Activate your premium subscription today
റിപ്പോർട്ട് ചെയ്ത ഒഴിവിന്റെ പകുതിപ്പേരെപോലും ഉൾപ്പെടുത്താതെ ഒരു പിഎസ്സി റാങ്ക് ലിസ്റ്റ്. പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) റാങ്ക് ലിസ്റ്റിനാണ് ഈ ദുർഗതി. ഈ തസ്തികയുടെ 276 ഒഴിവ് പിഎസ്സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും റാങ്ക് ലിസ്റ്റിൽ 131 പേർ മാത്രം. ഇവരിൽ 130 പേരും മെയിൻ
കാസർകോട് ജില്ലയിലെ വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (കന്നഡയും മലയാളവും അറിയുന്നവർ) സാധ്യതാ ലിസ്റ്റ് പിഎസ്സി വീണ്ടും പുനഃക്രമീകരിച്ചു. ലിസ്റ്റ് തയാറാക്കിയതിലെ മാനദണ്ഡം പുതുക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്സി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ലിസ്റ്റ്
വിവിധ തസ്തികകളിലെ നിയമന ശുപാർശ (അഡ്വൈസ് മെമ്മോ) ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ പിഎസ്സി തീരുമാനിച്ചു. നിയമന ശുപാർശ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും കൂടുതൽ സുരക്ഷിതമാക്കുന്നതിനുമാണ് നടപടി. ജൂലൈ 1 മുതൽ നൽകുന്ന എല്ലാ നിയമന ശുപാർശയും പ്രൊഫൈലിൽ ലഭ്യമാക്കും. സുരക്ഷിതത്വം
വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ തസ്തികയുടെ റാങ്ക് ലിസ്റ്റുകളിൽ മുൻ ലിസ്റ്റിനെ അപേക്ഷിച്ച് 156 പേരുടെ വർധന. മുൻ റാങ്ക് ലിസ്റ്റിൽ 14 ജില്ലകളിലുമായി 11,602 പേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. പുതിയ ലിസ്റ്റിൽ 11,758 പേരുണ്ട്. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ്–2,974. കുറവ് ഇടുക്കി ജില്ലയിൽ–297.
മേയ് 24നു നടന്ന ഒന്നാം ഘട്ട ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് പല കാരണങ്ങളാൽ ഹാജരാകാൻ കഴിയാത്തവർക്ക് ജൂൺ 28 നു നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയിൽ അവസരം നൽകുമെന്നു പിഎസ്സി അറിയിച്ചു. സർവകലാശാലകളും മറ്റു സ്ഥാപനങ്ങളും നടത്തിയ പരീക്ഷയിൽ പങ്കെടുക്കേണ്ടിവന്നവർ 2 പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കണം.
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കെ ഇതുവരെ നടന്നത് 27% നിയമന ശുപാർശ മാത്രം. 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ 1,826 പേരെയാണു പിഎസ്സി ഉൾപ്പെടുത്തിയത്. ഇതുവരെ 503
ഒാഗസ്റ്റിലെ പരീക്ഷാ കലണ്ടർ പിഎസ്സി പ്രസിദ്ധീകരിച്ചു. 34 പരീക്ഷകളാണ് ഒാഗസ്റ്റിൽ നടത്തുക. അപേക്ഷകർക്കു ജൂൺ 11 വരെ കൺഫർമേഷൻ നൽകാം. ∙ഓഗസ്റ്റിൽ പരീക്ഷ നടക്കുന്ന പ്രധാന തസ്തികകൾ: വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ മലയാളം, സംസ്കൃതം, നാച്വറൽ സയൻസ്, തമിഴ്, ഉറുദു, ഫിസിക്കൽ സയൻസ്, ഹിന്ദി, മാത്തമാറ്റിക്സ്,
മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 ഷോർട് ലിസ്റ്റുകൾ കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി പിഎസ്സി വിപുലീകരിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ വിപുലീകരിച്ച ലിസ്റ്റുകൾ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 51,
