ADVERTISEMENT

കോഴിക്കോട് ജില്ലയിൽ എച്ച്എസ്ടി ഗണിതം അധ്യാപകരുടെ കേഡർ സ്ട്രെങ്ത് അനുപാതം ശരിയാകാത്തതുകൊണ്ടാണ്, ഒഴിവുണ്ടായിട്ടും പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യാത്തതെന്ന് അറിയുന്നു. ഇക്കാരണത്താൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ സാധ്യതയുണ്ടോ? കേഡർ സ്ട്രെങ്ത് അനുപാതം നിശ്ചയിക്കുന്നത് ആരാണ്?

കേഡർ സ്ട്രെങ്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാറില്ല. ഏറ്റവും കുറഞ്ഞത് ഒരു വർഷവും പരമാവധി 3 വർഷവുമാണു ലിസ്റ്റിന്റെ കാലാവധി. പൊതുവിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ തന്നെയാണ് ഈ തസ്തികയ്ക്കും ബാധകം. ഒരു തസ്തികയിൽ മാത്രമായി ലിസ്റ്റ് നീട്ടില്ല. ‌

കത്തിൽ സൂചിപ്പിച്ച തസ്തികയുടെ നിയമനാധികാരി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറാണ്. ഇക്കാര്യത്തിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും നൽകുന്ന നിർദേശങ്ങളാണ് ഡപ്യൂട്ടി ഡയറക്ടർ മാനദണ്ഡമാക്കുക.

ചില സർക്കാർ വകുപ്പുകൾ എൽഡി ക്ലാർക്ക് ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുന്നില്ല. ഇതിനെതിരെ നിയമ ടപടി സ്വീകരിക്കാൻ കഴിയുമോ?

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി എത്ര ഒഴിവാണ് ഉള്ളതെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുക. അതിനു ശേഷം നിയമനടപടി സ്വീകരിക്കുന്നതാണു നല്ലത്. 

English Summary:

HST Maths Teachers ranklist PSC doubts Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com