ADVERTISEMENT

വിവിധ വകുപ്പിൽ സർജന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്?

കരസേനയിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ റാങ്കിലോ നാവികസേനയിലോ വ്യോമസേനയിലോ തത്തുല്യമായ ഓഫിസർ റാങ്കിലോ പെൻഷനായവർക്കാണ് ഈ തസ്തികയിൽ അപേക്ഷിക്കാൻ അർഹത. ഇവരുടെ അഭാവത്തിൽ, ഇംഗ്ലിഷ് എഴുതാനും വായിക്കാനും കഴിവുള്ള കരസേന, നാവികസേന, വ്യോമസേന ഇവയിലൊന്നിൽ 10 വർഷ സൈനിക സർവീസ് ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ടു യോഗ്യത നേടിയവരുടെയും അഭാവത്തിൽ എസ്എസ്എൽസിയോ തത്തുല്യ പരീക്ഷയോ വിജയിച്ച, പൊലീസിലോ മിലിറ്ററിയിലോ 6 മാസത്തെ പരിശീലനം നേടിയവരെ പരിഗണിക്കും. മലയാളം, തമിഴ്, കന്നഡ ഇവയിൽ ഏതെങ്കിലും ഒന്നിൽ എഴുതാനും വായിക്കാനുമുള്ള കഴിവും ഉണ്ടായിരിക്കണം.

ശാരീരികയോഗ്യതകൾ: ഉയരം 167 സെ.മീ., നെഞ്ചളവ് 81 സെ.മീ. (5 സെ.മീ. വികാസം വേണം). പട്ടികജാതി/പട്ടികവർഗക്കാർക്കു 160 സെ.മീ. ഉയരവും 76 സെ.മീ. നെഞ്ചളവും മതി. 5 സെ.മീ. വികാസം ഇവർക്കും ബാധകമാണ്.

English Summary:

Surgent Indian Army PSC Doubts Ask Expert Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com