മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഇനി മുതൽ ഉയർന്ന പ്രായ പരിധി ഇല്ല. 18 വയസ്സിന് ശേഷമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. 71–ാമത് മിസ് യൂണിവേഴ്സ് കിരീടം നേടിയ അമേരിക്കയുടെ ആർ ബോണി ഗബ്രിയേലയാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ 18– 28 വരെ വയസ്സുള്ളവർക്കു മാത്രമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഇനി മുതൽ ഉയർന്ന പ്രായ പരിധി ഇല്ല. 18 വയസ്സിന് ശേഷമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. 71–ാമത് മിസ് യൂണിവേഴ്സ് കിരീടം നേടിയ അമേരിക്കയുടെ ആർ ബോണി ഗബ്രിയേലയാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ 18– 28 വരെ വയസ്സുള്ളവർക്കു മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നുള്ളു. 

Read Mor: തെളിവുകൾ കൊണ്ട് നേരിടും, ദേഷ്യമുള്ളവർക്ക് ആഘോഷമാക്കാനുള്ള അവസരം; പരാതി വ്യാജമെന്ന് മല്ലു ട്രാവലർ

ADVERTISEMENT

1952 മുതൽ തുടർന്നു വരുന്ന തീരുമാനത്തിനാണ് മാറ്റമുണ്ടായത്. അതോടൊപ്പം വിവാഹിതരും, വിവാഹ മോചിതരും, ഗർഭിണികളുമായുള്ള മത്സരാർഥികൾക്കുമുള്ള നിയന്ത്രണങ്ങളും എടുത്തു മാറ്റി. തായ്‌ലന്‍ഡിലെ പ്രമുഖ മാധ്യമ വ്യവസായിയും ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആനി ജാക്കഫോംഗ് ജാക്രജുതതിപ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനിലെത്തിയതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ.

Read More: ‘പലരും പറയാൻ മടിച്ച കാര്യമാണ് പറഞ്ഞത്, മാനമെന്നത് സ്ത്രീക്ക് മാത്രമുള്ളതല്ല; അലൻസിയർക്ക് സല്യൂട്ട്’

ADVERTISEMENT

ഒരു സ്ത്രീയ്ക്ക് മത്സരിക്കാനും കഴിവ് തെളിയിക്കാനും പ്രായം ഒരു തടസ്സമല്ല, എല്ലാവരെയും ഉൾക്കൊള്ളണമെന്ന് തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് മിസ് യൂണിവേഴ്സ് ജേതാവ് ന്യൂയോർക്ക് ഫാഷൻ വീക്കിൽ പറഞ്ഞു. ‘മിസ് യൂണിവേഴ്‌സിനെ ഞാൻ ഇഷ്ടപ്പെടുന്നത്, അവർ കൂടുതൽ ഉൾക്കൊള്ളാനും മാറ്റങ്ങൾ വരുത്താനും തയാറായി എന്നതിലാണ്. ധീരമായൊരു ടീം ഇവിടെയുണ്ട്. പലരും ഞങ്ങളുടെ വഴി പിന്തുടരും. ഞങ്ങളാണ് ഈ മാറ്റം വരുത്തുന്നത്, അതിൽ ഞാൻ അഭിമാനം കൊള്ളുന്നു’. ആർ ബോണി പറഞ്ഞു. 

Content Highlights: Miss Universe | Beaty Pageant | Lifestyle | Manoramaonline