മേയ് 24നു നടന്ന ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയ്ക്കും മേയ് 25നു നടന്ന സിവിൽ സർവീസ് പ്രാഥമിക പരീക്ഷയ്ക്കും വ്യത്യസ്ത ജില്ലകളിൽ പരീക്ഷാ കേന്ദ്രം ലഭിച്ചതിനാൽ ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ എഴുതാൻ കഴിയാത്തവർക്കു വീണ്ടും അവസരം നൽകും. ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ജൂൺ 28നു നടത്തുന്ന രണ്ടാം ഘട്ട
വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകൾ ഈ ആഴ്ച അവസാനിക്കും. 2022 മേയ് 31നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾ മേയ് 30ന് അവസാനിക്കുമ്പോൾ ഇതുവരെ നടന്നത് 42% നിയമന ശുപാർശ. 14 ജില്ലകളിലായി നിലവിലുള്ള എൽപിഎസ്ടി റാങ്ക് ലിസ്റ്റുകളിൽ 11,602 പേരെയാണ് പിഎസ്സി ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 4,879
ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയുടെ 14 ജില്ലയിലെയും അർഹതാ ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചു. 2024 ഡിസംബർ 28, 2025 ജനുവരി 11, 25, ഫെബ്രുവരി 8 തീയതികളിൽ നടത്തിയ 10th ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. എല്ലാ ജില്ലയിലുമായി
കോളജ് അധ്യാപക (അസിസ്റ്റന്റ് പ്രഫസർ) റാങ്ക് ലിസ്റ്റുകളിൽ നിയമന നിരോധന സാഹചര്യം. 26 വിഷയങ്ങളിലായി നിലവിലുള്ള പിഎസ്സി റാങ്ക് ലിസ്റ്റുകളിൽനിന്ന് ഇതുവരെ നടന്നത് 147 നിയമന ശുപാർശ മാത്രമാണ്. പുതിയ തസ്തിക സൃഷ്ടിക്കുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് നിയമനം വലിയതോതിൽ കുറഞ്ഞത്. സർക്കാർ
ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), കമ്പനി/ കോർപറേഷൻ/ ബോർഡ് എൽഡി ടൈപ്പിസ്റ്റ്, പൗൾട്രി ഡവലപ്മെന്റ് കോർപറേഷനിൽ എൽഡി ടൈപ്പിസ്റ്റ്, തദ്ദേശ സ്വയംഭരണ വകുപ്പിൽ (തൃശൂർ കോർപറേഷൻ) ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ 54 തസ്തികയിൽ പിഎസ്സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഗസറ്റ് തീയതി: ജൂൺ 17. അപേക്ഷ
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ 12 ജില്ലകളിലെ അർഹതാ ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചു. കൊല്ലം, തൃശൂർ ഒഴികെയുള്ള ജില്ലകളിലെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. 12 ജില്ലകളിലുമായി 83,216 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേരെ ഉൾപ്പെടുത്തിയത്
ജൂണിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്സി പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ നടക്കുന്ന പ്രധാന തസ്തികകൾ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി, പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി, സീവിങ് ടീച്ചർ (ഹൈസ്കൂൾ),
കേരള ബാങ്കിൽ ഓഫിസ് അറ്റൻഡന്റ് (ജനറൽ കാറ്റഗറി) സാധ്യതാ ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 735, സപ്ലിമെന്ററി ലിസ്റ്റിൽ 773, ഭിന്നശേഷി ലിസ്റ്റിൽ 32 എന്നിങ്ങനെ 1,540 പേരെയാണു ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. കട്ട് ഓഫ് മാർക്ക്: 83.33. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന
