Activate your premium subscription today
കേന്ദ്രം ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര ഇന്റേൺഷിപ് പദ്ധതിക്ക് തുടക്കമായി. ഉദ്യോഗാർഥികൾക്ക് 5000 രൂപ വീതം പ്രതിമാസ സ്റ്റൈപൻഡ് ലഭിക്കുന്ന പദ്ധതിയുടെ മാർഗനിർദേശങ്ങളും തിരഞ്ഞെടുത്ത കമ്പനികളിലെ ഇന്റേൺഷിപ് ഒഴിവുകളും അടങ്ങിയ വെബ് പോർട്ടൽ കോർപറേറ്റ് കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രവർത്തനസജ്ജമാക്കി. ഈ മാസം
സർവകലാശാല ഓഫിസ് അറ്റൻഡന്റ് (ലാസ്റ്റ് ഗ്രേഡ് സെർവന്റ്) നിയമനങ്ങൾക്കുള്ള സാധ്യതാ ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഈ തസ്തികയിലെ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ സർവകലാശാലകൾ തയാറാകണം. സംസ്ഥാനത്തെ 13 സർവകലാശാലകളിലായി ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ആയിരത്തിലേറെ ഒഴിവുകൾ നിലവിലുണ്ടെന്നാണു
ഒന്നു മുതൽ 8 വരെ ക്ലാസുകളിലേക്ക് അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷയായ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ ഒന്നിനു നടക്കും. ഒക്ടോബർ 16 വരെ റജിസ്റ്റർ ചെയ്യാം. ഒരു പരീക്ഷാ നഗരത്തിൽ അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ നവംബർ 30നും പരീക്ഷ നടത്തും. 1 മുതൽ 5 വരെ
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഉറപ്പുകൾ യാഥാർഥ്യമാകുമെങ്കിൽ കൊച്ചി–ബെംഗളൂരു വ്യവസായ നഗരം പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ വ്യവസായ തലസ്ഥാനമായി പാലക്കാട് മാറും. കാർഷികമേഖലയ്ക്ക് ഉൾപ്പെടെ വലിയ നേട്ടവും ആയിരക്കണക്കിനാളുകൾക്കു തൊഴിലും വരുമാനവും വരുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ
മലബാറിലെ ഏറ്റവും തിരക്കേറിയ ഐടി ആവാസവ്യവസ്ഥ കോഴിക്കോട്ടാണ്. ഗവ. സൈബർപാർക്കും യുഎൽ സൈബർപാർക്കും ഹൈലൈറ്റ് ബിസിനസ് പാർക്കുമടക്കമുള്ള ഇടങ്ങളിലെ ജീവനക്കാർക്ക് ജോലിസമ്മർദം കുറയ്ക്കാൻ ഒരിടമുണ്ട്. മാനസിക സമ്മർദങ്ങളുടെ വാർത്തകൾക്കിടയിൽ ഇതാ ഒരു പോസിറ്റീവ് വൈബ്... മൾട്ടി നാഷനൽ കമ്പനിയിലെ ജോലിസമ്മർദം
കേരളത്തിലെ തൊഴിലില്ലായ്മാ നിരക്കിൽ ഇക്കുറി വർധന. 2022–23ൽ 7 ശതമാനമായിരുന്ന നിരക്ക് 2023-24ൽ 7.2 ശതമാനമായി ഉയർന്നു. എന്നാൽ 2017 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 2 വർഷത്തെ നിരക്ക് കുറവാണ്. സംസ്ഥാനങ്ങളിൽ ഗോവ (8.5%) കഴിഞ്ഞാൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്ക്
ദുബായിൽ പൊതുമാപ്പ് ആരംഭിച്ച് 2 ആഴ്ചയ്ക്കിടെ നാലായിരത്തിലേറെ പേർക്ക് ജോലി സാധ്യതയൊരുക്കി സ്വകാര്യ കമ്പനികൾ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവരെ അഭിമുഖം നടത്തിയാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ യോഗ്യതയും തൊഴിൽ പരിചയവുമുള്ള 58 പേർ ജോലിയിൽ പ്രവേശിച്ചതായി ജിഡിആർഎഫ്എ
‘ഒരു ഫോണും ഇന്റർനെറ്റും മാത്രം മതി, എളുപ്പത്തിൽ പണമുണ്ടാക്കാം. പാർട്ട് ടൈം ജോലിക്കായി ഈ നമ്പറിൽ വിളിക്കൂ, അല്ലെങ്കിൽ ലിങ്ക് തുറക്കൂ’– ഇത്തരമൊരു എസ്എംഎസോ വാട്സാപ് മെസേജോ ഓൺലൈൻ പരസ്യമോ നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്രയും വേഗം അത് ഡിലീറ്റ് ചെയ്തോളൂ. കാരണം, ഒരു ഫോൺ വിളിക്കുമപ്പുറം, ആ
സുപ്രധാന തസ്തികകളായ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് എന്നിവയിലെ നിയമനങ്ങൾ ഊർജിതമാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ കാണിക്കുന്ന ലാഘവ സമീപനം ഉദ്യോഗാർഥികളെ നിരാശരാക്കുന്നതാണ്. രണ്ടു ലിസ്റ്റുകൾക്കും ഇനി ഒരു വർഷത്തിൽ താഴെ മാത്രമാണ് കാലാവധിയുള്ളത്. ഈ സമയത്തിനുള്ളിൽ പരമാവധി ഒഴിവ് റിപ്പോർട്ട് ചെയ്ത്
സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 5 മാസമായിട്ടും പുതിയ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കുന്നതു നീതികേടാണ്. മുൻ ലിസ്റ്റിലെ നിയമന ശുപാർശയെ തുടർന്നുണ്ടായ കുറച്ച് എൻജെഡി ഒഴിവു മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഏഴു ബറ്റാലിയനുകളിലായി പ്രസിദ്ധീകരിച്ച സിപിഒ റാങ്ക് ലിസ്റ്റിന്റെ മെയിൻ
സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം വലിയതോതിൽ കുറഞ്ഞത് ആരോഗ്യ വകുപ്പും സർക്കാരും ഗൗരവമായി പരിശോധിക്കണം. ഈ തസ്തികയുടെ വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ മാസങ്ങൾക്കകം അവസാനിക്കും. 16% പേർക്കു മാത്രമാണ് ഇതുവരെ നടന്ന നിയമന ശുപാർശ. അവശ്യ തസ്തികയെന്ന ഉത്തരവാദിത്തം ഈ തസ്തികയുടെ
ഒമാനിൽ പുതിയ വീസ വിലക്കിൽ ഇല്ലാതാകുന്നത് മലയാളികൾ ഉൾപ്പെടെ ആയിരങ്ങളുടെ തൊഴിൽ സ്വപ്നമാണ്. സ്വദേശിവൽക്കരണം കൂടുതൽ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ പ്രവാസികളുടെ എണ്ണം നേർ പകുതിയാകും. നിർമാണ – ശുചീകരണ തൊഴിലാളികൾ, കയറ്റിറക്ക് ജോലിക്കാർ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്സർമാർ, തയ്യൽക്കാർ, ജനറൽ
വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾക്കുള്ള പരീക്ഷാത്തീയതികൾ പിഎസ്സി പ്രഖ്യാപിച്ചു. 11 ജില്ലകളിലെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ നവംബറിൽ നടത്തും. നവംബർ രണ്ടിന് കൊല്ലം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ആദ്യ പരീക്ഷ. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നവംബർ 23നും തിരുവനന്തപുരം,
വിദേശ രാജ്യങ്ങളിലെ ആരോഗ്യ മേഖലയിൽ വിവിധ സ്െപഷൽറ്റി നഴ്സിങ് പ്രഫഷനലുകൾക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്സ് റജിസ്ട്രേഷൻ ആരംഭിച്ചു. നഴ്സിങ്ങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബിഎസ്സി വിദ്യാഭ്യാസ യോഗ്യതയുള്ളവ ർക്കു റജിസ്റ്റർ ചെയ്യാം. നിലവിൽ ജർമനി (ട്രിപ്പിൾ വിൻ), യുകെ (ഇംഗ്ലണ്ട്, വെയിൽസ്), കാനഡ (ന്യൂ
വയനാട് പ്രകൃതിദുരന്ത മേഖലയിൽ തിരിച്ചറിയൽ രേഖ നഷ്ടപ്പെട്ടവർക്കു തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന താൽക്കാലിക തിരിച്ചറിയൽ രേഖ ഉപയോഗിക്കാമെന്ന പിഎസ്സി തീരുമാനം സ്വാഗതാർഹമാണ്. ഒപ്പം, ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട തൊഴിലന്വേഷകർക്കു കൺഫർമേഷൻ തീയതി നീട്ടി നൽകുന്നത് ഉൾപ്പെടെയുള്ള സഹായങ്ങളും ചെയ്തുകൊടുക്കാൻ
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഡോ. എം.എ.ഖാദർ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുമ്പോൾ, തൊഴിലന്വേഷകരുടെ ആശങ്കകൾ സർക്കാർ കാണാതെ പോകരുത്. അധ്യാപക–അനധ്യാപക തസ്തികകളുടെ യോഗ്യത, സ്ഥാനക്കയറ്റം, തസ്തികനിർണയം എന്നിവയിൽ പുതിയ രീതി വരുന്നത് ഇപ്പോൾ ജോലി ചെയ്യുന്നവരുടെയും
കഴിഞ്ഞ മൂന്നരവർഷത്തിനിടെ വിദേശത്തേക്കുള്ള തൊഴിൽ റിക്രൂട്മെന്റ് തട്ടിപ്പിന് കേരളത്തിൽനിന്നുള്ള 339 പേർ ഇരയായതായി കേന്ദ്രവിദേശകാര്യമന്ത്രാലയം. രാജ്യമാകെ ഈ കാലഘട്ടത്തിൽ ഇരയായവർ: 4361 കൂടുതൽപേർ ഇരയായത് ആന്ധ്രയിൽനിന്ന്; കേരളം മൂന്നാമത് ഏജൻസികൾ യുവാക്കളെ നിയോഗിക്കുന്നത് സൈബർ തട്ടിപ്പ് അടക്കമുള്ള
സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഇത്തവണയും ഇംഗ്ലിഷ് അധ്യാപകരുടെ സ്ഥിരം നിയമനം നടത്താത്ത സർക്കാർ തീരുമാനം പുനഃപരിശോധിക്കണം. ഭാഷാവിഷയമായി അംഗീകരിച്ചു തസ്തികനിർണയം നടത്തി ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവുപോലും കാറ്റിൽ പറത്തിയുള്ള സമീപനം നീതിപീഠത്തോടും നിയമനം തേടുന്നവരോടുമുള്ള അവഹേളനമാണ്.
രാജ്യത്തെ തൊഴിൽ ലഭ്യതയുടെ വിശദാംശങ്ങൾ ക്രോഡീകരിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. സംസ്ഥാനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സഹായത്തോടെ സംയോജിത എംപ്ലോയ്മെന്റ് ഡേറ്റ തയാറാക്കാനാണ് തൊഴിൽ മന്ത്രാലയം ശ്രമിക്കുന്നത്. മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇരുപതിലേറെ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഭാഗമായ
സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ വിൽപനയ്ക്കുള്ള സാധനങ്ങൾ കുറഞ്ഞാൽ ദിവസവേതനക്കാരുടെ ശമ്പളം കുറയും. ശമ്പളം കുറയരുത്, ജോലിയും നഷ്ടപ്പെടരുത്; അതിനായി ലഭിക്കുന്ന വേതനം 10 പേർക്ക് തുല്യമായി വീതിച്ച് തൊഴിലാളികൾ അതിജീവനവഴി തേടി. കോട്ടയം സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന 10 താൽക്കാലിക ജീവനക്കാരാണ്
പിഎസ്സിയിൽ റജിസ്റ്റർ ചെയ്ത 65 ലക്ഷം ഉദ്യോഗാർഥികളുടെ പ്രൊഫൈൽ വിവരം ചോർന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് പിഎസ്സി പത്രക്കുറിപ്പിലൂടെ അറിയിച്ചു. പഴ്സനൽ കംപ്യൂട്ടറിൽ വിവരം ചോർത്തുന്ന ആപ്പുകൾ (സ്റ്റീലർ മാൽവെയർ) ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അതുവഴി വ്യക്തിഗത വിവരങ്ങൾ ചോർത്തി ഇന്റർനെറ്റ് ഡാർക്ക്
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലെ വർധിപ്പിച്ച ഒഴിവുകളിൽ ഓഗസ്റ്റ് 7 വരെ ഉദ്യോഗാർഥികൾക്ക് ഓപ്ഷൻ നൽകാൻ അവസരം. വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ 5696 ഒഴിവാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഒഴിവുകളുടെ എണ്ണം പിന്നീട് 18,799 ആയി വർധിപ്പിച്ചു. വിമുക്തഭടന്മാർക്ക് 1883 ഒഴിവുകൂടി അനുവദിച്ചിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം പിആർഒ തസ്തികയിൽ വനിതാ ഉദ്യോഗാർഥിക്ക് അർഹമായ അവസരം നിഷേധിച്ചത് നിരാശാജനകമാണ്. എഴുത്തു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഉദ്യോഗാർഥിക്കാണ് ഇന്റർവ്യൂവിൽ ഏറ്റവും കുറച്ചു മാർക്ക് നൽകി ദേവസ്വം റിക്രൂട്മെന്റ് ബോർഡ് അവസരം നിഷേധിച്ചത്. 2023 ഒക്ടോബറിലായിരുന്നു തിരുവിതാംകൂർ ദേവസ്വം
