ADVERTISEMENT

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി കൊമേഴ്സ്, ഹിന്ദി (ജൂനിയർ), വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), ബവ്റിജസ് കോർപറേഷനിൽ കംപ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തുടങ്ങി 39 തസ്തികയിൽ പിഎസ്‌സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമന വിജ്ഞാപനങ്ങളുമുണ്ട്. ജൂൺ 15ലെ ഗസറ്റിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂലൈ 17.

പൂർണ വിജ്ഞാപനങ്ങളും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിശദവിവരവും ജൂൺ 17നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ.

പ്രധാന വിജ്ഞാപനങ്ങൾ

ജനറൽ (സംസ്ഥാനതലം):

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഒഫ്താൽമോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളജുകൾ) കംപ്യൂട്ടർ പ്രോഗ്രാമർ, വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി കൊമേഴ്സ്, ഹിന്ദി (ജൂനിയർ), കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ–സിവിൽ (തസ്തികമാറ്റം വഴി), ബവ്റിജസ് (മാനുഫാക്ചറിങ് ആൻഡ് മാർക്കറ്റിങ്) കോർപറേഷനിൽ കംപ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ, മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ അനലിസ്റ്റ്, ആരോഗ്യ വകുപ്പിൽ മോർച്ചറി ടെക്നിഷ്യൻ ഗ്രേഡ്–2, കാത്‌ലാബ് ടെക്നിഷ്യൻ ഗ്രേഡ്–2, ഡയാലിസിസ് ടെക്നിഷ്യൻ ഗ്രേഡ്–2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ‌ട്രേഡ്സ്മാൻ–റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, ട്രേഡ്സ്മാൻ–വെൽഡിങ്, ട്രേഡ്സ്മാൻ–മെഷിനിസ്റ്റ്, കൺസ്ട്രക്‌ഷൻ കോർപറേഷനിൽ സ്റ്റെനോഗ്രഫർ.

ജനറൽ (ജില്ലാതലം):

വിദ്യാഭ്യാസ വകുപ്പിൽ (തൃശൂർ, പാലക്കാട്) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം), വിവിധ ജില്ലകളിൽ യുപി സ്കൂൾ ടീച്ചർ (തസ്തികമാറ്റം വഴി), മൃഗസംരക്ഷണ വകുപ്പിൽ (കണ്ണൂർ) ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്–2/പൗൾട്രി അസിസ്റ്റന്റ്/മിൽക് റെക്കോർഡർ/സ്റ്റോർ കീപ്പർ/ എന്യൂമറേറ്റർ (വിമുക്തഭടന്മാർ/വിമുക്തഭടന്മാരുടെ ആശ്രിതർ/പ്രതിരോധ സേനാംഗങ്ങളുടെ ആശ്രിതർ), ആരോഗ്യവകുപ്പിൽ ബ്ലാക്സ്മിത്ത്.

സ്പെഷൽ റിക്രൂട്മെന്റ് (സംസ്ഥാനതലം):

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ്–3 (എസ്ടി), ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സിൽ കെമിക്കൽ ഇൻസ്പെക്ടർ/ടെക്നിക്കൽ അസിസ്റ്റന്റ്– കെമിക്കൽ (എസ്‌സി/എസ്ടി).

സ്പെഷൽ റിക്രൂട്മെന്റ് (ജില്ലാതലം):

എൻസിസി/സൈനികക്ഷേമ വകുപ്പിൽ (തിരുവനന്തപുരം, കണ്ണൂർ) ക്ലാർക്ക്–ടൈപ്പിസ്റ്റ്, വിമുക്തഭടന്മാർ (എസ്‌സി/എസ്ടി).

എൻസിഎ (സംസ്ഥാനതലം):

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ–ബ്ലഡ് ബാങ്ക് (ധീവര), അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (ഹിന്ദു നാടാർ), കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾചറൽ ഓഫിസർ (എസ്‌സിസിസി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി അറബിക് ജൂനിയർ (എസ്‌സി, എസ്ടി), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്–2 (എൽസി/എഐ), ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ ടൈം കീപ്പർ (എസ്‌സി).

