥാനയോഗ്യത. ഈ യോഗ്യത നേടിയവരുടെ അഭാവത്തിൽ അഗ്രികൾചറിലുള്ള വൊക്കേഷനൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്. ഒന്നും രണ്ടും യോഗ്യത നേടിയവരുടെ അഭാവത്തിൽ
യുപി സ്കൂൾ ടീച്ചർ ലിസ്റ്റിൽ ഉൾപ്പെട്ട എനിക്ക് ഇന്റർവ്യൂ നടക്കുന്ന തീയതിയിൽ സർവകലാശാലാ പരീക്ഷയിൽ പങ്കെടുക്കേണ്ടതുണ്ട്. ഇന്റർവ്യൂ തീയതി മാറ്റിക്കിട്ടാൻ വ്യവസ്ഥയുണ്ടോ? പിഎസ്സി ഇന്റർവ്യൂ നടക്കുന്ന തീയതിയിൽ മറ്റു പിഎസ്സി പരീക്ഷയിലോ സംസ്ഥാന–ദേശീയതല മൽസരപ്പരീക്ഷയിലോ സർവകലാശാലാ പരീക്ഷയിലോ പങ്കെടുക്കുന്ന
സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷിക്കുന്ന പുരുഷൻമാർക്കും വനിതകൾക്കും ശാരീരിക യോഗ്യതയിലും കായികക്ഷമതാ പരീക്ഷയിലെ ഇനങ്ങളിലും വ്യത്യാസമുണ്ടോ? ഇതു സംബന്ധിച്ച വിവരങ്ങൾ വിശദമാക്കാമോ? ശാരീരിക യോഗ്യതയിലും കായികക്ഷമത പരീക്ഷയുടെ ഇനങ്ങളിലും പുരുഷൻമാർക്കും വനിതകൾക്കും വ്യത്യാസമുണ്ട്. യോഗ്യതകൾ ഇങ്ങനെ: ∙പുരുഷൻമാർ:
പിഎസ്സി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ മെയിൻ ലിസ്റ്റിൽ ഇപ്പോൾ ഉദ്യോഗാർഥികളെ തീരെ കുറച്ചാണ് ഉൾപ്പെടുത്താറുള്ളത്. എന്നാൽ, കണക്കിലധികം പേരെ സപ്ലിമെന്ററി ലിസ്റ്റിൽ ഉൾക്കൊള്ളിക്കുകയും ചെയ്യുന്നു. എന്താണ് ഇതിന്റെ മാനദണ്ഡം? ഒരു തസ്തികയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുന്നവരുടെ
സൂപ്പർ ന്യൂമററി നിയമനം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? മറ്റു നിയമനങ്ങളിൽനിന്ന് ഇതിനുള്ള വ്യത്യാസം എന്തെല്ലാമാണ്? വിവിധ സർക്കാർ വകുപ്പുകളിൽ പ്രത്യേക ജോലി ചെയ്തു തീർക്കാനോ സമാനമായ കാരണങ്ങളാലോ കുറച്ച് ഉദ്യോഗസ്ഥരെ ആവശ്യമായി വരികയും അതിനായി ബന്ധപ്പെട്ട വകുപ്പിൽ നിലവിൽ ഒഴിവുകൾ ഇല്ലാതിരിക്കുകയും
പൊലീസ് വകുപ്പിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കുന്ന എസ്സി/എസ്ടി, ഒബിസി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുമോ? പൊലീസ് കോൺസ്റ്റബിൾ തസ്തികയുടേതുപോലെ ഈ റാങ്ക് ലിസ്റ്റിനും ഒരു വർഷമാണോ കാലാവധി? നിയമനം ലഭിക്കുന്നവർക്ക് എത്ര വർഷത്തെ പ്രബേഷനാണുള്ളത്? മറ്റു
അടുത്തിടെ പിഎസ്സി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ വലിയതോതിൽ കുറയ്ക്കുന്നതായി കണ്ടുവരുന്നു. മുൻപ് ഇങ്ങനെയായിരുന്നില്ല. വിവിധ ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതിൽ പിഎസ്സി ഇപ്പോൾ സ്വീകരിക്കുന്ന മാനദണ്ഡം എന്താണ്? ഷോർട്/സാധ്യതാ ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തും
പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) വകുപ്പിൽ ലൈൻമാൻ തസ്തികയുടെ മുൻ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചിരുന്ന തത്തുല്യ യോഗ്യതകളും ഉയർന്ന യോഗ്യതകളും ഏതൊക്കെയാണ്? ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ലഭിച്ച സർട്ടിഫിക്കറ്റാണ് ഈ തസ്തികയ്ക്കു നിശ്ചയിച്ചിരിക്കുന്ന യോഗ്യത. മുൻ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചിരുന്ന തത്തുല്യ/ഉയർന്ന
ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിച്ച ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് തസ്തികയുടെ യോഗ്യതയിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡും നേടിയവർക്ക് അപേക്ഷിക്കാമെന്നു മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഏതെല്ലാമാണ് ബന്ധപ്പെട്ട വിഷയങ്ങൾ? വിജ്ഞാപനത്തിലെ മറ്റു വ്യവസ്ഥകളും ഇളവുകളും എന്തെല്ലാമാണ്? കെ–ടെറ്റിനു പകരം
എയ്ഡഡ് കോളജിൽ ലൈബ്രറി അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഞാൻ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കു തസ്തികമാറ്റം വഴി അപേക്ഷ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതി ജയിച്ചാൽ എന്നെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമോ? എൽഡിസി, എൽഡി ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലും സമാന തസ്തികകളിലും ജോലി ചെയ്യുന്നവരൊഴികെ സംസ്ഥാന
പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഈ വർഷം പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടോ? ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഇപ്പോൾ വാർഷിക തിരഞ്ഞെടുപ്പാണു പിഎസ്സി നടത്തുന്നത്. എല്ലാ വർഷവും വിജ്ഞാപനം വരുന്നുണ്ട്. ഈ വർഷത്തെ വിജ്ഞാപനം ഡിസംബറിൽ
പിഎസ്സി നിയമനത്തിൽ എത്ര കായിക ഇനങ്ങൾക്കു വെയ്റ്റേജ് മാർക്ക് നൽകുന്നുണ്ട്? ഇനങ്ങൾ ഏതെല്ലാമാണ്? 52 കായിക ഇനങ്ങൾക്കാണു പിഎസ്സി നിയമനത്തിൽ വെയ്റ്റേജ് അനുവദിക്കുന്നത്. ഇനങ്ങൾ ഇവയാണ്: ഫുട്ബോൾ, അത്ലറ്റിക്സ് (ക്രോസ് കൺട്രി ഉൾപ്പെടെ), വോളിബോൾ, അക്വാറ്റിക്സ് (സ്വിമ്മിങ്, ഡൈവിങ്, വാട്ടർപോളോ), ബാസ്കറ്റ്ബോൾ,
ഹിന്ദു നാടാർ വിഭാഗമായ ഞാൻ ക്രിസ്ത്യൻ നാടാർ വിഭാഗത്തിലേക്കു മാറാൻ തീരുമാനിച്ചിരിക്കുകയാണ്. മതം മാറുന്നത് പിഎസ്സി വഴി ജോലി ലഭിക്കുന്നതിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ? പ്രൊഫൈലിൽ ഹിന്ദു നാടാർ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണു പിഎസ്സി ജാതി
കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതിയപ്പോൾ ഉത്തരക്കടലാസിൽ അബദ്ധത്തിൽ ഒരു വരവീണു. ഇക്കാരണത്താൽ ഉത്തരക്കടലാസ് അസാധുവാകാൻ സാധ്യതയുണ്ടോ? ഉത്തരക്കടലാസ് അസാധുവാകുന്ന വിവിധ കാരണങ്ങൾ എന്തെല്ലാമാണ്? ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ഉത്തരക്കടലാസിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തലുകൾ നടത്തുന്നത്
കാംകോയിൽ വർക്ക് അസിസ്റ്റന്റ് തസ്തികയിൽ പിഎസ്സി അഡ്വൈസ് ലഭിച്ച് 8 മാസം കഴിഞ്ഞിട്ടും ഇതുവരെ നിയമനം നൽകിയിട്ടില്ല. ഒഴിവില്ലാത്തതുകൊണ്ടാണു നിയമനം നൽകാത്തതെന്ന് അധികൃതർ പറയുന്നു. പിഎസ്സിയിൽ റിപ്പോർട്ട് ചെയ്ത ഒഴിവിൽ നിയമനം നൽകാതിരിക്കാനാവുമോ? പിഎസ്സിയുടെ നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥിക്കു
പിഎസ്സി നിയമനങ്ങളുമായി ബന്ധപ്പെട്ട് ‘ത്രോൺ ഔട്ട്’ എന്നു കേട്ടിട്ടുണ്ട്. എന്താണിത്? ഇങ്ങനെ സംഭവിച്ചാൽ തിരികെ ജോലിയിൽ കയറാൻ പറ്റുമോ? പിഎസ്സി വഴി ജോലിയിൽ പ്രവേശിച്ചയാളെ, ചില സാഹചര്യത്തിൽ ഒഴിവില്ലാത്തതിന്റെ പേരിൽ ജോലിയിൽനിന്നു മാറ്റിനിർത്താറുണ്ട്. ദീർഘകാല അവധിയിലായിരുന്നയാൾ തിരികെ പ്രവേശിക്കുകയോ
12–ാം ക്ലാസ് വരെ ഇംഗ്ലിഷ് മീഡിയത്തിലാണു പഠിച്ചത്. പിന്നീട് കാലിക്കറ്റ് സർവകലാശാലയിൽനിന്നു ഡിഗ്രിയും ബിഎഡും എടുത്ത ഞാൻ കെ–ടെറ്റ് യോഗ്യതയും നേടി. കെ–ടെറ്റ് കാറ്റഗറി IIൽ ലാംഗ്വേജ് II മലയാളം ഉൾപ്പെടെയാണു വിജയിച്ചത്. സി–ടെറ്റ് പേപ്പർ 1, 2 ലാംഗ്വേജിൽ മലയാളം പേപ്പറിലും യോഗ്യത നേടിയിട്ടുണ്ട്. എനിക്കു യുപി
ഡിഗ്രി പരീക്ഷ ജയിച്ചെങ്കിലും ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ഉടൻ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാനതീയതിക്കകം പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ലഭിക്കണമെന്നുണ്ടോ? അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം നിശ്ചിത യോഗ്യത നേടിയിരിക്കണമെന്നേയുള്ളൂ. അതായത്, ബന്ധപ്പെട്ട
ബിരുദാനന്തര ബിരുദം, നെറ്റ്, പിഎച്ച്ഡി യോഗ്യതകളുള്ളവർക്കു കെഎഎസ് തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കുമോ? ബിരുദമാണ് കെഎഎസിന്റെ അടിസ്ഥാന യോഗ്യത. ബിരുദത്തേക്കാൾ ഉയർന്ന യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. പക്ഷേ, അവർക്കു മുൻഗണനയൊന്നും ലഭിക്കില്ല. മെയിൻ പരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ
ബിരുദം അവസാനവർഷ വിദ്യാർഥിയാണ്. ഇപ്പോൾ പ്രസിദ്ധീകരിച്ച കെഎഎസ് വിജ്ഞാപന പ്രകാരം എനിക്ക് അപേക്ഷിക്കാൻ കഴിയുമോ? കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് അപേക്ഷ നൽകാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിക്കകം യോഗ്യത നേടിയിരിക്കണമെന്നാണു (അതായത്, പരീക്ഷ ജയിച്ചിരിക്കണം) വ്യവസ്ഥ.
പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ സിലബസിൽ നിന്നു വ്യത്യസ്തമാണോ ഐആർബി പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ സിലബസ്. തിരഞ്ഞെടുപ്പിന് ആദ്യം എഴുത്തുപരീക്ഷയാണോ നടത്തുക? പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ സിലബസിൽനിന്ന് ചെറിയ വ്യത്യാസമുണ്ട്, ഐആർബി പൊലീസ് കോൺസ്റ്റബിൾ സിലബസ്. ഐആർബി പൊലീസ് തിരഞ്ഞെടുപ്പിൽ ആദ്യം എൻഡ്യുറൻസ്
ജൂനിയർ ഇൻസ്ട്രക്ടർ ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, ജൂനിയർ ഇൻസ്ട്രക്ടർ പെയ്ന്റർ തസ്തികകളിൽ എത്ര പേർ ഉൾപ്പെടുന്ന ഷോർട് ലിസ്റ്റായിരിക്കും പ്രസിദ്ധീകരിക്കുക? കട്ട് ഓഫ് മാർക്ക് എത്രയായിരിക്കും? ഷോർട്/സാധ്യതാ ലിസ്റ്റിൽ എത്ര പേരെയാണ് ഉൾപ്പെടുത്തുകയെന്നും കട്ട് ഓഫ് മാർക്ക് എത്രയായിരിക്കുമെന്നും പിഎസ്സി
കെഎസ്ഇബിയിലെ വിവിധ തസ്തികകളിലെ നിയമനച്ചട്ടങ്ങൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പിഎസ്സിയുടെ പരിഗണനയിലാണെന്ന് അറിയുന്നു. അസിസ്റ്റന്റ് എൻജിനീയർ, സബ് എൻജിനീയർ റാങ്ക് ലിസ്റ്റുകളിൽ ഞാൻ ഉൾപ്പെട്ടിട്ടുണ്ട്. യോഗ്യതകളിൽ മാറ്റം വരികയാണെങ്കിൽ ഈ റാങ്ക് ലിസ്റ്റുകളിലെ തുടർനിയമനത്തെ ഏതെങ്കിലും
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികയിൽ ഏപ്രിൽ 29നു നടക്കുന്ന വിവരണാത്മക മെയിൻ പരീക്ഷയിലെ ചോദ്യങ്ങൾക്കു മലയാളത്തിൽ ഉത്തരമെഴുതാൻ കഴിയുമോ? ചോദ്യങ്ങൾ ഇംഗ്ലിഷിനു പുറമേ മലയാളത്തിലും ലഭിക്കുമോ? അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ പരീക്ഷയിലെ ചോദ്യങ്ങൾക്ക് ഇംഗ്ലിഷിലോ മലയാളത്തിലോ
ഇഡബ്ല്യുഎസ് സംവരണം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പിഎസ്സിയുടെ സർട്ടിഫിക്കറ്റ് പരിശോധനാ വേളയിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് തന്നെയാണോ നിയമനം ലഭിക്കുമ്പോൾ നിയമനാധികാരി മുൻപാകെയും ഹാജരാക്കേണ്ടത്? ഇതിനായി വേറെ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ടോ? ഇഡബ്ല്യുഎസ് സംവരണത്തിന് റവന്യു അധികാരികൾ നൽകുന്ന
ആദ്യ പ്രൊഫൈലിന്റെ യൂസർ ഐഡിയും പാസ്വേഡും നഷ്ടപ്പെട്ടതിനാൽ രണ്ടാമതൊരു പ്രൊഫൈൽ തയാറാക്കി. ആദ്യ പ്രൊഫൈൽ ഒഴിവാക്കാൻ എന്താണു ചെയ്യേണ്ടത്? പ്രൊഫൈലിൽ നേരത്തേ നൽകിയ ഫോൺ നമ്പർ മാറ്റാൻ എന്താണു ചെയ്യേണ്ടത്? ഒരു ഉദ്യോഗാർഥി ഒന്നിലധികം പ്രൊഫൈൽ സൃഷ്ടിക്കുന്നതു ശിക്ഷാർഹമായതിനാൽ താങ്കൾ ഒരു പ്രൊഫൈൽ ഒഴിവാക്കേണ്ടതാണ്.
ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഞാൻ ഇപ്പോൾ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡിന് അപേക്ഷിക്കുമ്പോൾ അവസാനവർഷ ബിരുദ വിദ്യാർഥിയായിരുന്നു. ഇപ്പോൾ ബിരുദം നേടിയ ശേഷമാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷ
സർക്കാർ സർവീസിൽ അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്തികകളിൽ പ്രവേശിക്കുന്നവർക്കു പ്രബേഷൻ പൂർത്തിയാക്കാൻ വേഡ് പ്രോസസിങ് ഇപ്പോഴും നിർബന്ധമാണോ? വേഡ് പ്രോസസിങ്ങുമായി ബന്ധപ്പെട്ട് 26.10.2022ലെ ഉത്തരവിൽ സർക്കാർ ഇപ്പോൾ ഭേദഗതി വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (റൂൾസ്) വകുപ്പ് 2024 നവംബർ 27നു
2013 ഏപ്രിൽ 1 മുതൽ സർക്കാർ സർവീസിൽ പ്രവേശിച്ച ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സാണ്. എന്നാൽ പിഎസ്സിയിൽ അപേക്ഷ നൽകുന്നതിനുള്ള ഉയർന്ന പ്രായപരിധി ഇതിനനുസരിച്ച് ഉയർത്തിയിട്ടില്ല. മുൻപു പെൻഷൻ പ്രായം 55ൽ നിന്ന് 56 ആക്കിയപ്പോൾ പ്രായപരിധി 35ൽ നിന്ന് 36 ആക്കിയിരുന്നു. ഇതുപോലെ പെൻഷൻ പ്രായം 60
എൽപിഎസ്ടി, എച്ച്എസ്ടി, എച്ച്എസ്എസ്ടി, കോളജ് അധ്യാപക തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി എത്രയാണ്? എൽപി സ്കൂൾ ടീച്ചർ, ഹൈസ്കൂൾ ടീച്ചർ തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18–40 ആണ്. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, കോളജ് അധ്യാപക തസ്തികകളിൽ 20–40 ആണു പ്രായപരിധി.
എനിക്ക് അടുത്ത മാർച്ച് 10ന് 18 വയസ്സു പൂർത്തിയാകും. ഈ വർഷം പിഎസ്സി പ്രസിദ്ധീകരിക്കുന്ന വിവിധ വിജ്ഞാപനങ്ങൾ പ്രകാരം അപേക്ഷ നൽകാൻ കഴിയുമോ? വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന വർഷം ജനുവരി 1 അടിസ്ഥാനമാക്കിയാണ് പിഎസ്സി പ്രായപരിധി നിശ്ചയിക്കുന്നത്. ഈ വർഷം വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തസ്തികകളുടെ പ്രായം
എംഎ ഇംഗ്ലിഷ്, ബിഎഡ്, സെറ്റ് യോഗ്യതകൾ നേടിയിട്ടുണ്ട്. എംഎയ്ക്ക് ഇലക്ടീവ് വിഷയമായി ഇംഗ്ലിഷ് ലാംഗ്വേജ് ടീച്ചിങ് പഠിച്ചിരുന്നു. എച്ച്എസ്എസ്ടി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? എന്റെ യോഗ്യത കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പിജിക്കു തുല്യമായി പരിഗണിക്കാൻ സാധ്യതയുണ്ടോ? തുല്യതാ
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ എൽഡി ക്ലാർക്ക്, എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി ചെയ്യുന്നവരെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് പരിഗണിക്കില്ലെന്ന് കഴിഞ്ഞ ലക്കം തൊഴിൽവീഥിയിലെ സംശയനിവാരണത്തിൽ കണ്ടു. എന്താണ് ഇതിനു കാരണം? ഈ വിഭാഗക്കാർക്കുകൂടി അവസരം ലഭിക്കാൻ എന്തു ചെയ്യണം? ഒരു തസ്തികയുടെ
ഉത്തരക്കടലാസ് പുനഃപരിശോധിക്കുന്നതിന് പ്രൊഫൈൽ വഴിയാണോ അപേക്ഷിക്കേണ്ടത്? ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ എന്തെല്ലാമാണ്? ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോകോപ്പി, ഉത്തരസൂചിക സംബന്ധിച്ച പരാതികൾ എന്നിവയെല്ലാം ഇപ്പോൾ പ്രൊഫൈൽ വഴിയാണ് സമർപ്പിക്കേണ്ടത്. ഉദ്യോഗാർഥികൾ യൂസർ ഐഡി, പാസ്വേഡ് എന്നിവ ഉപയോഗിച്ചു
റജിസ്റ്റർ നമ്പർ ശരിയായി എഴുതിയവർ ബബിൾ ചെയ്തതു തെറ്റിയാലും ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുമെന്ന് തൊഴിൽവീഥിയിൽ വായിച്ചിരുന്നു. ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ ഞാൻ റജിസ്റ്റർ നമ്പർ എഴുതിയതു തെറ്റിപ്പോയി. എന്നാൽ, കൃത്യമായി ബബിൾ ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസ് അസാധുവാകുമോ? റജിസ്റ്റർ നമ്പർ നിശ്ചിത
പത്തു വർഷം മുൻപു പിഎസ്സിയിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയെങ്കിലും പാസ്വേഡും മൊബൈൽ നമ്പറും നഷ്ടപ്പെട്ടത്തിനാൽ വീണ്ടും റജിസ്ട്രേഷൻ നടത്തി. പുതിയ റജിസ്ട്രേഷനിൽ ആധാർ ലിങ്ക് ചെയ്യാൻ കഴിയാതെ വന്നപ്പോൾ പിഎസ്സി ഓഫിസിൽ പോയി പഴയ റജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകി. മൂന്നു മാസം കഴിഞ്ഞിട്ടും പിഎസ്സി
സബ് ഇൻസ്പെക്ടർ തസ്തികയുടെ വിജ്ഞാപനം ഡിസംബർ അവസാനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടല്ലോ. ഈ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? വനിതകൾക്കും ഇതേ വിജ്ഞാപനപ്രകാരം അപേക്ഷ നൽകാമോ? ശാരീരിക യോഗ്യതകൾ എന്തെല്ലാമാണ്? സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ
നിലവിലുള്ള എൽഡിസി റാങ്ക് ലിസ്റ്റിൽനിന്ന് എനിക്ക് ഉടൻ നിയമന ശുപാർശ ലഭിക്കും. സ്വന്തം ജില്ലയിലേക്കല്ല നിയമനം. കഴിഞ്ഞ വർഷത്തെ എൽഡിസി വിജ്ഞാപന പ്രകാരം എൽഡി ക്ലാർക്ക് തസ്തികയിലേക്കു സ്വന്തം ജില്ലയിൽ അപേക്ഷ നൽകിയിരുന്നു. പരീക്ഷയും എഴുതി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷ. നിയമനം ലഭിച്ചാൽ ജോലിയിൽ
അണ്ണാമലൈ സർവകലാശാലയിൽനിന്നു 2018ൽ ബിരുദം വിജയിച്ചിരുന്നു. 2019ൽ കേരള സർവകലാശാലയിൽനിന്നു തുല്യതാ സർട്ടിഫിക്കറ്റും ലഭിച്ചു. ബിരുദ നിലവാരത്തിലുള്ള പിഎസ്സി പരീക്ഷകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടാൽ സർട്ടിഫിക്കറ്റ് പരിശോധനാസമയത്ത് എന്നെ അയോഗ്യനാക്കാൻ സാധ്യതയുണ്ടോ? ഈ ബിരുദം പിഎസ്സി അംഗീകരിക്കുമോ? കേരള
ആർമിയിൽനിന്നു വിമുക്തഭടന്മാർക്കു നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ ബിരുദം അടിസ്ഥാന യോഗ്യത നിശ്ചയിച്ചിരിക്കുന്ന തസ്തികകളിൽ അപേക്ഷിക്കാൻ കഴിയുമോ? ബിരുദത്തിനു തുല്യമായി പിഎസ്സി ഈ സർട്ടിഫിക്കറ്റ് അംഗീകരിക്കുമോ? GO (P) No. 9/2009/P&ARD Dtd. 14-08-2009, GO (P) No.
