ലോകം മുഴുവൻ ഇളക്കി മറിച്ച റൊമാന്റിക് ചിത്രമാണ് ‘ടൈറ്റാനിക്’. ജാക്കിന്റെയും റോസിന്റെയും പ്രണയവും പ്രണയനഷ്ടവുമെല്ലാം ഇന്നും ഓരോ സിനിമാപ്രേമികളും ഓർത്തിരിക്കുന്നതാണ്. കാലങ്ങളേറെ കഴിഞ്ഞിട്ടും ആരാധകർ നെഞ്ചോട് ചേർക്കുന്ന ചിത്രത്തിൽ കേറ്റ് വിൻസ്ലെറ്റിനും ലിയൊനാർഡോ ഡി കാപ്രിയോയുമാണ് പ്രധാന കഥാപാത്രങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം മുഴുവൻ ഇളക്കി മറിച്ച റൊമാന്റിക് ചിത്രമാണ് ‘ടൈറ്റാനിക്’. ജാക്കിന്റെയും റോസിന്റെയും പ്രണയവും പ്രണയനഷ്ടവുമെല്ലാം ഇന്നും ഓരോ സിനിമാപ്രേമികളും ഓർത്തിരിക്കും. കാലങ്ങളേറെ കഴിഞ്ഞിട്ടും ആരാധകർ നെഞ്ചോട് ചേർക്കുന്ന ചിത്രത്തിൽ കേറ്റ് വിൻസ്ലെറ്റിനും ലിയൊനാർഡോ ഡി കാപ്രിയോയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ നായിക കേറ്റ് ധരിച്ച വസ്ത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. സിനിമയിൽ താരം ധരിച്ച ഒരു ഓവർകോട്ട് ഇപ്പോൾ ലേലത്തിന് എത്തിച്ചിരിക്കുകയാണ്. 

Read More: ഫ്ലോറൽ മാസ് ലുക്കിൽ മോഹൻലാൽ; ‘ജയിലർ’ സ്റ്റൈൽ സ്റ്റേറ്റ്മെന്റാക്കി ജിഷാദ്

ADVERTISEMENT

സെപ്റ്റംബർ 13ന് ഓൺലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ‘ഗോൾഡിൻ’ എന്ന ഓക്ഷൻ ഹൗസാണ് ലേലത്തിന് പിന്നിൽ. 34,000 ഡോളറാണ് (2,820,553 രൂപ) നിലവിലെ ലേലത്തുക. കറുത്ത എംബ്രോയ്ഡറിയോടു കൂടിയ പിങ്ക് ഓവർകോട്ടാണ് ലേലത്തിന് വച്ചത്. ഡെബോറ ലിൻ സ്കോട്ടാണ് വസ്ത്രം രൂപകൽപ്പന ചെയ്തത്. ‘ടൈറ്റാനിക്കിലെ’ വസ്ത്രങ്ങൾക്ക് ലിൻ സ്കോട്ടിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ അവാർഡും ലഭിച്ചിരുന്നു. 

Image Credits: Twitter/Goldin

സിനിമയിൽ ബോട്ട് മുങ്ങുന്ന സമയത്ത് ജാക്കിനെ രക്ഷിക്കാനായി റോസ് എത്തുന്ന ഭാഗത്താണ് ഈ കോട്ട് ധരിച്ചത്. കൈകൾ ബന്ധിപ്പിച്ച ജാക്കിനെ രക്ഷിക്കാൻ വെള്ളത്തിലൂടെ പോകുന്നതിനിടെ പല ഭാഗങ്ങളിലും കറ പറ്റിയിരുന്നു. ആ കറ ഉൾപ്പെടെയാണ് വസ്ത്രം ലേലത്തിന് വച്ചിരിക്കുന്നത്. നിരവധി ആരാധകർ അന്നേ കേറ്റിന്റെ കോട്ടിന് ഉണ്ടായിരുന്നു. ഏതാണ്ട് ഒരുലക്ഷം ഡോളറിന് മുകളിൽ ലേലത്തുക എത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

ADVERTISEMENT

Content Highlights: Rose | Kate Winslet | Titanic | Titanic Movie | Auction | Dress | Lifestyle | Manoramaonline