ജൂനിയർ ലാംഗ്വേജ് ടീച്ചർ: കെ–ടെറ്റ് നിർബന്ധമാണോ?
Mail This Article
പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? കെ–ടെറ്റ് നിർബന്ധമാണോ?
പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി തസ്തികയുടെ യോഗ്യതകൾ: 1. കേരളത്തിലെ സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ ഹിന്ദി ഭാഷയിലെ ബിരുദം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പൗരസ്ത്യഭാഷാ (ഹിന്ദി) പഠനത്തിലുള്ള ഒരു ടൈറ്റിൽ. അല്ലെങ്കിൽ മദ്രാസിലെ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവീണും കേരളത്തിലെ പ്രവേശനപ്പരീക്ഷാ കമ്മിഷണർ നടത്തുന്ന എസ്എസ്എൽസിയോ തത്തുല്യ പരീക്ഷയോ ജയിക്കണം. അല്ലെങ്കിൽ കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യയും കേരളത്തിലെ പരീക്ഷാ കമ്മിഷണർ നടത്തുന്ന എസ്എസ്എൽസിയോ തത്തുല്യ പരീക്ഷയോ ജയിക്കണം. അല്ലെങ്കിൽ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷവിശാരദും കേരളത്തിലെ പരീക്ഷാ കമ്മിഷണർ നടത്തുന്ന എസ്എസ്എൽസിയോ തത്തുല്യ പരീക്ഷയോ ജയിക്കണം. അല്ലെങ്കിൽ കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി ഭൂഷൺ പരീക്ഷയും കേരളത്തിലെ പരീക്ഷാ കമ്മിഷണർ നടത്തുന്ന എസ്എസ്എൽസിയോ തത്തുല്യ പരീക്ഷയോ ജയിക്കണം. കെ–ടെറ്റ് കാറ്റഗറി IV ജയിക്കണമെന്നും നിബന്ധനയുണ്ട്.