കാറ്റഗറി നമ്പർ 378/2024 തസ്തികയിൽ അപേക്ഷിക്കാൻ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആവശ്യമാണ്. പ്ലസ് ടു കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ ഇതിനു തത്തുല്യ യോഗ്യതയാണോ? അപേക്ഷ നൽകാമോ? അംഗീകൃത സർവകലാശാലാ ബിരുദം, ഹയർ സെക്കൻഡറി തലംവരെ ഹിന്ദി പഠിച്ചിരിക്കണം, ടൈപ്റൈറ്റിങ് ഇംഗ്ലിഷ് (ലോവർ) കെജിടിഇ
എസ്എസ്എൽസി സർട്ടിഫിക്കറ്റിൽനിന്നു വ്യത്യസ്തമായ ജാതി പിഎസ്സി അപേക്ഷയിൽ രേഖപ്പെടുത്തിയവർ ഇക്കാര്യം ഗസറ്റിൽ വിജ്ഞാപനം ചെയ്യണോ? എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതിൽനിന്നു വ്യത്യസ്തമായ ജാതി പിഎസ്സി അപേക്ഷയിൽ രേഖപ്പെടുത്തിയവർ ഈ വിവരം അസ്സൽ പ്രമാണ പരിശോധനയ്ക്കു മുൻപു ഗസറ്റിൽ വിജ്ഞാപനം ചെയ്യണം.
എന്റെ ഒരു കണ്ണിന്റെ കാഴ്ച അപകടത്തെ തുടർന്നു നഷ്ടപ്പെട്ടിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം കണ്ണടയുടെ സഹായമില്ലാതെ 6/60 എന്ന നിലയിൽ കാഴ്ച ലഭിച്ചു (കണ്ണട ഉപയോഗിച്ചാലും 6/60 എന്നതിൽ വ്യത്യാസമില്ല). ഇനി കാഴ്ചയിൽ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ലെന്നു ഡോക്ടർമാർ പറയുന്നു. അപകടത്തെ തുടർന്ന് കോങ്കണ്ണും
ഫയർമാൻ തസ്തികയിലേക്കുള്ള വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് പിഎസ്സി അറിയിച്ചിട്ടുണ്ട്. ഈ തസ്തികയുടെ യോഗ്യതകൾ എന്തെല്ലാമാണ്? ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ട്രെയിനി (ഫയർമാൻ) തസ്തികയിൽ അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു വിജയമാണ്. കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ അഭിലഷണീയ യോഗ്യതയാണ്. പ്രായം
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്കു സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് തസ്തികമാറ്റം വഴി അപേക്ഷ നൽകാമോ? യോഗ്യത, പ്രായപരിധി എന്നിവ സംബന്ധിച്ച വിവരങ്ങൾ എന്തെല്ലാമാണ്? വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്കു സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാൻ
പരീക്ഷയ്ക്കുശേഷം ലിസ്റ്റ് പ്രസിദ്ധീകരിക്കുംമുൻപു സർട്ടിഫിക്കറ്റുകൾ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണമെന്നു പിഎസ്സി മെസേജ് നൽകാറുണ്ട്. ഇപ്രകാരം സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നവരെയെല്ലാം ലിസ്റ്റിൽ ഉൾപ്പെടുത്തുമോ? ഷോർട് ലിസ്റ്റ്, സാധ്യതാ ലിസ്റ്റ് എന്നിവ തയാറാക്കാൻ അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തുന്ന സമയത്ത്
ക്രിസ്ത്യൻ നാടാർ വിഭാഗത്തിലുള്ള ഞാൻ വിവാഹം കഴിച്ചത് എസ്സി (ചെറുമർ) വിഭാഗത്തിലുള്ള ആളെയാണ്. ഭാര്യയ്ക്ക് ഇപ്പോൾ എസ്സി വിഭാഗത്തിന്റെ സംവരണാനുകൂല്യം ലഭിക്കുന്നില്ല. വിവാഹശേഷം സംവരണവ്യവസ്ഥയിൽ മാറ്റം വരുമോ? വിവാഹം കഴിഞ്ഞതുകൊണ്ട് ഒരാൾക്കു ജാതി സംവരണം ലഭിക്കാതിരിക്കില്ല. റവന്യു അധികാരികളുടെ
ഒരു റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് ജേതാവിനല്ലേ ആദ്യം നിയമന ശുപാർശ ലഭിക്കേണ്ടത്? എന്നാൽ ചില ലിസ്റ്റുകളിൽ അങ്ങനെയല്ല നിയമന ശുപാർശ നടക്കുന്നത്. എന്താണ് ഇതിനു കാരണം? സാധാരണ റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ നൽകുമ്പോൾ ഒന്നാം റാങ്ക് ലഭിച്ചയാൾക്കാണ് ആദ്യ നിയമനം ലഭിക്കേണ്ടത്. എന്നാൽ, റിപ്പോർട്ട് ചെയ്ത
റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാൻ (റിലിൻക്വിഷ്മെന്റ്) കൊടുത്ത അപേക്ഷ നിരസിച്ചാൽ പ്രശ്നം പരിഹരിച്ചശേഷം വീണ്ടും നൽകാൻ കഴിയുമോ? റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാൻ നൽകുന്ന അപേക്ഷ സംബന്ധിച്ച വിവരങ്ങൾ എന്തെല്ലാമാണ്? റിലിൻക്വിഷ്മെന്റിനായി സമർപ്പിച്ച അപേക്ഷ നിരസിച്ചാൽ അതിലെ ന്യൂനത പരിഹരിക്കാൻ പിഎസ്സി അവസരം
പിഎസ്സി പ്രൊഫൈലിലെ ഏതെല്ലാം വിവരങ്ങൾ സ്വയം തിരുത്താനാണ് ഉദ്യോഗാർഥികൾക്ക് അനുവാദമുള്ളത്? സ്ഥിരം വിലാസം സ്വന്തമായി തിരുത്താൻ കഴിയുമോ? പ്രൊഫൈലിൽ നൽകിയ പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് സ്വയം തിരുത്താൻ കഴിയുക. സ്ഥിരം വിലാസവും സ്വന്തമായി തിരുത്താം. സമുദായം, യോഗ്യത
