ADVERTISEMENT

റെയിൽവേയിൽ ടെക്നിഷ്യൻ തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. റെയിൽവേ റിക്രൂട്മെന്റ് ബോർഡിന്റെ കേന്ദ്രീകൃത വിജ്ഞാപനം വഴി 9000 ഒഴിവുകളിലേക്കാണു തിരഞ്ഞെടുപ്പ്.

മാർച്ച്–ഏപ്രിലിൽ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കി ഒക്ടോബർ–ഡിസംബറിൽ എഴുത്തുപരീക്ഷ നടത്താനാണു റെയിൽവേ തയാറെടുക്കുന്നത്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലെ 5696 ഒഴിവിലേക്കുള്ള വിജ്ഞാപനത്തിനു പിന്നാലെയാണു ടെക്നിഷ്യൻ വിഭാഗത്തിലേക്കുള്ള വിജ്ഞാപനം ഒരുങ്ങുന്നത്.

ഗ്രാജ്വേറ്റ്, അണ്ടർ ഗ്രാജ്വേറ്റ് തലങ്ങളിലെ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറികളിലേക്കും(എൻടിപിസി), ജൂനിയർ എൻജിനീയർ, പാരാമെഡിക്കൽ തസ്തികകളിലേക്കും റെയിൽവേ വൈകാതെ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

English Summary:

Railway Technician Notification News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com