ADVERTISEMENT

വനം വകുപ്പിലെ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ തസ്തികയുടെ 12 ജില്ലകളിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്.

ഏറ്റവും കൂടുതൽ പേർ ലിസ്റ്റിലുള്ളത് കൊല്ലം ജില്ലയിലാണ്–125. കുറവ് പത്തനംതിട്ട ജില്ലയിൽ–47. ബാക്കി ജില്ലകളിലെ റാങ്ക് ലിസ്റ്റും വൈകാതെ പ്രസിദ്ധീകരിക്കും. ആലപ്പുഴ ജില്ലയിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. വിവിധ ജില്ലകളിലായി 14 ഒഴിവാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 13 ജില്ലയിലായി 281 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

English Summary:

Reserve Depot Watcher ranklist PSC updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com