ഇന്ത്യ റിസർവ് ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ–കമാൻഡോ വിഭാഗം തിരഞ്ഞെടുപ്പിൽ സംവരണം ബാധകമാണോ? എൻസിസി, സ്പോർട്സ് എന്നിവയ്ക്കു ലഭിക്കുന്ന വെയ്റ്റേജ് മാർക്ക് ഈ തസ്തികയ്ക്കു ബാധകമാണോ? റാങ്ക് ലിസ്റ്റിന്റെ കാലാവധി എത്ര വർഷമാണ്? ഈ തസ്തികയുടെ തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കുന്നത് പിഎസ്സിയുടെ
2021ൽ അണ്ണാമലൈ സർവകലാശാലയിൽനിന്ന് വിദൂരവിദ്യാഭ്യാസം വഴി ബിരുദം നേടിയിരുന്നു. 2015നു ശേഷം ഈ സർവകലാശാലയിൽനിന്നു നേടിയ ബിരുദത്തിനു യുജിസി അംഗീകാരമില്ലാത്തതിനാൽ കേരളത്തിലെ സർവകലാശാലകൾ തുല്യതാ സർട്ടിഫിക്കറ്റ് നൽകില്ല. ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ ഞാൻ അപേക്ഷ നൽകിയിട്ടുണ്ട്. എനിക്കു പരീക്ഷ എഴുതാൻ
ഗതാഗത നിയമലംഘനത്തിന് എനിക്കു പല തവണ പിഴ അടയ്ക്കേണ്ടി വന്നിട്ടുണ്ട്. കേസുകൾ സംബന്ധിച്ച വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തുന്നിടത്ത് ഈ വിവരങ്ങൾ കാണിക്കേണ്ടതുണ്ടോ? കേസ് സംബന്ധിച്ച വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തണമെന്നു നിർബന്ധമാണ്. ക്രിമിനൽ കേസിൽ പ്രതിയായിട്ടുണ്ടോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ
ഞാൻ ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടില്ല. ഇക്കാരണത്തിൽ പിഎസ്സി പരീക്ഷ എഴുതുന്നതിനോ നിയമനം ലഭിക്കുന്നതിനോ തടസ്സമുണ്ടാകുമോ? പിഎസ്സി പരീക്ഷ എഴുതുന്നതിന് എംപ്ലോയ്മെന്റെ എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യണമെന്നു നിർബന്ധമില്ല. താങ്കൾക്കു പിഎസ്സി വെബ്സൈറ്റിൽ ഒറ്റത്തവണ
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയുടെ മുൻ വിജ്ഞാപനപ്രകാരമുളള റാങ്ക് ലിസ്റ്റുകൾ ഈ വർഷം അവസാനിക്കുകയാണ്. പുതിയ വിജ്ഞാപനം ഈ വർഷം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടോ? സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റുകൾ 2023ലാണ് നിലവിൽ വന്നത്. 3 വർഷം കാലാവധിയുള്ള ലിസ്റ്റുകൾ 2026ലാണ്
എൽഡിസി വിജ്ഞാപന പ്രകാരം അപേക്ഷ നൽകുമ്പോൾ യോഗയുടെ സ്റ്റേറ്റ് ലെവൽ സർട്ടിഫിക്കറ്റ് അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. പരീക്ഷയ്ക്ക് ഒരാഴ്ച മുൻപാണു കായിക താരങ്ങൾക്കു വെയ്റ്റേജ് മാർക്ക് നൽകുന്ന ഇനങ്ങളിൽ യോഗയും സർക്കാർ ഉൾപ്പെടുത്തിയത്. എനിക്കു വെയ്റ്റേജ് മാർക്ക് ലഭിക്കാൻ അർഹതയുണ്ടോ? വിജ്ഞാപന തീയതിയിൽ
ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ ബിരുദ പരീക്ഷ വിജയിച്ചിരുന്നില്ല. അപേക്ഷ നൽകി കുറച്ചു ദിവസങ്ങൾക്കു ശേഷം എൻഎസ്എസ് ഗ്രേസ് മാർക്ക് നേടിയതോടെ വിജയിച്ചു. ബിരുദ പരീക്ഷ വിജയിച്ച തീയതിയായി സർട്ടിഫിക്കറ്റിൽ വന്നിരിക്കുന്നത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു
ഉത്തരക്കടലാസ് പുനഃപരിശോധിക്കാൻ പിഎസ്സി പ്രൊഫൈൽ വഴിയാണോ അപേക്ഷിക്കേണ്ടത്? ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ എന്തെല്ലാമാണ്? ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോകോപ്പി, ഉത്തരസൂചിക സംബന്ധിച്ച പരാതികൾ എന്നിവയ്ക്കെല്ലാം ഇപ്പോൾ പ്രൊഫൈൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇതിന് ഉദ്യോഗാർഥികൾ യൂസർ ഐഡി, പാസ്വേഡ് എന്നിവ
പിഎസ്സി അടുത്തിടെ പ്രസിദ്ധീകരിച്ച പല ലിസ്റ്റുകളിലും മെയിൻ ലിസ്റ്റിൽ തീരെ ആളു കുറവാണ്. 10 പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തുമ്പോൾ 60 പേരെയാണു സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. െമയിൻ ലിസ്റ്റ് അവസാനിച്ചാൽ സപ്ലിമെന്ററി ലിസ്റ്റിൽനിന്നു മാത്രമായി നിയമനം നടത്താൻ കഴിയില്ലെന്നിരിക്കെ എന്തിനാണ്
ഐടിസി സിവിൽ ആണ് എന്റെ യോഗ്യത. ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ സിവിൽ തസ്തികയിൽ അപേക്ഷിച്ചിരുന്നു. പിഎസ്സിയുടെ യോഗ്യതയ്ക്കു തത്തുല്യമെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്. ഇത് പിന്നീടു പ്രശ്നമാകുമോ? തെറ്റായി അപേക്ഷിച്ചത് മാറ്റാൻ കഴിയുമോ? നൽകിയ അപേക്ഷയിൽ തിരുത്തൽ വരുത്താനോ കൂട്ടിച്ചേർക്കൽ വരുത്താനോ
എന്റെ ജനനത്തീയതി 09.01.1986 ആണ്. എസ്സി വിഭാഗമാണ്. സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനുള്ള പ്രായപരിധി 20–31 ആയിരുന്നിട്ടും എന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടു. പ്രിലിമിനറി പരീക്ഷ എഴുതി ജയിക്കുകയും ചെയ്തു. എനിക്ക് പ്രായപരിധിയുടെ ആനുകൂല്യം ലഭിക്കുമോ? റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമോ?
