ADVERTISEMENT

ഒഴിവു റിപ്പോർട്ടിങ്ങിനായി ഉദ്യോഗാർഥികൾ രണ്ടു മാസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിവന്നതിന് ആധാരമായ സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ അവസാനനിമിഷം 123 ഒഴിവുകൂടി പൊലീസ് വകുപ്പ് റിപ്പോർട്ട് ചെയ്തു. ഒരു വർഷ കാലാവധി പൂർത്തിയാക്കി ഈ റാങ്ക് ലിസ്റ്റ് ഏപ്രിൽ 12ന് അവസാനിച്ചു.

70 പുതിയ ഒഴിവും 53 എൻജെഡി ഒഴിവുമാണു വിവിധ ബറ്റാലിയനുകളിലായി റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഒഴിവ് തിരുവനന്തപുരം (എസ്എപി) ജില്ലയിലാണ്–50. കുറവ് ഇടുക്കി ജില്ലയിൽ (കെഎപി.5)–15. മലപ്പുറം ജില്ലയിൽ ഒഴിവൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 7 ബറ്റാലിയനുകളിലായി ഇതുവരെ 4,511 പേർക്കു നിയമന ശുപാർശ ലഭിച്ചിട്ടുണ്ട്.

English Summary:

CPO ranklist PSC updates News vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com