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveer Vayu Intake 02/2025) സിലക്ഷൻ ടെസ്റ്റിനു അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ഒാഗസ്റ്റ് 4 വരെ അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ള അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്തികകളിലേക്കുള്ള
മലയാളികളുടെ ഗൾഫ് സ്വപ്നങ്ങൾക്കു മുന്നിൽ വാതിൽ കൊട്ടിയടയ്ക്കുകയാണോ ഒമാൻ? പുതുതായി 30 തൊഴിൽ മേഖലകളിൽ കൂടി സമ്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വരുത്തുകയാണ് ഒമാൻ. നിലവിൽ നൂറോളം മേഖലയിൽ വിലക്കുണ്ട്. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി രംഗങ്ങളിൽ സമ്പൂർണ സ്വദേശിവൽക്കരണം
വിവാഹം കഴിഞ്ഞ് അമ്മയാകുന്നതോടെ പല സ്ത്രീകൾക്കും കരിയർ ഉപേക്ഷിക്കേണ്ടി വരുന്നത് നമ്മുടെ നാട്ടിലും പതിവാണ്. എന്നാൽ അത്തരത്തിൽ കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക് അവരുടെ പ്രഫഷൻ തിരിച്ചു പിടിക്കാൻ ഫെഡറൽ ബാങ്ക് അവസര മൊരുക്കുന്നു. അഞ്ചു വർഷം വരെ കരിയർ ബ്രേക്ക് വന്ന വനിതകൾക്കാണ് വീണ്ടും ജോലിയിലേക്കുള്ള വാതിൽ
യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകാൻ കേന്ദ്രസർക്കാർ ബജറ്റിൽ അവതരിപ്പിച്ച പുതിയ പദ്ധതിയെ കൈനീട്ടി സ്വീകരിച്ച് ഉദ്യോഗാർഥികൾ. സംസ്ഥാന സർക്കാരുകളെയും വ്യവസായ സ്ഥാപനങ്ങളെയും പങ്കാളികളാക്കിയാണ് പദ്ധതി നടപ്പിലാക്കുക. കൂടുതൽ തൊഴിലവസരങ്ങളെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയിൽ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു
പോളിടെക്നിക്കിലൊക്കെ പഠിച്ചവരാണോ? എങ്കിൽ ജർമനിയിൽ ഒരു ജോലിക്കു ശ്രമിച്ചാലോ? കേരളത്തിൽ നിന്ന് മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകൾ വിജയിച്ച 4000 പേർക്ക് വർഷം തോറും ജർമനിയിലെ റെയിൽപാത നിർമാണത്തിൽ ജോലി സാധ്യത. ആറു വർഷം കൊണ്ട് 9000 കിലോമീറ്റർ റെയിൽപാത നവീകരിക്കുന്ന
പൊലീസ് സബ് ഇൻസ്പെക്ടർ ലിസ്റ്റിനു പിറകെ സിവിൽ പൊലീസ് ഓഫിസർ ലിസ്റ്റിലും അനർഹർ കടന്നുകൂടിയതോടെ, പിഎസ്സിയുടെ അനാസ്ഥ വീണ്ടും ചർച്ചയാവുകയാണ്. ശാരീരിക അളവെടുപ്പിൽ പരാജയപ്പെട്ട 12 പേരെ ഏപ്രിൽ 15നു പ്രസിദ്ധീകരിച്ച തിരുവനന്തപുരം സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ജൂലൈ 2നു തിരുത്തൽ വിജ്ഞാപനത്തിലൂടെ
ആയിരക്കണക്കിന് ഉദ്യോഗാർഥികൾ മാറ്റുരച്ച തൊഴിൽവീഥിയുടെ സംസ്ഥാനതല എൽഡിസി മാതൃകാപരീക്ഷയിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി ആർ. ഋതുചന്ദ്ര സംസ്ഥാനതലത്തിൽ ഒന്നാമതെത്തി. 84.33 മാർക്കാണു ഋതുചന്ദ്ര നേടിയത്. കോഴിക്കോട് കാരപ്പറമ്പിലെ ടി.പി.വിഷ്ണു, കൊല്ലം കൊട്ടാരക്കരയിലെ എം.തുഷാര, കൊല്ലം തുടയന്നൂരില ജെ.വി.അഞ്ജന
ലോക്കൽ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം വർധിപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ ബൈജുനാഥ് ഇതു സംബന്ധിച്ചു നിർദേശം നൽകി. സേനയിൽ അംഗബലം കുറവായതിനാൽ, വിശ്രമവും പ്രതിവാര അവധിയും ലഭിക്കാതെ മാനസികസമ്മർദം കൂടിവരുന്നതായി കമ്മിഷൻ
തൊഴിലന്വേഷകർക്ക് ഒരു സന്തോഷവാർത്ത! 2030ൽ ഇന്ത്യയ്ക്ക് 50,000 കോടി ഡോളറിന്റെ ഇലക്ട്രോണിക്സ് ഉൽപാദനം നടത്താനും അതുവഴി 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന നിതി ആയോഗിന്റെ റിപ്പോർട്ട് രാജ്യത്തെ തൊഴിൽമേഖലയിൽ വൻ പ്രതീക്ഷകൾക്കു തുടക്കമിടുകയാണ്. ഇതിന് സർക്കാരിന്റെ നയപരമായ പിന്തുണ ആവശ്യമാണ്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരുടെ തള്ളിക്കയറ്റം. ഐടിഐകളിലെയും പോളിടെക്നിക്കുകളിലെയും താൽക്കാലിക ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന വ്യവസ്ഥ നിലനിൽക്കെയാണു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വന്തക്കാരെ
ജോലിക്കും ഉന്നതപഠനത്തിനുമായി 139 പേർകൂടി ഒഡെപെക് വഴി വിദേശത്തേക്ക്. തുർക്കി ഷിപ്യാഡിൽ 63 ടെക്നിഷ്യൻ, സൗദി ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ 32 വെയർഹൗസ് അസോഷ്യേറ്റ്, ജർമനിയിൽ 22 നഴ്സ്, സൗദി ആരോഗ്യമന്ത്രാലയത്തിൽ 4 നഴ്സ് എന്നിവർക്കു പുറമേ, ഉന്നതപഠനത്തിനായി ഓസ്ട്രേലിയയിലെ വിവിധ സർവകലാശാലകളിൽ അഡ്മിഷൻ
പിഎസ്സി പരീക്ഷകളിൽ കണക്കിലധികം ചോദ്യങ്ങൾ ഒഴിവാക്കുകയും തിരുത്തുകയും ചെയ്യുന്ന സാഹചര്യം കൂടിവരികയാണ്. ശരിയായ രീതിയിൽ ചോദ്യങ്ങൾ തയാറാക്കാൻ കഴിയാത്തവരെ ചോദ്യനിർമാണം ഏൽപിക്കുന്നതാണ് ഈ അനഭിലഷണീയ പ്രവണത ഏറിവരാൻ വഴിയൊരുക്കുന്നത്. ‘വിദഗ്ധർ’ എന്നു പറഞ്ഞ് നിലനിർത്തിയിരിക്കുന്ന ചോദ്യകർത്താക്കളുടെ വൈദഗ്ധ്യം
കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡുകളിലെ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമന ശുപാർശ 770 എത്തി. 232 പേർക്കുകൂടി നിയമന ശുപാർശ നൽകിയതോടെയാണിത്. കെഎസ്എഫ്ഇയിൽ നിന്നു റിപ്പോർട്ട് ചെയ്ത 228 ഒഴിവിലേക്കും കാഷ്യു ഡവലപ്മെന്റ് കോർപറേഷനിലെ 3 ഒഴിവിലേക്കും കെഎംഎംഎല്ലിലെ ഒരു ഒഴിവിലേക്കുമാണു
