ലാബ് അസിസ്റ്റന്റ്: പ്രൈവറ്റായി നേടിയ MLT പരിഗണിക്കുമോ?
Mail This Article
പ്ലസ് ടു സയൻസ്, എംഎൽടി, ഡിഗ്രി യോഗ്യതകളുള്ള ഞാൻ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 714/2022) തസ്തികയിൽ അപേക്ഷിച്ചിട്ടുണ്ട്. എംഎൽടി പ്രൈവറ്റായാണു പഠിച്ചത്. എനിക്കു പരീക്ഷ എഴുതാമോ?
സയൻസ് വിഷയങ്ങളിൽ ബി ഗ്രേഡോടെയോ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെയോ പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ പരീക്ഷാജയം, കേരളത്തിലെ മെഡിക്കൽ കോളജുകളോ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറിയോ നടത്തുന്ന ഒരു വർഷത്തെ മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ ട്രെയിനിങ് കോഴ്സ് ജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യത എന്നിവയാണ് ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്–2 തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത. (സയൻസ് ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയവർക്കു പ്രീഡിഗ്രിക്കു ബി ഗ്രേഡ് വേണമെന്നു നിർബന്ധമില്ല). താങ്കൾ പ്രൈവറ്റായി നേടിയ യോഗ്യത പിഎസ്‌സിയുടെ വിജ്ഞാപനത്തിൽ പറയുന്ന യോഗ്യതയ്ക്കു തത്തുല്യമാണെന്ന ഉത്തരവുണ്ടെങ്കിൽ അപേക്ഷ പരിഗണിക്കും.