ADVERTISEMENT

പിഎസ്‌സി അഡ്വൈസ് ചെയ്യുന്ന ഒഴിവിൽ നിയമനം നടന്നില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ എൻജെഡി റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ?

ജോലിയിൽ പ്രവേശിക്കാൻ നിയമനാധികാരി നൽകിയ സമയപരിധിക്കുള്ളിൽ (നിയമനാധികാരിക്ക് പരമാവധി 45 ദിവസം വരെ അനുവദിക്കാം) ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ആ വിവരം ഉടൻതന്നെ പിഎസ്‌സിയെ അറിയിക്കണമെന്നാണു വ്യവസ്ഥ. ജോലിയിൽ പ്രവേശിക്കാൻ സമയപരിധി നീട്ടിത്തരണമെന്ന് ഉദ്യോഗാർഥി അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ തീരുമാനം എടുത്തതിനു ശേഷമായിരിക്കും വിവരം പിഎസ്‌സിയെ അറിയിക്കുക. ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങൾ നിലവിലുള്ളതിനാൽ ഇത്ര ദിവസത്തിനകം എൻജെഡി ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്ന കർശന വ്യവസ്ഥയൊന്നും നിലവിലില്ല.

English Summary:

NJD vacancy recruitment PSC doubts Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com