വിദ്യാഭ്യാസ വകുപ്പിലും സമാനയോഗ്യതകളോ?
Mail This Article
×
ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്–2 തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അതേ യോഗ്യതകൾതന്നെയാണോ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാൻ വേണ്ടത്?
കാറ്റഗറി നമ്പർ 538/2022, 598/2022 തസ്തികകളുടെ യോഗ്യതകൾ എന്തെല്ലാമാണ്?
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയുടേതാണു കാറ്റഗറി നമ്പർ 538/2022. ഇതിനു വേണ്ട യോഗ്യതകൾ: എസ്എസ്എൽസി ജയം, പിഎസ്‌സി നടത്തുന്ന ലബോറട്ടറി അറ്റൻഡൻഡേഴ്സ് ടെസ്റ്റ് ജയം (പ്രബേഷൻ കാലയളവിനുള്ളിൽ ജയിച്ചാൽ മതി).
കാറ്റഗറി നമ്പർ 598/2022 ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ലാബ് അറ്റൻഡറുടേതാണ്. എസ്എസ്എൽസിയോ തത്തുല്യയോഗ്യതയോ നേടിയവർക്ക് ഈ തസ്തികയിൽ അപേക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.