ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഞാൻ വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിയമന ശുപാർശ പ്രതീക്ഷിക്കുന്നു. നിയമനം ലഭിച്ചാൽ 2 വർഷത്തേക്കു പഠനം പൂർത്തിയാക്കാൻ സാവകാശം ലഭിക്കുമോ? ട്രെയിനിങ്ങിനു പ്രവേശിക്കാതിരുന്നാൽ ജോലി നഷ്ടമാകുമോ?
അംഗീകൃത സ്ഥാപനങ്ങളിൽ കോഴ്സ് ചെയ്യുന്നവർക്കു ജോലിയിൽ പ്രവേശിക്കാൻ സമയം നീട്ടി നൽകാറുണ്ട്. എന്നാൽ, ട്രെയിനിങ് ഉള്ള തസ്തികകളിൽ നിയന്ത്രണങ്ങൾക്കു വിധേയമായി മാത്രമേ ഈ ആനുകൂല്യം അനുവദിക്കൂ. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ നിയമനാധികാരിയുടെ ഓഫിസുമായി ബന്ധപ്പെടുക.