ADVERTISEMENT

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് അപേക്ഷാ സമർപ്പണം ജനുവരി 17ന് അവസാനിച്ചപ്പോൾ 14 ജില്ലയിലുമായി അപേക്ഷ നൽകിയത് 4,76,953 പേർ. ഏറ്റവും കൂടുതൽ പേർ അപേക്ഷ നൽകിയിരിക്കുന്നതു തിരുവനന്തപുരം ജില്ലയിലാണ്– 72,617. കുറവ് ഇടുക്കി ജില്ലയിൽ– 15,817. തിരുവനന്തപുരം കഴിഞ്ഞാൽ അര ലക്ഷത്തിലധികം അപേക്ഷ ലഭിച്ചത് മലപ്പുറം ജില്ലയിൽ മാത്രം– 52,124 പേർ. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഇരുപതിനായിരത്തിൽ താഴെയാണ് അപേക്ഷകർ. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് പരീക്ഷ.

2.21 ലക്ഷം അപേക്ഷകൾ കുറഞ്ഞു‌

ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ മുൻ വിജ്ഞാപനത്തെ അപേക്ഷിച്ച് ഇത്തവണ 2,21,844 അപേക്ഷകൾ കുറഞ്ഞു. 2019ലെ വിജ്ഞാപന പ്രകാരം ഈ തസ്തികയിൽ 6,98,797 പേർ അപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ തവണ അര ലക്ഷത്തിലധികം പേർ അപേക്ഷ നൽകിയിരുന്നു. ഇത്തവണ എല്ലാ ജില്ലകളിലും അപേക്ഷകരുടെ എണ്ണം കുറവാണ്.

അഗ്രികൾചറൽ അസി.:17,498 അപേക്ഷകർ

കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾചറൽ അസിസ്റ്റന്റ് ഗ്രേഡ്–2 (528/2023) തസ്തികയിൽ 17,498 അപേക്ഷകർ. കൃഷി വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ നിന്നു തസ്തികമാറ്റം വഴിയുള്ള വിജ്ഞാപനത്തിന് (529/2023) 30 പേർ അപേക്ഷ നൽകി.

ജല അതോറിറ്റിയിൽ അസിസ്റ്റന്റ് ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ (521/2023) തസ്തികയിൽ 15844 പേരും, ഓവർസിയർ ഗ്രേഡ്–3 (ജല അതോറിറ്റിയിലെ യോഗ്യതയുള്ള ജീവനക്കാരിൽ നിന്നുള്ള നിയമനം– 530/2023) തസ്തികയിൽ 53 പേരും, ആർക്കിയോളജി വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (527/2023) തസ്തികയിൽ 21971 പേരും, എക്സൈസ് ഇൻസ്പെക്ടർ (എൻസിഎ എസ്‌സി– 544/2023) തസ്തികയിൽ 40,000 പേരും അപേക്ഷ നൽകിയിട്ടുണ്ട്.  

English Summary:

LGS application PSC notification Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com