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള റെയിൽവേ റിക്രൂട്മെന്റ് ബോർഡ് (ആർആർബി) വിജ്ഞാപനത്തിലെ വർധിപ്പിച്ച ഒഴിവുകളുടെ ഡിവിഷൻ തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിച്ചു. ആദ്യം ഉണ്ടായിരുന്ന 5,696 ഒഴിവ് 18,799 ആയതോടെയാണു വിജ്ഞാപനത്തിലെ മാറ്റം. ഓരോ ആർആർബിക്കും പുതുതായി അനുവദിച്ച ഒഴിവും ജനറൽ, സംവരണം,
തിരുവനന്തപുരം ∙ പിഎസ്സി അംഗമായി നിയമിക്കപ്പെടാൻ അരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ആക്ഷേപമുയരുമ്പോൾ പിഎസ്സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും ചർച്ചയാവുന്നു. 6 വർഷം അല്ലെങ്കിൽ 62 വയസ്സ് എന്ന വ്യവസ്ഥയിലാണു പിഎസ്സി അംഗങ്ങളെ സർക്കാർ നിയോഗിക്കുന്നത്. 6 വർഷം ആ പദവിയിൽ ഇരിക്കുമ്പോൾ കിട്ടുന്നത് 1.57 കോടി
ഉദ്യോഗാർഥികളുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ ഒടിപി നിർബന്ധമാക്കിയത് ജൂലൈ 1നു നിലവിൽ വന്നു. സുരക്ഷിതത്വത്തിന്റെ ഭാഗമായാണ്, യൂസർ ഐഡി, പാസ്വേഡ് എന്നിവയ്ക്കു പുറമേ ഒടിപി സംവിധാനം ഏർപ്പെടുത്തിയത്. പ്രൊഫൈലിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡി എന്നിവയിലേക്കാണ് ഒടിപി ലഭിക്കുക.
നമ്മുടെ രാജ്യത്ത് തൊഴിലവസരങ്ങൾ കുറയുന്നുണ്ടോ? ഇതുകൊണ്ടാണോ പുതുതലമുറ വിദേശ രാജ്യങ്ങളിലേക്കു ചേക്കേറുന്നത്? റിസർവ് ബാങ്കിന്റെയും യുഎസ് ബാങ്കായ സിറ്റി ഗ്രൂപ്പിന്റെയും അന്വേഷണറിപ്പോർട്ടുകളിലെ വൈരുധ്യമാണ് ഇപ്പോൾ തൊഴിൽരംഗത്ത് ചർച്ചയാകുന്നത്. 1.2 കോടി തൊഴിലവസരങ്ങൾ വേണ്ടിടത്ത് 80–90 ലക്ഷം മാത്രം അവസരങ്ങളേ
എസ്എസ്എൽസി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർപഠനം സാധ്യമാക്കുന്ന കേരള പൊലീസിന്റെ HOPE (Helping Others Promote Education) പദ്ധതിയിൽ ജൂലൈ 15 വരെ റജിസ്റ്റർ ചെയ്യാം. വിദഗ്ധ അധ്യാപകരുടെ ക്ലാസുകളിലൂടെയും മെന്ററിങ്, മോട്ടിവേഷൻ
ജൂൺ 18നു നടത്തിയ കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്’ റദ്ദാക്കി. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന വിവാദത്തെത്തുടർന്നാണു കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കിയത്. അന്വേഷണം സിബിഐയെ ഏൽപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ നടന്ന
ഇന്ത്യയിൽനിന്നുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ട് മ്യാൻമർ–തായ്ലൻഡ് അതിർത്തി കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്മെന്റ് റാക്കറ്റുകൾ സജീവമാണെന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മ്യാൻമർ–തായ്ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയിൽ സജീവമായ രാജ്യാന്തര ക്രൈം സിൻഡിക്കറ്റുകൾ
തിരുവിതാംകൂർ ദേവസ്വം ഓവർസിയർ ഗ്രേഡ്–3 (സിവിൽ), ദേവസ്വം റിക്രൂട്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പരീക്ഷകൾ ജൂൺ 30ന് തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷാ സമയം: ഓവർസിയർ: 10.30–12.15. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: 1.30–3.15. 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുള്ള
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ 3 ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ എല്ലാ സോണൽ റെയിൽവേ മാനേജർമാർക്കും ജൂൺ 18നു നൽകിയ കത്തിലാണ് (No.2023/E(RRB)/25/13) ഒഴിവുകൾ വർധിപ്പിച്ചതു സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ കഴിഞ്ഞ ജനുവരിയിൽ
സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റപ്പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (െകഎടി) വിധി ഹൈക്കോടതി റദ്ദാക്കി. ഫെബ്രുവരി 12നു പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സ്ഥലംമാറ്റപ്പട്ടിക ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട
സർക്കാർ വകുപ്പുകളിൽനിന്ന് അനധികൃതമായി അവധിയെടുത്തു മുങ്ങുന്നവർക്കെതിരെ നടപടിയെടുത്ത് പിഎസ്സി റാങ്ക് ലിസ്റ്റുകളിൽനിന്നു പകരം നിയമനം നടത്താൻ ബന്ധപ്പെട്ടവർ തയാറാകണം. ആരോഗ്യ വകുപ്പിലെ മുങ്ങി നടക്കുന്നവർ ജൂൺ ആറിനകം തിരികെയെത്തിയില്ലെങ്കിൽ പിരിച്ചുവിടുന്നതടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നു
പൊതു വിദ്യാഭ്യാസ വകുപ്പിൽ മേയ് 31 നു കൂട്ടവിരമിക്കൽ നടന്നതോടെ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ മുതൽ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ (ഡിഡി) വരെ സുപ്രധാന തസ്തികകളിൽ ഒഴിവുകളേറെ. പ്രൈമറി സ്കൂൾ തസ്തികയിലാണ് കൂടുതൽ ഒഴിവ്. അഞ്ഞൂറിലേറെ ഒഴിവുകൾ നേരത്തേതന്നെ നിലനിന്നതിനൊപ്പമാണ് കഴിഞ്ഞ മാസം വിരമിച്ചവരുടെ