എൻസിഎ (ജില്ലാതലം):

വിദ്യാഭ്യാസ വകുപ്പിൽ (വിവിധ ജില്ലകൾ) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ, ഒബിസി, എൽസി/എഐ, എസ്ഐയുസി നാടാർ, ഹിന്ദു നാടാർ, എസ്‌സിസിസി, ധീവര, എസ്‌സി, എസ്ടി), വിവിധ ജില്ലകളിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ്‌സി, എസ്ടി, ഹിന്ദു നാടാർ, എൽസി/എഐ, ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ), കാസർകോട് ജില്ലയിൽ എൽപി സ്കൂൾ ടീച്ചർ കന്നഡ മീഡിയം (എസ്‌സിസിസി), ആരോഗ്യ വകുപ്പിൽ (പത്തനംതിട്ട, ആലപ്പുഴ) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 (എസ്ഐയുസി നാടാർ, ഹിന്ദു നാടാർ), എൻസിസി/സൈനികക്ഷേമ വകുപ്പിൽ (വിവിധ ജില്ലകൾ) എൽഡി ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക്– വിമുക്തഭടൻമാർ (എസ്‌സി, എൽസി/എഐ, ഒബിസി, മുസ്‌ലിം), വിദ്യാഭ്യാസ വകുപ്പിൽ (വിവിധ ജില്ലകൾ) പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ്‌സി), വിവിധ ജില്ലകളിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഈഴവ/തിയ്യ/ബില്ലവ, എസ്‌സി, എസ്‌സിസിസി, എസ്ടി), കണ്ണൂർ ജില്ലയിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഈഴവ/തിയ്യ/ബില്ലവ).

HSST കൊമേഴ്സ്, ഹിന്ദി ജൂനിയർ: മുൻ വിജ്ഞാപനം വന്നത് 2017ൽ

2017 ഓഗസ്റ്റ് 30ലെ ഗസറ്റിലാണ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കൊമേഴ്സ് (ജൂനിയർ), ഹിന്ദി (ജൂനിയർ) മുൻ വിജ്ഞാപനങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിച്ചത്.

കൊമേഴ്സ് ജൂനിയർ തസ്തികയിൽ 2021 ഏപ്രിൽ 13നു റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. കഴിഞ്ഞ ഏപ്രിൽ 12ന് അവസാനിച്ച ലിസ്റ്റിൽനിന്ന് 140 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. ∙നിയമനനില: ഓപ്പൺ മെറിറ്റ്–100, ഈഴവ–110, എസ്‌സി–218, എസ്ടി–എല്ലാവരും, മുസ്‌ലിം–108, എൽസി/എഐ–447, വിശ്വകർമ–164, എസ്ഐയുസി നാടാർ–413, ഹിന്ദു നാടാർ–193, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–201. ഭിന്നശേഷി: എൽവി–7, എൽഡി/സിപി–3. ഒബിസി വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

എച്ച്എസ്എസ്ടി ഹിന്ദി ജൂനിയർ തസ്തികയിൽ 2021 ജനുവരി 18ന് റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. കഴിഞ്ഞ ജനുവരി 17ന് അവസാനിച്ച ലിസ്റ്റിൽനിന്ന് 80 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്.

∙നിയമനനില: ഓപ്പൺ മെറിറ്റ്–53, ഈഴവ–54, എസ്‌സി–സപ്ലിമെന്ററി 1, എസ്ടി–എല്ലാവരും, മുസ്‌ലിം–137, എൽസി/എഐ–195, എസ്ഐയുസി നാടാർ–142, എസ്‌സിസിസി–263, ധീവര–സപ്ലിമെന്ററി 1. ഭിന്നശേഷി: എൽവി–1, എൽഡി/സിപി–2. ഒബിസി, വിശ്വകർമ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണ് നിയമനം.

കംപ്യൂട്ടർ പ്രോഗ്രാമർ: മുൻ ലിസ്റ്റിൽനിന്ന് 51 നിയമന ശുപാർശ

ബവ്റിജസ് കോർപറേഷനിൽ കംപ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് നിയമന ശുപാർശ ലഭിച്ചത് 51 പേർക്ക്. 2019 ജൂലൈ 3നാണു റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്.

∙നിയമനനില: ഓപ്പൺ മെറിറ്റ്–38, ഈഴവ–39, എസ്‌സി–55, മുസ്‌ലിം–69, എൽസി/എഐ–48, വിശ്വകർമ–43, ഹിന്ദു നാടാർ–49, എസ്‌സിസിസി–61, ധീവര–37. ഭിന്നശേഷി: എൽവി–1, എച്ച്ഐ–1. 

English Summary:

PSC Notification in Higher Secondary Teacher Engineer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com