എന്റെ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി സർട്ടിഫിക്കറ്റുകളിലെ പേരും ആധാറിലെ പേരും തമ്മിൽ ചെറിയ വ്യത്യാസമുണ്ട്. പിഎസ്‌സിയുടെ സർട്ടിഫിക്കറ്റ് പരിശോധനാവേളയിൽ ഇതു പ്രശ്നമാകുമോ? ആധാറിലുള്ളതുപോലെയാണു പ്രൊഫൈലിൽ പേര് ചേർത്തിരിക്കുന്നത്. ഇതിൽ തിരുത്തൽ വരുത്തേണ്ടതുണ്ടോ?
പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉദ്യോഗാർഥിയുടെ സർട്ടിഫിക്കറ്റിലെ പേരും ആധാറിലെ പേരും ഒന്നായിരിക്കേണ്ടതുണ്ട്. സർട്ടിഫിക്കറ്റുകളിലുള്ളതുപോലെ ആധാറിലെ പേരു തിരുത്തുന്നതാണു നല്ലത്.