അഗ്നിവീർ നിയമനങ്ങൾക്കായി കരസേന നടത്തുന്ന റിക്രൂട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. ജൂണ് 24 മുതലാണു റാലികൾ. സംസ്ഥാനത്തു കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപ്പറ്റയിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിൽ നവംബർ 6 മുതൽ 15 വരെ
യുജിസി ചട്ടം, സർക്കാർ മാനദണ്ഡങ്ങൾ എന്നിവ പ്രകാരം തങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അധ്യാപക–അനധ്യാപക നിയമനം നടത്താൻ അവകാശമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ബോർഡിനു കീഴിലെ ജീവനക്കാർക്ക് സർക്കാർ സർവീസ് ചട്ടം ബാധകമല്ലെന്നും സെക്രട്ടറി ജി.ബൈജു നൽകിയ എതിർ സത്യവാങ്മൂലത്തിൽ
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമന ശുപാർശ 1,100 കടന്നു. 11 പേർക്കുകൂടി നിയമന ശുപാർശ നൽകിയതോടെയാണ് ആകെ ശുപാർശ 1108ൽ എത്തിയത്. ബവ്കോയിൽനിന്നു റിപ്പോർട്ട് ചെയ്ത 9 ഒഴിവിലേക്കും ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൽനിന്നുള്ള 2 ഒഴിവിലേക്കുമാണു പുതുതായി നിയമനം
പൊതുമേഖലാ ബാങ്കുകളിൽ ഉൾപ്പെടെ ആയിരക്കണക്കിന് ബാങ്കിങ് അവസരങ്ങൾക്കു വഴിതുറക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്ഷൻ (ഐബിപിഎസ്) വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഈ വർഷത്തെ ആദ്യ വിജ്ഞാപനത്തിലൂടെ റീജനൽ റൂറൽ ബാങ്കുകളിലെ ഒാഫിസർ (ഗ്രൂപ് എ), ഒാഫിസ് അസിസ്റ്റന്റ്- മൾട്ടിപർപ്പസ് (ഗ്രൂപ് ബി)
തിരുവിതാംകൂർ ദേവസ്വം ഒാവർസിയർ ഗ്രേഡ്–3 (സിവിൽ), മലബാർ ദേവസ്വം ക്ലാർക്ക് (തസ്തികമാറ്റം), എക്സിക്യുട്ടീവ് ഒാഫിസർ ഗ്രേഡ്–4, കൂടൽമാണിക്യം ദേവസ്വം സെക്യൂരിറ്റി ഗാർഡ് പരീക്ഷകളുടെ സിലബസ് ദേവസ്വം റിക്രൂട്മെന്റ് ബോർഡ് പ്രസിദ്ധീകരിച്ചു. ∙സെക്യൂരിറ്റി ഗാർഡ്, പരീക്ഷ 16.06.2024ന്: പാർട് 1–പൊതുവിജ്ഞാനവും
ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് 5 വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നൽകാൻ സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. 60 ശതമാനത്തിനുമേൽ ഭിന്നശേഷിയുള്ളവർ ഒരു ഓഫിസിൽ 5 വർഷം പൂർത്തിയാക്കുമ്പോൾ തൊട്ടടുത്ത ഓഫിസിലേക്കോ അവിടെ ഒഴിവില്ലെങ്കിൽ തൊട്ടടുത്ത ജില്ലയിലേക്കോ സ്ഥലംമാറ്റം നൽകണം. ഒന്നിൽക്കൂടുതൽ ഭിന്നശേഷിക്കാർ
സർക്കാർ സ്കൂളുകളിൽ ജില്ലാതലത്തിൽ ഓരോ വർഷവും ഉണ്ടാകുന്ന അധ്യാപക ഒഴിവുകളിൽ അന്തർ ജില്ലാ സ്ഥലംമാറ്റം വഴി നികത്താവുന്നവയുടെ അനുപാതം വർധിപ്പിച്ചു. എൽപി, യുപി സ്കൂൾ അധ്യാപകർക്ക് 20 ശതമാനമായും ഹൈസ്കൂൾ അധ്യാപകർക്ക് 15 ശതമാനവുമായാണ് ഉയർത്തിയത്. നിലവിൽ ഇത് എല്ലാ വിഭാഗത്തിലും 10% ആയിരുന്നു. എറണാകുളം ജില്ലയിൽ
ഓൾ ഇന്ത്യ സർവീസിൽനിന്നു വിരമിക്കുന്ന സമയത്ത് ജീവനക്കാർക്കെതിരെ വകുപ്പു തലത്തിലോ ജുഡീഷ്യൽ തലത്തിലോ നടപടി നിലനിൽക്കുകയാണെങ്കിൽ പൂർണ പെൻഷനോ ഗ്രാറ്റുവിറ്റിയോ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. അന്തിമ ഉത്തരവ് വരുന്നതുവരെ താൽക്കാലിക പെൻഷൻ മാത്രമേ അനുവദിക്കാനാവൂ എന്നും ഓൾ ഇന്ത്യ സർവീസ് (ഡെത്ത് കം
2022 ഒാഗസ്റ്റ് 14നു ശേഷം പൊതുഭരണ വകുപ്പിൽ അസിസ്റ്റന്റ് തസ്തികയിൽ പ്രവേശിച്ച, പത്താം ക്ലാസ് വരെയോ പ്ലസ് ടു/ബിരുദതലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർ പ്രബേഷൻ പൂർത്തിയാക്കാൻ പിഎസ്സി നടത്തുന്ന മലയാളഭാഷാ പരീക്ഷയോ മലയാളം മിഷൻ നടത്തുന്ന സീനിയർ ഹയർ ഡിപ്ലോമ ടെസ്റ്റോ 40% മാർക്കിൽ ജയിക്കണമെന്നു
എക്സൈസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം സൃഷ്ടിക്കാൻ കഴിയില്ലെന്നു സർക്കാർ. പുതിയ 244 തസ്തിക സൃഷ്ടിക്കുന്നത് സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ സാധ്യമല്ലെന്നാണ് നികുതി വകുപ്പിന്റെ വിശദീകരണം. മിനിസ്റ്റീരിയൽ സ്റ്റാഫ് ഇല്ലാത്തതിനാൽ ടേൺ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് സ്റ്റാഫിനെയാണ് ഈ ജോലിക്കു
പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിവിധ സ്ഥാപനങ്ങളിലെ 12 തസ്തികകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ മാനേജർ (മെക്കാനിക്കൽ), മാനേജർ (സിവിൽ), അസിസ്റ്റന്റ് എൻജിനീയർ (ഫിനാൻസ്), മലബാർ സിമന്റ്സിൽ ജിയോളജിസ്റ്റ്, ഡപ്യൂട്ടി മൈൻസ് മാനേജർ, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ
കാനഡയിലേക്കുള്ള നഴ്സിങ് റിക്രൂട്മെന്റിന്റെ ഭാഗമായി നോർക്ക ഇതുവരെ തിരഞ്ഞെടുത്തത് 160 പേരെ. കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിലായിരുന്നു റിക്രൂട്മെന്റ്. ആദ്യ സംഘത്തിൽ 13 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് വീസ ലഭിക്കുന്ന മുറയ്ക്ക് കാനഡയിൽ എത്താനാകും.