ഞാൻ പ്ലസ് ടു വരെ കേന്ദ്രീയ വിദ്യാലയത്തിലാണു പഠിച്ചത്. അവിടെ മലയാളം പഠിക്കാനില്ല. എനിക്കു പിഎസ്സി പരീക്ഷ എഴുതാൻ കഴിയുമോ? ഇനി ഡിഗ്രിക്കു മലയാളം രണ്ടാം ഭാഷയായി എടുത്താൽ പ്രയോജനമുണ്ടാകുമോ? താങ്കൾക്കു പിഎസ്സി പരീക്ഷ എഴുതാനോ ജോലിയിൽ പ്രവേശിക്കാനോ തടസ്സമൊന്നുമില്ല. ഒരു ഘട്ടത്തിലും മലയാളം
സിബിഎസ്ഇ സിലബസിൽ പഠിച്ച എനിക്ക് 10, 12 ക്ലാസുകളിൽ സെക്കൻഡ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു. പിന്നീട് ബിഎ, എംഎ, ബിഎഡ് എന്നിവ പഠിച്ചപ്പോഴും മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ല. എനിക്കു യുപി സ്കൂൾ ടീച്ചർ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? പിഎസ്സി നടത്തുന്ന ഭാഷാപരീക്ഷ ജയിച്ചാൽ മതിയോ? ഇതുമായി ബന്ധപ്പെട്ട്
ഒബിസി വിഭാഗത്തിൽ പെടുന്ന എനിക്കു സംവരണാനുകൂല്യം ലഭിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയോ? ഇതിനു പ്രത്യേക സർട്ടിഫിക്കറ്റ് ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ നിന്നാണ് വാങ്ങേണ്ടത്? പട്ടികജാതിക്കാരും പ്രത്യേക സർട്ടിഫിക്കറ്റ് വാങ്ങണോ? പിഎസ്സി വഴി നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ സംവരണാനുകൂല്യം
ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനു നോൺ ക്വാളിഫയിങ് എംഫിൽ, പിഎച്ച്ഡി തുടങ്ങിയവയ്ക്ക് അധിക മാർക്ക് നൽകുന്നുണ്ട്. നോൺ ക്വാളിഫയിങ് എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? ഒരു തസ്തികയ്ക്കു വിജ്ഞാപനപ്രകാരം നിഷ്കർഷിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യതയ്ക്കു പുറമേ നേടിയിട്ടുള്ള അധിക യോഗ്യതകളെയാണ് നോൺ ക്വാളിഫയിങ്
എന്റെ സമുദായത്തിന്റെ പേര് എസ്എസ്എൽസി ബുക്കിൽ നിന്നു വ്യത്യസ്തമായാണ് പിഎസ്സി റജിസ്ട്രേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർട്ടിഫിക്കറ്റ് പരിശോധനാ വേളയിൽ ഇതു പ്രശ്നമാകുമോ? അങ്ങനെയെങ്കിൽ എന്താണു പരിഹാരം? 14–03–1984ലെ ജിഒ (എംഎസ്) നമ്പർ. 80/84, 24–05–1985ലെ ജിഒ (എംഎസ്) നമ്പർ. 195/85 എന്നീ ഉത്തരവുകൾ
ബിരുദം നേടിയ വിവരം മറച്ചുവച്ച് കുറച്ചുപേർ ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ അപേക്ഷ നൽകിയതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ എന്തു നടപടി സ്വീകരിക്കാൻ കഴിയും? ബിരുദം നേടിയതു മറച്ചുവച്ച് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എൽജിഎസ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്ന വസ്തുതകൾ: ഏതെങ്കിലും ബിരുദം
ഫാം അസിസ്റ്റന്റ് ഗ്രേഡ്–2 (വെറ്ററിനറി) തസ്തികയിൽ ബിഎസ്സി സുവോളജി/ എംഎസ്സി സുവോളജി നേടിയവർക്ക് അപേക്ഷ നൽകാമോ? പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, പൗൾട്രി പ്രൊഡക്ഷൻ/ഡെയറി സയൻസ്/ലബോറട്ടറി ടെക്നിക്സ് എന്നിവയിലെ ഡിപ്ലോമ അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ബിഎസ്സി പിപിബിഎം ബിരുദം എന്നിവയാണ്
സൈനികന്റെ ഭാര്യയായ ഞാൻ കഴിഞ്ഞ എൽപിഎസ്ടി പരീക്ഷ എഴുതിയിരുന്നു. സൈനികന്റെ ഭാര്യയ്ക്ക് ഈ തസ്തികയിൽ മുൻഗണന ലഭിക്കുമോ? ഇതിന്റെ നടപടി ക്രമങ്ങൾ എന്തെല്ലാമാണ്? നിശ്ചിത യോഗ്യതയുള്ള ജവാന്മാരുടെ ഭാര്യമാർക്കു സാമുദായിക സംവരണ നിയമങ്ങൾക്കു വിധേയമായി ഈ തസ്തികയിൽ മുൻഗണന നൽകുന്നുണ്ട്. 12.02.1970ലെ 50/70/പി.ഡി നമ്പർ
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക് മെയിൻ പരീക്ഷയ്ക്കു തയാറെടുത്തിരുന്നു. ഇടുക്കി ജില്ലയിൽ ജൂലൈ 29, 30 തീയതികളിൽ ഉണ്ടായ കനത്ത മഴയെ തുടർന്നുള്ള ഗതാഗതതടസ്സം കാരണം 30നു രാവിലെ നടന്ന പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. വീണ്ടും അവസരം നൽകുമോ? പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജൂലൈ 30നു പരീക്ഷ എഴുതാൻ
കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എനിക്കു കെഎസ്എഫ്ഇയിൽ നിയമനം ലഭിക്കാൻ എന്താണു ചെയ്യേണ്ടത്? ഇതിനായി ഓപ്ഷൻ നൽകാൻ വ്യവസ്ഥയുണ്ടോ? കെഎസ്എഫ്ഇക്കു പുറമേ കെഎസ്ഇബി, മലബാർ സിമന്റ്സ്, കെൽട്രോൺ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്കാണ് ഈ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്തുന്നത്. ഒഴിവുകൾ
പിഎസ്സി റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ച് 2 മാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പ് ഇതുവരെ നിയമനം നൽകിയിട്ടില്ല. എന്താണു തുടർനടപടി? നിയമന ശുപാർശ ലഭിച്ചവർക്കു 3 മാസത്തിനകം നിയമനം നൽകണമെന്നാണു വ്യവസ്ഥ. 3 മാസം കഴിഞ്ഞിട്ടും നിയമന ഉത്തരവു ലഭിച്ചില്ലെങ്കിൽ ഇക്കാര്യം പിഎസ്സിയെ രേഖാമൂലം
ട്രാഫിക് നിയമം തെറ്റിച്ചതിന് ഐപിസി സെക്ഷൻ 279 പ്രകാരം കേസ് ചാർജ് ചെയ്തു സമൻസ് വരികയും 500 രൂപ ഫൈൻ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കേസിന്റെ സ്ഥിതി നോക്കുമ്പോൾ ഡിസ്പോസ്ഡ് എന്നാണു കാണിക്കുന്നത്. പൊലീസിൽ നിയമനം ലഭിക്കാൻ ഇതു തടസ്സമാകുമോ? ട്രാഫിക് നിയമലംഘനത്തിനു ഫൈൻ അടച്ചത് നിയമനത്തിനു