പൊലീസ് (ഫൊറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഓഫിസർ–ബയോളജി ഷോർട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ കടുത്ത വെട്ടിനിരത്തൽ. മുൻപത്തെ മെയിൻ ലിസ്റ്റിൽ 52 പേരെ ഉൾപ്പെടുത്തിയിരുന്നപ്പോൾ പുതിയ ലിസ്റ്റിൽ 10 പേർ മാത്രം. സപ്ലിമെന്ററി ലിസ്റ്റിൽ 60, ഭിന്നശേഷി ലിസ്റ്റിൽ 6 എന്നിങ്ങനെ 76 പേരെയാണു ഷോർട്
ബിഎഡ് പരീക്ഷാഫലം വൈകുന്നതിനാൽ എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികയിൽ അപേക്ഷിക്കാൻ കഴിയാതെ ഉദ്യോഗാർഥികൾ അങ്കലാപ്പിൽ. ഏപ്രിൽ 30നു പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ച എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികയിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 4 ആണ്. ഇതിനകം സർവകലാശാലകൾ ബിഎഡ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നില്ലെങ്കിൽ
യുപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിന്റെ കാലാവധി 5 മാസത്തിൽ താഴെ മാത്രം കാലാവധി ശേഷിക്കേ നിയമനത്തിൽ വലിയ കുറവ്. 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ നടന്നത് 32% നിയമന ശുപാർശ മാത്രമാണ്. മെയിൻ ലിസ്റ്റിൽ 4,788, സപ്ലിമെന്ററി ലിസ്റ്റിൽ 3,598, ഭിന്നശേഷി ലിസ്റ്റിൽ 235 എന്നിങ്ങനെ 8,621
പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ 7 ബറ്റാലിയനുകളിലായി 26,823 പേരുടെ അപേക്ഷ അസാധുവായി. നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്തതാണു കാരണം. 1,30,592 പേർ അപേക്ഷ നൽകിയതിൽ 1,03,769 പേർ മാത്രമേ കൺഫർമേഷൻ നൽകിയുള്ളൂ. വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ 30,539 അപേക്ഷ അസാധുവായി. 1,23,575 പേരാണു പരീക്ഷ എഴുതുക. ഇന്ത്യ
സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് 12 ജില്ലകളിൽ നിയമന ശുപാർശ തുടങ്ങി. ഇടുക്കി, കോഴിക്കോട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് ഇതുവരെ റിപ്പോർട്ട് ചെയ്ത ഒഴിവിൽ നിയമന ശുപാർശ പൂർത്തിയായത്. ഏറ്റവും കൂടുതൽ പേർക്കു ശുപാർശ ലഭിച്ചത് തൃശൂർ ജില്ലയിലാണ്–13. കുറവ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് അർഹതാ ലിസ്റ്റുകൾ പിഎസ്സി പ്രസിദ്ധീകരിച്ചു തുടങ്ങി. 2024 ഡിസംബർ 28, 2025 ജനുവരി 11, 25, ഫെബ്രുവരി 8 തീയതികളിൽ നടത്തിയ 10th ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്,
വനിത–ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (ജനറൽ കാറ്റഗറി) ഷോർട് ലിസ്റ്റ് മുൻപത്തേതിന്റെ മൂന്നിലൊന്നായി വെട്ടിച്ചുരുക്കി. മെയിൻ ലിസ്റ്റിൽ 587, സപ്ലിമെന്ററി ലിസ്റ്റിൽ 535 എന്നിങ്ങനെ 1,122 പേരെയായിരുന്നു ഈ തസ്തികയുടെ മുൻ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത്തവണ മെയിൻ ലിസ്റ്റിൽ 181, സപ്ലിമെന്ററി
