ADVERTISEMENT

ഇലക്ട്രിഷ്യൻ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഇലക്ട്രിക്കൽ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കുമോ? എത്ര പേരാണ് അപേക്ഷകർ?

എസ്എസ്എൽസി ജയം, ഇലക്ട്രിഷ്യൻ ട്രേഡിലെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ. ഇതിനു പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ, സ്റ്റാൻഡിങ് ഉത്തരവുകൾ എന്നിവയിലൂടെ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്കു തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദിഷ്ട അടിസ്ഥാന യോഗ്യതകളുടെ ഉയർന്ന യോഗ്യതകളും സ്വീകരിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കുമെന്നാണു വിവരം. തത്തുല്യ യോഗ്യത, ഉയർന്ന യോഗ്യത എന്നിവ സംബന്ധിച്ച സർക്കാർ ഉത്തരവുകൾ പിഎസ്‌സി ആവശ്യപ്പെടുകയാണെങ്കിൽ ഹാജരാക്കണം.

ഈ തസ്തികയിൽ 7393 പേർ അപേക്ഷ നൽകിയിരുന്നു. ഇതിൽ 5745 പേർ കൺഫർമേഷൻ നൽകിയിട്ടുണ്ട്. 

English Summary:

Electrician Police Constable PSC doubts Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com