എന്റെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ ഇപ്പോൾ മാറ്റിയിട്ടുണ്ട്. 10 വർഷം കഴിഞ്ഞ സാഹചര്യത്തിലാണു മാറ്റം വരുത്തിയത്. നേരത്തേ നൽകിയ പല അപേക്ഷകളുടെയും പരീക്ഷ ഇനി നടക്കാനുണ്ട്. പരീക്ഷാസമയത്ത് പഴയ ഒപ്പാണോ പുതിയ ഒപ്പാണോ ഉപയോഗിക്കേണ്ടത്? പ്രൊഫൈലിൽ ചേർത്തിരിക്കുന്ന ഫോട്ടോ നിശ്ചിത കാലാവധിക്കു ശേഷം മാറ്റണമെന്നു
പിഎസ്സി വഴി എത്ര തസ്തികകളിലേക്കാണു സർക്കാർ നിയമനം നടത്തുന്നത്. യോഗ്യതകൾ എങ്ങനെയാണു നിശ്ചയിക്കുന്നത്? പിഎസ്സി വഴിയല്ലാതെ നിയമനം നടക്കാറുണ്ടോ? സർക്കാർ, കമ്പനി, കോർപറേഷൻ, ബോർഡ്, സർവകലാശാലകൾ തുടങ്ങിയവ ഉൾപ്പെടെ ആയിരത്തി എഴുനൂറിലധികം തസ്തികകളിലേക്കാണു പിഎസ്സി വഴി നിയമനം നടത്തുന്നത്. സർക്കാരും
പിഎസ്സി അടുത്തിടെ പ്രസിദ്ധീകരിക്കുന്ന ഷോർട് ലിസ്റ്റുകളിലെല്ലാം ഉദ്യോഗാർഥികൾ തീരെ കുറവാണ്. സപ്ലിമെന്ററി ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ലിസ്റ്റിൽ ആളെ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്? റിപ്പോർട്ട് ചെയ്ത ഒഴിവ്, ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യാൻ
എൻസിഎ വിജ്ഞാപനം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽനിന്നു നിയമനം ലഭിച്ചയാൾ ജോലിയിൽ പ്രവേശിച്ച ശേഷം മറ്റു തസ്തികയിലേക്കു മാറിയാൽ റാങ്ക് ലിസ്റ്റിലെ തൊട്ടടുത്തയാൾക്കു നിയമനം ലഭിക്കുമോ? മാതൃ റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്ത ഒഴിവിൽ നിയമനം നടത്തുന്നതുവരെയോ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന
ടൈപ് വൺ ഡയബറ്റിക് രോഗികൾക്ക് പിഎസ്സി പരീക്ഷകൾ എഴുതുമ്പോൾ ഇൻസുലിൻ പമ്പ് ഉപയോഗിക്കാൻ അനുവാദമുണ്ടോ? പിഎസ്സി പരീക്ഷയെഴുതുന്ന ടൈപ് വൺ ഡയബറ്റിക് പ്രശ്നങ്ങളുള്ള ഉദ്യോഗാർഥികൾക്കു പ്രത്യേക പരിഗണനയുണ്ട്. ഇവർക്ക് ഇൻസുലിൻ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്/സിജിഎംഎസ് (കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം),
29 വയസുള്ള ഞാൻ വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം വയസ്സ് 30 ആയി. പ്രായപരിധി കടന്നെന്ന കാരണത്താൽ എന്റെ അപേക്ഷ നിരസിക്കുമോ? വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന വർഷം ജനുവരി ഒന്നിന്റെ അടിസ്ഥാനത്തിലാണ് പിഎസ്സി പ്രായപരിധി നിശ്ചയിക്കുന്നത്. തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായി
ബിഎഡ് രണ്ടാം വർഷ വിദ്യാർഥിയായ ഞാൻ കെ–ടെറ്റ് യോഗ്യത നേടിയിട്ടുണ്ട്. അടുത്ത യുപിഎസ്ടി വിജ്ഞാപനം ഈ വർഷം ഉണ്ടാകുമോ? അടുത്ത വിജ്ഞാപനപ്രകാരം ബിഎഡുകാർക്ക് ഈ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? യോഗ്യതയിൽ മാറ്റം വരാൻ സാധ്യതയുണ്ടോ? കഴിഞ്ഞ വർഷം അവസാനം പ്രസിദ്ധീകരിച്ച യുപിഎസ്ടി വിജ്ഞാപനപ്രകാരമുള്ള പരീക്ഷ ജൂലൈ 6നു
∙എൽപിഎസ്ടി തസ്തികയിൽ കഴിഞ്ഞ ജനുവരിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും കൺഫർമേഷൻ നൽകിയില്ല. ഈ മാസം വീണ്ടും അപേക്ഷിക്കാൻ അവസരം ലഭിച്ചപ്പോൾ അപേക്ഷ നൽകി. പരീക്ഷ എഴുതാൻ കഴിയുമോ? ∙ഡിസംബറിലെ യുപിഎസ്ടി വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു ശേഷമാണ് കെ–ടെറ്റ് ഫലം പ്രസിദ്ധീകരിച്ചത്. വീണ്ടും
പിഎസ്സി പ്രൊഫൈലിൽ മെഡിക്കൽ പ്രിഫറൻസ് എന്നൊരു ഓപ്ഷൻ ഉണ്ട്. അതിൽ ഹൃദയം, കിഡ്നി, കാൻസർ തുടങ്ങിയവയുമായി ബന്ധപ്പെട്ട മാരകരോഗങ്ങളുടെ വിവരങ്ങളാണു രേഖപ്പെടുത്തേണ്ടത്. ഞാൻ കിഡ്നി മാറ്റിവച്ചയാളാണ്. ഓപ്ഷനിൽ കിഡ്നി തകരാർ എന്നതിൽ ക്ലിക്ക് ചെയ്തെങ്കിലും മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ കഴിഞ്ഞില്ല. ഈ
പിഎസ്സി പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ആറു മാസത്തിനകം എടുത്തതായിരിക്കണമെന്നു നിർബന്ധമുണ്ടോ? ഇതു സംബന്ധിച്ച വിശദവിവരങ്ങൾ എന്തെല്ലാമാണ്? 2022 ജനുവരി 1 മുതൽ പുതിയതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർഥികൾ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണമെന്നാണു വ്യവസ്ഥ. നിശ്ചിത മാനദണ്ഡങ്ങൾ
കാലിക്കറ്റ് സർവകലാശാലയിൽനിന്നു ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ കഴിഞ്ഞശേഷം കോഓപ്പറേഷനിൽ അഡീഷനൽ സ്പെഷലൈസേഷൻ നേടി. എന്റെ യോഗ്യത കേരള ബാങ്ക് ക്ലാർക്ക്/കാഷ്യർ തസ്തികയിൽ തത്തുല്യ യോഗ്യതയായി പരിഗണിക്കുമോ? അപേക്ഷ നൽകാൻ തടസ്സമുണ്ടോ? വിജ്ഞാപനത്തിൽ വ്യക്തമാക്കിയ നിശ്ചിത യോഗ്യതകൾക്കു പുറമേ എക്സിക്യൂട്ടീവ്
റിലിൻക്വിഷ്മെന്റിനായി സമർപ്പിച്ച അപേക്ഷ നിരസിച്ചാൽ അതിലെ ന്യൂനത പരിഹരിക്കാൻ പിഎസ്സി അവസരം നൽകാറില്ല. പുതിയ അപേക്ഷ നൽകാനേ കഴിയൂ. പുതിയ അപേക്ഷ പിഎസ്സിയിൽ ലഭിച്ചശേഷം റിപ്പോർട്ട് ചെയ്യുന്ന ഒഴിവിലേക്കാണ് ഇത് ഉപകരിക്കുക. ∙റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാൻ നൽകുന്ന അപേക്ഷ സംബന്ധിച്ച
പിഎസ്സി അഡ്വൈസ് ചെയ്യുന്ന ഒഴിവിൽ നിയമനം നടന്നില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ എൻജെഡി റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ? ജോലിയിൽ പ്രവേശിക്കാൻ നിയമനാധികാരി നൽകിയ സമയപരിധിക്കുള്ളിൽ (നിയമനാധികാരിക്ക് പരമാവധി 45 ദിവസം വരെ അനുവദിക്കാം) ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ആ വിവരം ഉടൻതന്നെ പിഎസ്സിയെ