ദേവസ്വം റിക്രൂട്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി 18നു നടത്തിയ സർട്ടിഫിക്കറ്റ് പരിശോധനയിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവരുടെ ഡിക്റ്റേഷൻ ടെസ്റ്റ് മേയ് 15ന് രാവിലെ 10.30 മുതൽ 12.05 വരെ തിരുവനന്തപുരം മണക്കാട് ഗവ. വിഎച്ച്എസ്എസ് ഫോർ ഗേൾസിലെ പരീക്ഷാ കേന്ദ്രത്തിൽ നടത്തും.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രണ്ടാം വിജ്ഞാപന പ്രകാരം അപേക്ഷ നൽകിയവരിൽ 36,809 പേരുടെ അപേക്ഷ അസാധുവായി. നിശ്ചിത ദിവസത്തിനകം (ഏപ്രിൽ 30) കൺഫർമേഷൻ നൽകാത്ത കാരണത്താലാണ് ഇത്രയും അപേക്ഷ അസാധുവായത്. 3 സ്ട്രീമുകളിലായി 2,27,661 പേർ ഇത്തവണ അപേക്ഷ നൽകിയിരുന്നു. ഇതിൽ 1,90,852 പേർ കൺഫർമേഷൻ നൽകി. കെഎഎസ്
സബ് ഇൻസ്പെക്ടർ, പൊലീസ് കോൺസ്റ്റബിൾ തുടങ്ങിയ യൂണിഫോം തസ്തികകളുടെയെല്ലാം പുതിയ പരീക്ഷയിൽ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) പരിഷ്കരിച്ചു തയാറാക്കിയ ഭാരതീയ ന്യായസംഹിത സിലബസിൽ ഉൾപ്പെടുത്തിയപ്പോൾ, പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിൽ ഇപ്പോഴും പഴയ ഐപിസി സിലബസ് തന്നെ! പൊതുവിജ്ഞാനം,
സബ് ഇൻസ്പെക്ടർ ഒാഫ് പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഒരു മാസം മാത്രം ശേഷിക്കേ ഇതുവരെ നടന്നത് 8% നിയമന ശുപാർശ മാത്രം. 2024 ജൂൺ 7നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്ത മാസം 6ന് അവസാനിക്കുകയാണ്. മെയിൻ ലിസ്റ്റിൽ 694, സപ്ലിമെന്ററി ലിസ്റ്റിൽ 219, കോൺസ്റ്റാബ്യുലറി വിഭാഗം ലിസ്റ്റിൽ
എല്ലാ ജില്ലയിലെയും ലാസ്റ്റ് ഗ്രേഡ് സെർവന്റ് സാധ്യതാ ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചപ്പോൾ മുൻ ലിസ്റ്റിനേക്കാൾ 1,088 പേർ വർധിച്ചു. തിരുവനന്തപുരം ജില്ലയുടെ ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. അവസാനം വന്നത് കോട്ടയത്തിന്റെ ലിസ്റ്റും. മെയിൻ ലിസ്റ്റിൽ 8,215, സപ്ലിമെന്ററി ലിസ്റ്റിൽ 7,662, ഭിന്നശേഷി
സുപ്രധാന പരീക്ഷകളുടെ പട്ടികയുമായി ജൂലൈയിലെ പരീക്ഷാ കലണ്ടർ പിഎസ്സി പ്രസിദ്ധീകരിച്ചു. പൊലീസ് കോൺസ്റ്റബിൾ, വനിതാ പൊലീസ് കോൺസ്റ്റബിൾ, IRB പൊലീസ് കോൺസ്റ്റബിൾ, പൊലീസ് ഡ്രൈവർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ, വുമൺ ഫയർ ആൻഡ്
പൊതുമരാമത്ത്/ജലസേചനം, തദ്ദേശ സ്വയംഭരണ വകുപ്പുകളിൽ ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ഒന്നാം ഗ്രേഡ് ഒാവർസിയർ തസ്തികകളിൽ 11,459 പേരുടെ അപേക്ഷ അസാധുവായി. രണ്ടു തസ്തികയിലുമായി 61,653 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഇതിൽ 50,194 പേരാണ് കൺഫർമേഷൻ നൽകിയത്. 2 തസ്തികയിലേക്കും ജൂൺ 27നാണു പരീക്ഷ. എച്ച്എസ്എസ്ടി
പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിനു പിന്നാലെ വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റും വെട്ടിച്ചുരുക്കി. മുൻ ലിസ്റ്റിനെ അപേക്ഷിച്ച് 597 പേരാണു പുതിയ ലിസ്റ്റിൽ കുറഞ്ഞത്. മുൻ റാങ്ക് ലിസ്റ്റിൽ 967 പേരെ ഉൾപ്പെടുത്തിയപ്പോൾ പുതിയ ലിസ്റ്റിൽ 370 പേർ (മെയിൻ ലിസ്റ്റ്–276, സപ്ലിമെന്ററി ലിസ്റ്റ്–94) മാത്രം.
എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്ന് 8 ജില്ലകളിൽ നിയമന ശുപാർശ തുടങ്ങി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു നിയമന ശുപാർശ തുടങ്ങിയത്. ഏറ്റവും കൂടുതൽ നിയമനം എറണാകുളം ജില്ലയിലാണ്–8. കുറവ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ 330 ഒഴിവ് പിഎസ്സിയിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിലിലെ വിവിധ തീയതികളിലായാണ് ഇത്രയും ഒഴിവ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഒഴിവ് പത്തനംതിട്ട (കെഎപി–3) ജില്ലയിലാണ്–64. കുറവ് ഇടുക്കി (കെഎപി–5) ജില്ലയിൽ–32. ഒഴിവുകളിൽ 27 എണ്ണം എൻജെഡിയാണ്. റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ
ഒഴിവുകൾ ബാക്കി നിൽക്കെ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ– ഇലക്ട്രിക്കൽ റാങ്ക് ലിസ്റ്റ് അവസാനിച്ചു. താഴ്ന്ന തസ്തികകളിലെ ജീവനക്കാർക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായി തയാറാക്കിയ റാങ്ക് ലിസ്റ്റാണ് 19 ഒഴിവ് ബാക്കിനിൽക്കെ അവസാനിച്ചത്. ഈ തസ്തികയുടെ 80 ഒഴിവ് പിഎസ്സിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 61
പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് മുൻപത്തേതിന്റെ പകുതിയിൽ താഴെയായി കുറഞ്ഞു. മുൻ റാങ്ക് ലിസ്റ്റിൽ 7 ബറ്റാലിയനിലായി 6,647 പേരെ ഉൾപ്പെടുത്തിയിരുന്ന സ്ഥാനത്ത് പുതിയ ലിസ്റ്റിൽ 3115 പേർ മാത്രം–3,532 പേരുടെ കുറവ്. ഒഴിവുകൾ വലിയതോതിൽ കുറയുന്നതും എല്ലാ വർഷവും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമാണ് എണ്ണം
മെയിൻ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചശേഷവും നീണ്ടുപോയ സെക്രട്ടേറിയറ്റ്, പിഎസ്സി തുടങ്ങിയവയിലെ ഓഫിസ് അറ്റൻഡന്റ് അർഹതാ ലിസ്റ്റ് ഒടുവിൽ പിഎസ്സി പ്രസിദ്ധീകരിച്ചു. 2024 ഡിസംബർ 28, 2025 ജനുവരി 11, 25, ഫെബ്രുവരി 8 തീയതികളിൽ നടത്തിയ കോമൺ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റാണിത്. മെയിൻ
വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 376 പൊലീസ് കോൺസ്റ്റബിൾമാർ ഏപ്രിൽ 10ന് തിരുവനന്തപുരം എസ്എപി പരേഡ് ഗ്രൗണ്ടിൽ പാസിങ് ഒൗട്ട് പരേഡ് പൂർത്തിയാക്കി സേനയുടെ ഭാഗമായി. തിരുവനന്തപുരം എസ്എപി ക്യാംപിൽ പരിശീലനം പൂർത്തിയാക്കിയ 158 പേരും കെഎപി–1, 3 ബറ്റാലിയനുകളിൽ നിന്ന് യഥാക്രമം 113, 105 പേരുമാണു
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്ന് 10 ജില്ലകളിൽ നിയമന ശുപാർശ തുടങ്ങി. കൊല്ലം, ഇടുക്കി, തൃശൂർ, വയനാട് ഒഴികെയുള്ള ജില്ലകളിലാണു നിയമന ശുപാർശ ആരംഭിച്ചത്. ഇടുക്കി ജില്ലയിൽ 3 ഒഴിവും തൃശൂർ ജില്ലയിൽ 20 ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈകാതെ നിയമന ശുപാർശ നൽകും. കൊല്ലം, വയനാട്
ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകിയതിനെത്തുടർന്ന് റദ്ദാക്കിയ ഒന്നാം ഗ്രേഡ് സർവേയർ (പാർട്ട്–എ, പേപ്പർ–2) പുനഃപരീക്ഷ ഏപ്രിൽ 21ന് നടത്താൻ പിഎസ്സി തീരുമാനിച്ചു. അപേക്ഷകർ മാർച്ച് 29ലെ പരീക്ഷയ്ക്കു ഹാജരായ അതേ കേന്ദ്രത്തിൽ അന്നത്തെ അഡ്മിഷൻ ടിക്കറ്റുമായി രാവിലെ 9ന് ഹാജരാകണം. തിരുവനന്തപുരം, എറണാകുളം,
റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ആവശ്യപ്പെട്ട് വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 14 ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരാണു റാങ്ക്
സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ 421 ഒഴിവ് പിഎസ്സിയിൽ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 19 മുതൽ മാർച്ച് 12 വരെയുള്ള തീയതികളിലായാണ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ഇത്രയും പേർക്കു നിയമനം ലഭിക്കും. ഇതിൽ 142 ഒഴിവ് മുൻ നിയമന
