ADVERTISEMENT

സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിലെ 207 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ജൂലൈ 2 വരെ അപേക്ഷ സ്വീകരിക്കും.

ജൂനിയർ ക്ലാർക്ക്/കാഷ്യർ (190 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (7), ഡേറ്റ എൻട്രി ഓപ്പറേറ്റർ (4), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4), സെക്രട്ടറി (2) എന്നീ തസ്തികകളിലാണു വിജ്ഞാപനം. സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനത്തിലെ മുഴുവൻ തസ്തികകളിലേക്കും ഇത്തവണ മുതൽ ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. മുൻ വിജ്ഞാപനത്തിൽ ജൂനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഓഫ്‌ലൈനായി തപാൽ മുഖേനയായിരുന്നു അപേക്ഷ സ്വീകരിച്ചത്. www.cseb.kerala.gov.in എന്ന വെബ്സൈറ്റിലെ പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കാം. ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാക്കിയ ശേഷം പ്രൊഫൈൽ വഴി അപേക്ഷിക്കുക.

∙നിയമനരീതി: ബോർഡ് നടത്തുന്ന ഒഎംആർ (ജൂനിയർ ക്ലാർക്ക് തസ്തികയിലേക്ക്)/ ഓൺലൈൻ (മറ്റു തസ്തികകളിൽ) പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം.

തസ്തിക തിരിച്ചുള്ള വിവരങ്ങൾ ചുവടെ.

വിജ്ഞാപന നമ്പർ: 1/2024

സെക്രട്ടറി

യോഗ്യത: ബിരുദവും എച്ച്ഡിസി & ബിഎം യോഗ്യതയും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്/ഉയർന്ന തസ്തികകളിൽ‍ 7 വർഷം ജോലിപരിചയവും. അല്ലെങ്കിൽ അഗ്രികൾചർ യൂണിവേഴ്സിറ്റിയിൽനിന്നു ബിഎസ്‌സി (കോഓപ്പറേഷൻ & ബാങ്കിങ്) യോഗ്യതയും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്/ഉയർന്ന തസ്തികകളിൽ‍ 5 വർഷം ജോലിപരിചയവും. അല്ലെങ്കിൽ ഫിനാൻസ് മുഖ്യ വിഷയമായി എംബിഎ/എംകോം അല്ലെങ്കിൽ ഐസിഎഐ അംഗത്വം. സഹകരണ യോഗ്യതകളോടെ ബാങ്കിങ് മേഖലയിൽ 3 വർഷം ജോലിപരിചയവും വേണം. അല്ലെങ്കിൽ ബികോം (കോഓപ്പറേഷൻ), സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്/ഉയർന്ന തസ്തികകളിൽ‍ 7 വർഷം ജോലിപരിചയം.

വിജ്ഞാപന നമ്പർ: 2 /2024

അസിസ്റ്റന്റ് സെക്രട്ടറി/

ചീഫ് അക്കൗണ്ടന്റ്

യോഗ്യത: 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം). അല്ലെങ്കിൽ സബോഡിനേറ്റ് പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി/എംഎസ്‌സി (സഹകരണം & ബാങ്കിങ്). അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്ഛികമായി ബികോം.

വിജ്ഞാപന നമ്പർ: 3/2024

ജൂനിയർ ക്ലാർക്ക്/കാഷ്യർ

യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോഡിനേറ്റ് പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ സഹകരണം ഐച്ഛികവിഷയമായ ബികോം. അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം). അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം ആൻഡ് ബാങ്കിങ്).

∙കാസർകോട് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.

വിജ്ഞാപന നമ്പർ: 4/2024

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

യോഗ്യത: ഒന്നാം ക്ലാസോടെ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിടെക് /എംസിഎ/എംഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി), 3 വർഷ പരിചയം. റെഡ്ഹാറ്റ് സർട്ടിഫിക്കേഷൻ അഭിലഷണീയം.

വിജ്ഞാപന നമ്പർ: 5/2024

ഡേറ്റ എൻട്രി ഓപ്പറേറ്റർ

യോഗ്യത: 1. ബിരുദം. 2. കേരള/കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസ്സ് സർട്ടിഫിക്കറ്റ്. 3. അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷം ജോലിപരിചയം.

∙അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപു യോഗ്യത നേടിയവരാകണം.

∙പ്രായം: 01.01.2024 ൽ 18 തികയണം. 40 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷവും മറ്റു പിന്നാക്കവിഭാഗത്തിനും പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിമുക്തഭടൻമാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.

∙ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം. വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.keralacseb.kerala.gov.in

English Summary:

Co-operative Bank Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com