ചില റാങ്ക് ലിസ്റ്റുകളിലെ നിയമന ശുപാർശാ വിവരങ്ങൾ പരിശോധിക്കുമ്പോൾ പാസ് ഓവർ എന്നു രേഖപ്പെടുത്തി കാണാറുണ്ട്. ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് പോലെയുള്ള റാങ്ക് ലിസ്റ്റുകളിലാണു പാസ് ഓവർ രേഖപ്പെടുത്തൽ കാണുക. ലാസ്കർ, ചൗക്കിദാർ, വാച്ച്മാൻ തസ്തികകളിലേക്കു
ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ കഴിഞ്ഞ വർഷം നടന്ന എസ്ടി സ്പെഷൽ റിക്രൂട്മെന്റ്പോലെ ഇനി വരാൻ സാധ്യതയുണ്ടോ? ഇതിന്റെ മാനദണ്ഡങ്ങൾ എന്താണ്? കാലാകാലങ്ങളിൽ സർക്കാർ നടത്തുന്ന പരിശോധനയിൽ പട്ടികവിഭാഗങ്ങളിലെ നിശ്ചിത ശതമാനം ഉദ്യോഗസ്ഥർ കുറവാണെന്നു ബോധ്യപ്പെടുമ്പോഴാണ് അത്രയും ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട്
കോഴിക്കോട് ജില്ലയിൽ എച്ച്എസ്ടി ഗണിതം അധ്യാപകരുടെ കേഡർ സ്ട്രെങ്ത് അനുപാതം ശരിയാകാത്തതുകൊണ്ടാണ്, ഒഴിവുണ്ടായിട്ടും പിഎസ്സിയിൽ റിപ്പോർട്ട് ചെയ്യാത്തതെന്ന് അറിയുന്നു. ഇക്കാരണത്താൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ സാധ്യതയുണ്ടോ? കേഡർ സ്ട്രെങ്ത് അനുപാതം നിശ്ചയിക്കുന്നത് ആരാണ്? കേഡർ സ്ട്രെങ്തുമായി
ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയ്ക്ക് മെഡിസിൻ ബിരുദം അംഗീകൃത യോഗ്യതയാണെന്ന് അറിയുന്നു. നിലവിൽ ഹൗസ് സർജൻസി ചെയ്യുന്നവരുടെ അപേക്ഷ പരിഗണിക്കുമോ? അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിക്കകം നിശ്ചിത യോഗ്യത നേടിയിരിക്കണമെന്നാണു വ്യവസ്ഥ. ഹൗസ് സർജൻസി പഠനത്തിന്റെ ഭാഗമായതിനാൽ അതുകൂടി പൂർത്തിയാക്കിയാലേ എംബിബിഎസ് ജയിച്ച
സെക്രട്ടേറിയറ്റ്/പിഎസ്സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് റാങ്ക് ലിസ്റ്റിൽനിന്ന് ഒരു ജില്ലയിൽ നിയമനം ലഭിച്ചാൽ മറ്റൊരു ജില്ലയിലേക്കു സ്ഥലംമാറ്റം കിട്ടാൻ അഞ്ചു വർഷം കാത്തിരിക്കണോ? ജില്ലാതലത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ലഭിക്കുന്നവർക്കു സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായ 5
ഈ വർഷം നടക്കാൻ പോകുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷാവിജ്ഞാപനം വരുന്നതിന് ഒരാഴ്ച മുൻപ് എന്റെ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം വന്നിരുന്നു. ഒരു വിഷയത്തിൽ പരാജയപ്പെട്ട ഞാൻ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അപ്പോഴാണു ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം വന്നതും ഞാൻ അപേക്ഷ നൽകിയതും. കഴിഞ്ഞ ഫെബ്രുവരിയിൽ
എംഎസ്സി ബയോടെക്നോളജി കോഴ്സ് കംപ്ലീറ്റ് ചെയ്തവർക്കു ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയിൽ അപേക്ഷിക്കാൻ തടസ്സമുണ്ടോ? ഇതിനു തുല്യതാ സർട്ടിഫിക്കറ്റ് വാങ്ങണോ? ബയോടെക്നോളജി ബിരുദം ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയുടെ യോഗ്യതയായി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തുല്യതാ സർട്ടിഫിക്കറ്റിന്റെ ആവശ്യം വരുന്നില്ല.
ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ഡ്രൈവർ) തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി എത്ര വർഷമാണ്? ഈ തസ്തികയിലേക്കുള്ള അടുത്ത വിജ്ഞാപനം ഉടനെയുണ്ടാകുമോ? എത്ര പേർക്കു നിയമന സാധ്യതയുണ്ട്? റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ ഒരു വർഷമാണു കാലാവധി. ഇതുപോലെയുള്ള തസ്തികകളിലേക്കു പിഎസ്സി ഇപ്പോൾ വാർഷിക തിരഞ്ഞെടുപ്പ്
ഇലക്ട്രിഷ്യൻ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഇലക്ട്രിക്കൽ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കുമോ? എത്ര പേരാണ് അപേക്ഷകർ? എസ്എസ്എൽസി ജയം, ഇലക്ട്രിഷ്യൻ ട്രേഡിലെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ. ഇതിനു പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ, സ്റ്റാൻഡിങ് ഉത്തരവുകൾ എന്നിവയിലൂടെ നിശ്ചിത വിദ്യാഭ്യാസ
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്ന് ഒരു കമ്പനിയിലേക്കു നിയമനം ലഭിക്കുന്നവർക്കു പിന്നീട് മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റം അനുവദിക്കുമോ? താൽപര്യമുള്ള കമ്പനികളിലേക്കു നിയമനം ലഭിക്കാൻ ഉദ്യോഗാർഥികൾക്ക് ഓപ്ഷൻ നൽകാൻ വ്യവസ്ഥയുണ്ടോ? ഈ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം ലഭിക്കുന്നവർക്ക്
അഗ്രികൾചർ അസിസ്റ്റന്റ് ഗ്രേഡ്–2 വിജ്ഞാപനം വരുംമുൻപു ഡിപ്ലോമ ഇൻ അഗ്രികൾചറൽ സയൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ, അപേക്ഷ നൽകിയപ്പോൾ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ് മാത്രമേ ചേർത്തുള്ളൂ. അപേക്ഷയിൽ ഇനി മാറ്റം വരുത്താൻ കഴിയുമോ? സർട്ടിഫിക്കറ്റ് പരിശോധനാസമയത്തു ഡിപ്ലോമ സർട്ടിഫിക്കറ്റ്കൂടി അപ്ലോഡ്
ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിഎസ്സി നിയമനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടോ? വിവിധ വകുപ്പുകളിൽനിന്ന് ഈ കാലയളവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറയുമോ? പിഎസ്സി നടത്തുന്നതു സ്ഥിരനിയമനങ്ങളാണ്. പെരുമാറ്റച്ചട്ടം പിഎസ്സി നിയമനങ്ങളെ ബാധിക്കാറില്ല. വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് ഒഴിവുകൾ
Results 1-100 of 205