മേയ് 27നു സർവകലാശാല അസിസ്റ്റന്റ് പരീക്ഷ എഴുതാൻ കൺഫർമേഷൻ നൽകിയിട്ടുണ്ട്. പക്ഷേ, ബൈക്ക് അപകടത്തെ തുടർന്ന് എനിക്കു പരീക്ഷ എഴുതാൻ കഴിയില്ല. എന്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാൻ സാധ്യതയുണ്ടോ?
കൺഫർമേഷൻ നൽകിയശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുന്ന കാര്യം പിഎസ്‌സി പരിഗണിക്കുന്നുണ്ട്. എന്നാൽ, അന്തിമ തീരുമാനം വന്നിട്ടില്ല. എന്നു മുതൽ പരിഷ്കാരം നടപ്പാക്കുമെന്നതിൽ തീരുമാനം വരാനിരിക്കുന്നതേയൂള്ളൂ.