കെഎസ്ഇബിയിൽനിന്ന് മേയ് 31നു വിരമിക്കുന്നത് 1,099 പേർ. ഏറ്റവും കൂടുതൽ റിട്ടയർമെന്റ് ഓവർസിയർ തസ്തികയിൽനിന്നാണ്–388 പേർ. 8 ചീഫ് എൻജിനീയർമാരും 17 ഡപ്യൂട്ടി ചീഫ് എൻജിനീയർമാരും 33 എക്സിക്യൂട്ടീവ് എൻജിനീയർമാരും 23 അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർമാരും 119 ലൈൻമാൻമാരും വിരമിക്കുന്നുണ്ട്. സെക്ഷൻ ഓഫിസുകളിൽ
മേയ് 25നു പിഎസ്സി നടത്തുന്ന ഡിഗ്രി ലെവൽ രണ്ടാം ഘട്ട കോമൺ പ്രിലിമിനറി പരീക്ഷയ്ക്ക് 725 പരീക്ഷാകേന്ദ്രങ്ങൾ. കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ മാർക്കറ്റിങ് ഓർഗനൈസർ, എക്സൈസ് ഇൻസ്പെക്ടർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, പൊലീസ് വകുപ്പിൽ സബ്
കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ അപേക്ഷ നൽകിയത് 79,971 പേർ. ജനറൽ വിഭാഗത്തിൽ 77,151 പേരും സൊസൈറ്റി വിഭാഗത്തിൽ 2820 പേരും അപേക്ഷ നൽകി. ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ 2,49,833 പേരാണ് അപേക്ഷ നൽകിയത്. ജനറൽ വിഭാഗത്തിൽ 2,49,229 പേരും സൊസൈറ്റി വിഭാഗത്തിൽ 604 പേരും അപേക്ഷ നൽകി. മേയ് 15 ആയിരുന്നു രണ്ടു
സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിലെ 207 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ജൂലൈ 2 വരെ അപേക്ഷ സ്വീകരിക്കും. ജൂനിയർ ക്ലാർക്ക്/കാഷ്യർ (190 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (7), ഡേറ്റ എൻട്രി ഓപ്പറേറ്റർ (4), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റുകൾ ഒരു വർഷ കാലാവധി പൂർത്തിയാക്കുമ്പോഴും വിവിധ ജില്ലകളിലായി ഇതുവരെ നൽകിയത് 6% നിയമന ശുപാർശ മാത്രം. താൽക്കാലിക ജീവനക്കാരെ തുടരാൻ അനുവദിച്ച് ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനം തടസ്സപ്പെടാൻ കാരണമെന്നാണ് ഉദ്യോഗാർഥികളുടെ
സംസ്ഥാന സർക്കാർ സർവീസിൽ ആശ്രിതനിയമനം ലഭിക്കാൻ 13 വയസ്സ് മാനദണ്ഡമാക്കുന്നതിനെ ഭരണ–പ്രതിപക്ഷ സംഘടനകൾ ഒന്നായി എതിർത്തു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് എതിർപ്പ് വ്യക്തമാക്കിയത്. ചർച്ചയ്ക്കു മുന്നോടിയായി, ആശ്രിതനിയമനം പരിഷ്ക്കരിക്കുന്നതുമായി
സംസ്ഥാനത്തെ സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രവർത്തനത്തിൽ നിയന്ത്രണം വരുന്നു. ഇതിനായി സഹകരണ നിയമത്തി (80)ന്റെ അനുബന്ധമായി വരുന്ന സഹകരണ ബാങ്കുകളുടെ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ പുനർനിർണയിക്കും. സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ അനുസരിച്ചാണ് ജീവനക്കാരുടെ തസ്തികയുടെ എണ്ണവും ശമ്പള സ്കെയിലും നിശ്ചയിക്കുക. നിലവിൽ
സർക്കാർ ഓഫിസുകളിൽ ഉദ്യോഗസ്ഥർ ഹാജരാകുന്ന സമയം കൈവശമുള്ള തുകയും വിലപിടിപ്പുള്ള വസ്തുക്കളും സംബന്ധിച്ച വിവരം ഡെയ്ലി കാഷ് ഡിക്ലറേഷൻ റജിസ്റ്റർ/പഴ്സനൽ കാഷ് ഡിക്ലറേഷൻ റജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് പൊതുഭരണ അഡിഷനൽ ചീഫ് സെക്രട്ടറിയുടെ സർക്കുലർ. ഇക്കാര്യം എല്ലാ വകുപ്പു മേധാവികളും ഉറപ്പാക്കണം.
സംസ്ഥാന സർക്കാർ സർവീസിൽനിന്ന് മേയ് 31നു വിരമിക്കുന്നത് 15,000 പേർ. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴികെയുള്ള കണക്കാണിത്. അതുകൂടി കൂട്ടിയാൽ എണ്ണം ഇതിലും കൂടും. സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവരും അധ്യാപകരുമാണ് വിരമിക്കുന്നവരിൽ ഏറെയും. എല്ലാ മാസങ്ങളിലും ജീവനക്കാർ വിരമിക്കാറുണ്ടെങ്കിലും മേയ് 31നു
വ്യാജ സമ്മതപത്രം നൽകി പിഎസ്സി റാങ്ക് ലിസ്റ്റിൽനിന്ന് പേരു നീക്കി തട്ടിപ്പു നടത്തിയ സംഭവത്തിൽ പിഎസ്സി കൊടുത്ത പരാതിയിൽ കോടതി കേസെടുത്തു. സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലെ നിയമനത്തിൽ 2021 ഒക്ടോബറിലുണ്ടായ തട്ടിപ്പിലാണ് ഇപ്പോൾ കേസെടുത്തത്. സംഭവം ക്ലറിക്കൽ പിശകാണെന്നു കാട്ടി
പിഎസ്സിയുടെ പേരും ഔദ്യോഗിക മുദ്രയും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനം. പിഎസ്സിയുടെ എംബ്ലം ഉപയോഗിച്ചും കമ്മിഷന്റെ പേരോ സമാന പേരുകളോ ഉപയോഗിച്ചും വ്യക്തികളും സ്ഥാപനങ്ങളും വാട്സാപ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, ഫെയ്സ്ബുക് പേജ്, യുട്യൂബ് ചാനൽ എന്നിവ നടത്തുന്നുണ്ടെന്നു
ജൂനിയർ റിസർച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രഫസർ തസ്തിക നിർണയത്തിനുമുള്ള യുജിസി, നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) ജൂൺ 2024 ന് മേയ് 15 വരെ (11.59pm) അപേക്ഷിക്കാം. അപേക്ഷാഫീസ് മേയ് 16 മുതൽ മേയ് 17വരെ അടയ്ക്കാം.
