ADVERTISEMENT

ഒഴിവു റിപ്പോർട്ട് ചെയ്ത് മാസങ്ങൾ കഴിഞ്ഞാലും നിയമന ശുപാർശ വൈകുന്ന പ്രവണത അടുത്ത കാലത്തായി കൂടിവരുന്നു. ഒഴിവു റിപ്പോർട്ട് ചെയ്ത് നിശ്ചിതസമയത്തിനകം നിയമന ശുപാർശ നൽകണമെന്നു പിഎസ്‌സിക്കു വ്യവസ്ഥയില്ലേ?

 

സാധാരണ ഒഴിവു റിപ്പോർട്ട് ചെയ്ത് 30 ദിവസത്തിനകം പിഎസ്‌സി നിയമന ശുപാർശ നൽകാറുണ്ട്. പുതിയ നടപടിക്രമം അനുസരിച്ച് ജില്ലാ ഓഫിസുകളിൽ തയാറാക്കുന്ന നിയമന ശുപാർശ ആസ്ഥാന/മേഖലാ ഓഫിസിലെ ഇൻസ്പെക്‌ഷൻ വിഭാഗം പരിശോധിച്ച ശേഷമേ റിലീസ് ചെയ്യൂ. സംസ്ഥാനതല റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമന ശുപാർശയും ഇവർ പരിശോധിക്കും. പരസ്പരം വകുപ്പ് മാറിപ്പോകുന്നതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണിത്.

ചില തസ്തികകളിൽ ഈ നടപടിക്രമം ഏറെ വൈകുന്നതായി പരാതിയുണ്ട്. ഇതുമൂലം എൻജെഡി ഉൾപ്പെടെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിയമന ശുപാർശ അയയ്ക്കാനും കാലതാമസമുണ്ടാകുന്നു. നിയമന ശുപാർശ നൽകിയശേഷമുണ്ടാകുന്ന തിരുത്തലുകൾ ഒഴിവാക്കാൻ കഴിയുമെന്ന മെച്ചം ഈ സംവിധാനത്തിനുള്ളതിനാൽ ഇപ്പോഴുള്ള നടപടിക്രമം തുടരാനാണു സാധ്യത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com