ADVERTISEMENT

പിഎസ്‌സിയുടെ വിവിധ തിരഞ്ഞെടുപ്പു നടപടികളുടെ ഭാഗമായി ഉദ്യോഗാർഥികൾക്ക് ഇനി ബയോമെട്രിക് പരിശോധനയും.

അഭിമുഖം, ഒറ്റത്തവണ പ്രമാണ പരിശോധന, കായികക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയ്ക്കു മുന്നോടിയായി ഉദ്യോഗാർഥികളുടെ ഐഡന്റിറ്റി പരിശോധന ബയോമെട്രിക് സംവിധാനത്തിലൂടെ നടത്താനാണു തീരുമാനമായത്. ജനുവരി 10 മുതലുള്ള അഭിമുഖങ്ങളിൽ ബയോമെട്രിക് പരിശോധന ആരംഭിച്ചിട്ടുണ്ട്. ജനുവരി 16 മുതൽ നടത്തുന്ന കായികക്ഷമതാ പരീക്ഷ, 24 മുതൽ നടത്തുന്ന ഒറ്റത്തവണ പ്രമാണ പരിശോധന എന്നിവയ്ക്കും ഈ സംവിധാനം ഉപയോഗിക്കും.

പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്ത ഉദ്യോഗാർഥികൾക്കു മാത്രമേ ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയൂ. 65 ലക്ഷത്തിലധികം പേർ പിഎസ്‌സിയിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പ്രൊഫൈലുമായി ആധാർ ലിങ്ക് ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ ഐഡന്റിറ്റി പരിശോധന നിലവിലുള്ള രീതിയിൽ തുടരും. 

English Summary:

PSC Recruitment Bio Metric Exam News Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com