പുതിയ അധ്യയനവർഷം ആരംഭിക്കാൻ ആഴ്ചകൾ ശേഷിക്കെയും അധ്യാപക നിയമനങ്ങളിലെ അലംഭാവം സർക്കാരും വിദ്യാഭ്യാസ വകുപ്പും തുടരുകയാണ്. എൽപി സ്കൂൾ മുതൽ കോളജ് വരെയുള്ള അധ്യാപകനിയമനം മുൻകാലങ്ങളെ അപേക്ഷിച്ച് ഇഴഞ്ഞുനീങ്ങുകയാണിപ്പോൾ. വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷ
സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിലെ വിവിധ തസ്തികകളിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് മേയ് 15നു വിജ്ഞാപനം പ്രസിദ്ധീകരിക്കും. സെക്രട്ടറി, ജൂനിയർ ക്ലാർക്ക് തുടങ്ങിയ തസ്തികകളിലെ ഇരുനൂറോളം ഒഴിവുകളിലേക്കാണു വിജ്ഞാപനം. സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ (www.cseb.kearala.gov.in) ഒറ്റത്തവണ
'വൈകിട്ട് ജോലി കഴിഞ്ഞിറങ്ങുമ്പോൾ നാളെ ജോലിയുണ്ടാകുമോ എന്നാണ് ഒാരോ ദിവസത്തേയും ആശങ്ക’– പറയുന്നത് ഇലക്ട്രിക് കാർ നിർമാണ രംഗത്തെ അതികായനായ ഇലോൺ മസ്കിന്റെ ടെസ്ല ജീവനക്കാരാണ്. ഏപ്രിൽ മാസത്തെ ആദ്യആഴ്ച മുതൽ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്റെ ചൂടിലാണ് ടെസ്ലയിലെ ഭൂരിപക്ഷം ജീവനക്കാരുമെന്ന് ബിസിനസ് ഇൻസൈഡർ
ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) റാങ്ക് ലിസ്റ്റുകൾ അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുമ്പോഴും നിയമനത്തിൽ കാര്യമായ പുരോഗതിയില്ലാത്തത് നിരാശാജനകമാണ്. വകുപ്പ് ഏകീകരണത്തെ തുടർന്ന് ഈ തസ്തിക നിർത്തലാക്കിയെങ്കിലും ഇത്തവണത്തെ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്താൻ തടസ്സമില്ല. മുൻ റാങ്ക്
മേയ് 11നു നടത്തുന്ന കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ (പ്രിലിമിനറി) സർവീസ് പരീക്ഷ 2024ന്റെ അഡ്മിഷൻ ടിക്കറ്റ് https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം.
സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്–എൻസിഎ എസ്സിസിസി (കാറ്റഗറി നമ്പർ 51/2024) വിജ്ഞാപനപ്രകാരം പ്രായപരിധിയിൽ അനുവദിച്ചിരുന്ന 3 വർഷത്തെ ഇളവിനു പുറമേ, പ്രായപൂർത്തിയായശേഷം പട്ടികജാതി വിഭാഗത്തിൽനിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കും അവരുടെ മക്കൾക്കും 2 വർഷത്തെ ഇളവ് അനുവദിച്ചു. 20–36 ആണ് ഈ തസ്തികയിൽ
കംബോഡിയയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും തൊഴിൽ വാഗ്ദാനം ചെയ്യുന്ന ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളിലേക്കാണ് ഇത്തരക്കാർ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നത്.
വിരമിച്ച ജീവനക്കാർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ നൽകണമെന്നു ധാരാളം കോടതി ഉത്തരവുകൾ നിലവിലുള്ള കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഭൂജല വകുപ്പ് ആലപ്പുഴ ജില്ലാ ഓഫിസിൽനിന്നു സീനിയർ ഡ്രില്ലർ ആയി 2020 ഒക്ടോബർ 31നു വിരമിച്ച ശ്യാംലാലിനു ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ
സംസ്ഥാനത്തെ 94 ഹൈസ്കൂൾ അധ്യാപകർക്ക് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ (എഇഒ) തസ്തികളിലേക്കു സ്ഥാനക്കയറ്റം നൽകുന്നു. 23 പേർക്ക് എഇഒമാരായും മറ്റുള്ളവർക്കു ഹെഡ്മാസ്റ്റർമാരായും നിയമനം നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഇതിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടവർ
സർവകലാശാലകളിലേക്കുള്ള ആദ്യ ഓഫിസ് അറ്റൻഡന്റ് (ലാസ്റ്റ് ഗ്രേഡ് സെർവന്റ്) സാധ്യതാ ലിസ്റ്റ് പിഎസ്സിയിൽ തയാറാകുമ്പോഴും ഒഴിവുകൾ പൂർണമായി റിപ്പോർട്ട് ചെയ്യാത്തതു നിരാശാജനകമാണ്. ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഒഴിവിന്റെ എണ്ണത്തിന് ആനുപാതികമായി സാധ്യതാ ലിസ്റ്റ് വന്നാൽ ഉദ്യോഗാർഥികൾക്ക് അതു വലിയ
ഒൻപതു കേസുകളിൽ പ്രതിയായിരുന്നു എന്നതിന്റെ പേരിൽ, പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ നിയമനം നിഷേധിക്കപ്പെട്ട യുവാവിനു നിയമനം നൽകാൻ ഹൈക്കോടതി ഉത്തരവ്. വൈക്കം സ്വദേശി ബിനീഷ് ബാബു നൽകിയ ഹർജിയാണു പരിഗണിച്ചത്. പുഴയിൽനിന്നു മണൽവാരി എന്നതുൾപ്പെടെയുള്ള കേസുകളാണു ഹർജിക്കാരനെതിരെയുണ്ടായിരുന്നത്. ബന്ധുക്കൾ
കുവൈത്തിലേക്കു കൂടുതൽ തൊഴിലവസരങ്ങൾക്കുള്ള വഴി തുറക്കുന്നു. ആവശ്യമായ മുഴുവൻ തൊഴിലാളികളെയും വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാൻ കമ്പനികൾക്ക് കുവൈത്ത് അനുമതി നൽകി. നേരത്തെ 25% പേരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണു പുതിയ തീരുമാനം. ജൂൺ ഒന്നു മുതൽ വർക്ക് പെർമിറ്റിന്
സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്കൂൾ അധ്യാപക നിയമന യോഗ്യതാ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ–ടെറ്റ്) ജൂൺ 22നും 23നുമായി നടത്തും. ഏപ്രിൽ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അപേക്ഷാ ഫീസ്: ഒാരോ കാറ്റഗറി പരീക്ഷയ്ക്കും 500 രൂപ. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കു പരിഹാരവുമായി നോർക്കയുടെ പുതിയ സംവിധാനം. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 29 മുതൽ ഹോളോഗ്രാം, ക്യുആർ കോഡ് എന്നിവകൂടി ഉൾപ്പെടുത്താനാണ് നോർക്ക റൂട്സ്
