ADVERTISEMENT

പിഎസ്‌സി പരീക്ഷയെഴുതാനെത്തുന്ന ടൈപ് വൺ ഡയബറ്റിക് ആരോഗ്യപ്രശ്നങ്ങളുള്ള ഉദ്യോഗാർഥികൾക്കു പ്രത്യേക പരിഗണന നൽകാൻ പിഎസ്‌സി തീരുമാനം.

പരീക്ഷഹാളിൽ ഇവർക്ക് ഇൻസുലിൻ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്/സിജിഎംഎസ് (കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം), ഷുഗർ ടാബ്‌ലറ്റ്, വെള്ളം എന്നിവ കൈവശം കരുതാൻ അനുവാദം നൽകി. ഇതിനായി ഉദ്യോഗാർഥികൾ പ്രൊഫൈൽ വഴി അപേക്ഷിക്കണം.

ആനുകൂല്യത്തിനുള്ള അർഹത തെളിയിക്കാൻ നിശ്ചിതമാതൃകയിലുള്ളതും സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഒാഫിസറിൽനിന്നു ലഭിച്ചതുമായ മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് അടുത്തുളള പിഎസ്‌സി ഒാഫിസിൽ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കി വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന മുറയ്ക്ക് തുടർന്നുള്ള പരീക്ഷകൾക്കു സൗകര്യം ലഭ്യമാക്കും.

മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക ഉൾപ്പെടെയുള്ള വിവരങ്ങൾ പിഎസ്‌സി വെബ്സൈറ്റിലെ Must Know എന്ന ലിങ്കിൽ Type One Diabetic എന്ന മെനുവിൽ ലഭ്യമാണ്. 

English Summary:

PSC Exam Diabetic Problems Care News Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com