HSST കംപ്യൂട്ടർ സയൻസ്: ഏതെല്ലാം തത്തുല്യയോഗ്യത അംഗീകരിക്കും?
Mail This Article
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കംപ്യൂട്ടർ സയൻസ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്? ഏതെല്ലാം തത്തുല്യയോഗ്യതകൾ അംഗീകരിക്കും?
1. അംഗീകൃത സർവകലാശാലയിൽനിന്ന് 50% മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്ങിലോ െടക്നോളജിയിലോ ബിരുദാനന്തരബിരുദം/ കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി, സോഫ്റ്റ്‌വെയർ എൻജിനീയറിങ് എന്നിവയിൽ ഏതിലെങ്കിലും 50 ശതമാനത്തിൽ കുറയാതെ അംഗീകൃത സർവകലാശാലയിൽനിന്നു നേടിയ എംടെക് ബിരുദം. അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽനിന്നു കംപ്യൂട്ടർ ആപ്ലിക്കേഷനിൽ/ കംപ്യൂട്ടർ സയൻസിൽ/ഇൻഫർമേഷൻ ടെക്നോളജിയിൽ 50% മാർക്കിൽ കുറയാതെ നേടിയ ബിരുദാനന്തര ബിരുദം.
2. മുകളിൽ ഇനം ഒന്നിൽ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ, അംഗീകൃത സർവകലാശാലയിൽനിന്നു കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും 50% മാർക്കിൽ കുറയാതെ നേടിയ ബിടെക്/ബാച്‌ലർ ഓഫ് എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ 50% മാർക്കിൽ കുറയാതെ നേടിയ ബിടെക്/ ബാച്‌ലർ ഓഫ് എൻജിനീയറിങ് ബിരുദവും അംഗീകൃത സർവകലാശാലയിൽനിന്നോ ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് അല്ലെങ്കിൽ എ ലെവൽ അക്രഡിറ്റേഷനുള്ള ഡിപ്പാർട്മെന്റ് ഓഫ് ഇലക്ട്രോണിക്സിൽനിന്നോ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ നേടിയ ബിരുദാനന്തര ഡിപ്ലോമയും അല്ലെങ്കിൽ മാത്തമാറ്റിക്സ്/ഫിസിക്സ് എന്നീ വിഷയങ്ങളിൽ 50% മാർക്കിൽ കുറയാതെ നേടിയ ബിരുദാനന്തരബിരുദവും അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ്/ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അല്ലെങ്കിൽ എ ലെവൽ അക്രഡിറ്റേഷനോടെ ഡിപ്പാർട്മെന്റ് ഓഫ് ഇലക്ട്രോണിക്സിൽനിന്നു കംപ്യൂട്ടർ ആപ്ലിക്കേഷനിൽ നേടിയ ബിരുദാനന്തര ഡിപ്ലോമയും അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷനിൽ/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ 50% മാർക്കിൽ കുറയാതെ നേടിയ എംടെക് ബിരുദം അല്ലെങ്കിൽ 50% മാർക്കിൽ കുറയാതെ കംപ്യൂട്ടർ സയൻസിൽ ബിഎസ്‌സി ബിരുദവും അംഗീകൃത സർവകലാശാലയിൽനിന്നോ ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ്/എ ലെവൽ അക്രഡിറ്റേഷനോടെ ഡിപ്പാർട്മെന്റ് ഓഫ് ഇലക്ട്രോണിക്സിൽനിന്നോ കംപ്യൂട്ടർ ആപ്ലിക്കേഷനിലോ നേടിയ ബിരുദാനന്തര ഡിപ്ലോമയും അല്ലെങ്കിൽ 50% മാർക്കിൽ കുറയാതെ നേടിയ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സും അംഗീകൃത സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ നേടിയ ബിരുദാനന്തര ഡിപ്ലോമയും. (ഈ തസ്തികയുടെ മുൻ വിജ്ഞാപനത്തിന്റെ (341/2017) അടിസ്ഥാനത്തിലാണു യോഗ്യതകൾ തയാറാക്കിയിരിക്കുന്നത്).