പട്ടികജാതി/പട്ടികവർഗ സംവരണ നിയമനവുമായി ബന്ധപ്പെട്ട വെക്കേഷൻ വേക്കൻസി റിപ്പോർട്ട് ചെയ്യുന്നതിൽ അലംഭാവം കാണിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ ഇനി കടുത്ത അച്ചടക്ക നടപടി. ഇക്കാര്യത്തിൽ വ്യക്തത വരുത്തി സർക്കാർ സർക്കുലർ പുറത്തിറക്കി. പൊതുഭരണ വകുപ്പ് (എംപ്ലോയ്മെന്റ് സെൽ–ബി) ഏപ്രിൽ 9നു പുറത്തിറക്കിയ ഇസിബി
സർക്കാർ വകുപ്പുകളിലെയും നിയമനം പിഎസ്സിക്കു വിട്ട വിവിധ സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ നിയമനാധികാരികൾ തയാറാവാത്ത പ്രശ്നം വീണ്ടും വീണ്ടും ചർച്ച ചെയ്യേണ്ടിവരുന്നത് നിരാശാജനകമാണ്. നിശ്ചിത കാലാവധിക്കുള്ളിൽ ഒഴിവു റിപ്പോർട്ട് ചെയ്യപ്പെടാതെ പോയാൽ ലിസ്റ്റിൽ ഉൾപ്പെട്ട
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. നോർക്ക റൂട്സ് തിരുവനന്തപുരം സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ എച്ച്ആർഡി അറ്റസ്റ്റേഷനു സമർപ്പിച്ച വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ വ്യാജ സീൽ ഉപയോഗിച്ച്
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പിഎസ്സി ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് (അഡ്വൈസ് മെമ്മോ) നൽകുന്നതിനു തടസ്സമില്ലെന്നു വ്യക്തമാക്കി ഉത്തരവ്. തദ്ദേശ സ്വയംഭരണ (ഇഡബ്ല്യുബി) വകുപ്പ് ഏപ്രിൽ 9നു പുറത്തിറക്കിയ ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ. വിരമിക്കൽ, സ്ഥാനക്കയറ്റം, ദീർഘകാല അവധിയിൽ
സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് കാലാവധി അവസാന ആഴ്ചയിലേക്ക് എത്തിയിട്ടും നിയമന ശുപാർശ ഒട്ടും ആശാവഹമല്ല. 7 ബറ്റാലിയനിലായി 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽനിന്ന് 68% പേർക്കും നിയമനമായില്ല എന്നത്, രണ്ടു മാസത്തോളമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രക്ഷോഭം നടത്തിവരുന്ന ഉദ്യോഗാർഥികളോടുള്ള
വയനാട് ജില്ലയിലെ എച്ച്എസ്ടി മലയാളം നിയമനം സംബന്ധിച്ച ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിൽ അയയ്ക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. 2011ലെ പിഎസ്സി ലിസ്റ്റ് പ്രകാരം നാല് ഉദ്യോഗാർഥികളെ നിയമിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ നടപ്പാക്കുന്ന തസ്തികനിർണയം തസ്തികനിരോധനമായി മാറാതിരിക്കാൻ സർക്കാരും ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പും ശ്രദ്ധിക്കണം. കുറച്ചു കാലമായി പുതിയ തസ്തിക സൃഷ്ടിക്കാത്തതിനാൽ വിരമിക്കൽ, സ്ഥാനക്കയറ്റം ഒഴിവുകളിൽ മാത്രമാണു ഹയർ സെക്കൻഡറിയിൽ നിയമനം നടക്കുന്നത്.
സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ നിലവിൽ ലഭ്യമായ എല്ലാ ഒഴിവും പിഎസ്സിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുരുഷ–വനിതാ വിഭാഗങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സ്പെഷൽ റിക്രൂട്മെന്റ് എന്നിവയ്ക്കായി ആകെ 5,635 ഒഴിവാണു റിപ്പോർട്ട് ചെയ്തത്. പുരുഷൻമാരുടെ 4,325, വനിതകളുടെ
സർവകലാശാലാ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 770, സപ്ലിമെന്ററി ലിസ്റ്റിൽ 779, ഭിന്നശേഷി ലിസ്റ്റിൽ 35 എന്നിങ്ങനെ 1584 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്ക് ലിസ്റ്റ്
ഫയർ ആൻഡ് റെസ്ക്യു സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായി (ഫയർ വുമൺ) 82 പേർ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി. മാർച്ച് ഏഴിനായിരുന്നു ഇവരുടെ പാസിങ് ഒൗട്ട് പരേഡ്. ആദ്യമായാണ് ഈ തസ്തികയിൽ വനിതകളെ നിയമിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 15 വീതവും മറ്റു ജില്ലകളിൽ 5 വീതവും
ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയുടെ കായികക്ഷമതാ പരീക്ഷയിൽ തോറ്റവരുടെയും പങ്കെടുക്കാത്തവരുടെയും റജിസ്റ്റർ നമ്പർ ഉൾപ്പെടുത്തി പിഎസ്സി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിടയായ സാഹചര്യം അതീവഗൗരവമുള്ളതാണ്. ‘ക്ലരിക്കൽ പിഴവ്’ പെട്ടെന്നു കണ്ടെത്തിയെന്നും തിരുത്തിയ ലിസ്റ്റ് പുറത്തിറക്കിയെന്നും അതിൽ
ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക–അനധ്യാപക നിയമനങ്ങളിൽ പിഎസ്സി മാതൃകയിലുള്ള സംവരണം നടപ്പാക്കാൻ ഉത്തരവ്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ യോഗത്തിലെ തീരുമാനം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. തിരുവിതാംകൂർ, കൊച്ചി,
22 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 14 തസ്തികയിലാണു നേരിട്ടുള്ള നിയമനം. ഒരു തസ്തികയിൽ തസ്തികമാറ്റം വഴിയും 7 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 01.03.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 3 രാത്രി 12 വരെ. ∙നേരിട്ടുള്ള നിയമനം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ്
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണു പിഎസ്സി. സാധ്യതാ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞയാഴ്ച തീരുമാനിച്ചിട്ടുണ്ട്. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധനകൂടി പൂർത്തിയാക്കി വൈകാതെ റാങ്ക് ലിസ്റ്റ്
Results 1-100 of 424