ജൂണിലെ പരീക്ഷാ കലണ്ടർ പിഎസ്സി പ്രസിദ്ധീകരിച്ചു. 38 പരീക്ഷകളാണു ജൂണിൽ നടത്തുന്നത്. കെഎഎസ് പ്രിലിമിനറി, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/എസ്ഐ/ആംഡ് പൊലീസ് എസ്ഐ/റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തികകളിലേക്കുള്ള കോമൺ പ്രിലിമിനറി രണ്ടാം ഘട്ടം, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (മെയിൻ),
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (മലയാളം മീഡിയം), പൊലീസ് വകുപ്പിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഹോമിയോപ്പതി മെഡിക്കൽ കോളജിൽ നഴ്സ് ഗ്രേഡ്–2, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടെ 61 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പം
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത് 3,422 ജീവനക്കാർ! ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു ഫെബ്രുവരി 13നു നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഈ കണക്ക് പുറത്തുവന്നത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, സംസ്കൃതം, മലയാളം,
ദേവസ്വം ബോർഡുകൾ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും വിജ്ഞാപനം പ്രസിദ്ധീകരിച്ച് നിയമനം നടത്താൻ കഴിയാത്ത ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ സമീപനം നിരുത്തരവാദപരമാണ്. സോഫ്റ്റ്വെയർ നവീകരണത്തിന്റെ പേരിലാണ് വിജ്ഞാപനങ്ങൾ വൈകുന്നതെന്നാണു വിവരം. സാങ്കേതികപ്രശ്നങ്ങൾ ഏറ്റവും വേഗം പരിഹരിച്ച് വിവിധ തസ്തികകളിലേക്കുള്ള
രണ്ടു മാസത്തിനിടയിൽ കെഎസ്ഇബിയിൽ കൂട്ട വിരമിക്കൽ. മേയ് 31നകം 1,522 ജീവനക്കാർ വിരമിക്കും. ഇതോടെ ആവശ്യത്തിനു ജീവനക്കാരില്ലാത്ത പ്രതിസന്ധി രൂക്ഷമാകും. വിരമിക്കുന്നതിൽ മൂന്നിൽ രണ്ടു പേരും ഫീൽഡ് ജോലികൾ ചെയ്യുന്ന വർക്മെൻ വിഭാഗത്തിലെ ജീവനക്കാരാണ്. തസ്തികകളുടെ പുനഃസംഘടന പൂർത്തിയായ ശേഷം മാത്രം ഒഴിവ്
പൊലീസ് കോൺസ്റ്റബിൾ (മൗണ്ടഡ് പൊലീസ്) കായികക്ഷമതാ പരീക്ഷയിൽ പകുതിയിലധികം പേരും പുറത്തായി. കായികക്ഷമതാ പരീക്ഷയ്ക്കുള്ള ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത് 43 പേരെയാണ്. ഇവരിൽ 23 പേരും പുറത്തായി. ബാക്കി 20 പേർക്ക് കുതിര സവാരിയിലെ പരിചയം തെളിയിക്കുന്നതിനുള്ള പ്രൊഫിഷ്യൻസി ടെസ്റ്റ്കൂടി നടത്തിയശേഷം അതിൽ
15 വനിതകൾ ഉൾപ്പെടെ 118 സബ് ഇൻസ്പെക്ടർമാർ സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായി. തൃശൂർ രാമവർമപുരം പരേഡ് ഗ്രൗണ്ടിൽ മാർച്ച് 16നു നടന്ന പാസിങ് ഒൗട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. ഏറ്റവും കൂടുതൽ പേർ സേനയിൽ പ്രവേശിച്ചത് തിരുവനന്തപുരം ജില്ലയിൽനിന്നാണ്–19. കുറവ് വയനാട്
പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ ഇതുവരെ നടന്നത് 32% നിയമന ശുപാർശ മാത്രം. 7 ബറ്റാലിയനിലായി 2024 ഏപ്രിൽ 15നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകളിൽ 6,647 പേരെയാണു പിഎസ്സി ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 2,138 പേർക്കു മാത്രമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ആകെ
പിഎസ്സിയുടെ ഓഫിസ് മാന്വലും റിക്രൂട്മെന്റ് മാന്വലും രഹസ്യരേഖയല്ലെന്നും അവ ആവശ്യപ്പെടുന്നവർക്കു നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. പിഎസ്സിയുടെ പ്രവർത്തനത്തിലെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നതിനാൽ അവ നൽകാൻ കഴിയില്ലെന്ന മറുപടി തള്ളിയാണ് വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം
Results 1-50 of 378