ADVERTISEMENT

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്ന് 47 പേർക്കുകൂടി നിയമന ശുപാർശയായി. മുൻ നിയമന ശുപാർശയെത്തുടർന്നു ജോലിയിൽ പ്രവേശിക്കാത്തവരുടെ എൻജെഡി ഒഴിവിലാണ് ഈ നിയമനം. ഇതോടെ ആകെ ശുപാർശ 813എത്തി. ഇതിൽ 463 ഒഴിവും എൻജെഡിയാണ്.

നിയമനനില: ഓപ്പൺ മെറിറ്റ്–652, ഈഴവ–672, എസ്‌സി–സപ്ലിമെന്ററി 3, എസ്ടി–എല്ലാവരും, മുസ്‌ലിം–652, എൽസി/എഐ–1308, ഒബിസി–725, വിശ്വകർമ–1614, എസ്ഐയുസി നാടാർ–855, ഹിന്ദു നാടാർ–1885, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–1047.

174 ഒഴിവുകൂടി

അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ തസ്തികയിൽ 174 ഒഴിവുകൂടി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു. 100 പുതിയ ഒഴിവും 74 എൻജെഡി ഒഴിവുമാണു റിപ്പോർട്ട് ചെയ്തത്.

ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന മാർച്ച് 16ന് എൻജെഡി ഉൾപ്പെടെ എല്ലാ ഒഴിവും റിപ്പോർട്ട് ചെയ്യണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 16 പുതിയ ഒഴിവും 23 എൻജെഡി ഒഴിവും മാർച്ച് 16നു റിപ്പോർട്ട് ചെയ്തു. 174 പേർക്കുകൂടി നിയമനമാകുന്നതോടെ ഈ ലിസ്റ്റിലെ ആകെ നിയമന ശുപാർശ 987 ആകും.

English Summary:

Health Department Assistant Surgeon Recruitment PSC Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com