ADVERTISEMENT

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നിലപാട് പറയാന്‍ ധൈര്യം കാണിച്ച അലൻസിയർക്ക് ബിഗ് സല്യൂട്ടെന്ന് ഓൾ കേരള മെൻസ് അസോസിയോഷൻ. നട്ടെല്ലുറപ്പില്ലാത്ത പുരുഷൻമാരായ ആർട്ടിസ്റ്റുകളും രാഷ്ട്രീയക്കാരുമുള്ള കേരളത്തിൽ ആണത്തത്തോടെ നിലപാട് പറയാൻ അലൻസിയർ കാണിച്ച ചങ്കുറപ്പാണ് പുരുഷൻമാർക്ക് വേണ്ടതെന്നും അസോസിയേഷൻ പ്രസിഡണ്ട് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. എല്ലാ സ്ത്രീകളും ആരാധിക്കേണ്ട വ്യക്തിത്വമല്ലെന്നും അങ്ങനെയാണെങ്കിൽ ഈ നാട്ടിൽ വനിതാ ജയിലുകൾ ഉണ്ടാകേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘സ്ത്രീകൾ എന്നു പറഞ്ഞ് അവർക്ക് മാത്രമേ മാനമുള്ളു എന്നു പറയുന്നതിനോട് പുച്ഛമാണ്. നട്ടെല്ലുറപ്പില്ലാത്ത പലരും പറയാൻ മടിച്ച കാര്യങ്ങളാണ് അലൻസിയർ എന്ന മഹാപ്രതിഭ പറഞ്ഞത്. അലൻസിയറെ പോലുള്ള ചെറിയ വിഭാഗം എവിടെയെങ്കിലും ഉണ്ടാകും. അവർക്ക് ഓൾ കേരള മെൻസ് അസോസിയേഷൻ പൂർണ പിന്തുണ നൽകും. നിങ്ങളെ പോലുള്ളവർ സത്യം തുറന്നു പറയണയം. പുരുഷൻമാർക്ക് സ്ത്രീകളെ പേടിയാണ്. എന്തിനാണത്. മാന്യമായി ആണുങ്ങളെ പോലെ, അൻസിയറെ പോലെ തുറന്നു സംസാരിക്കണം. 

എവിടെ സ്ത്രീയുടെ പ്രതിമ വച്ചാലും നീതി കിട്ടില്ല. കോടതിയിൽ കണ്ണും കെട്ടി നീതി ദേവത ഉണ്ട്. ആർക്കാണ് എന്നിട്ടിവിടെ നീതി കിട്ടുന്നത്. കോടതിയിൽ എവിടെയങ്കിലും പുരുഷൻമാർക്ക് നീതി കിട്ടിയിട്ടുണ്ടോ. കോടതിയിൽ സത്യം ജയിക്കില്ല. അവിടെ നീതി ദേവത എന്നു പറഞ്ഞ് ഒരു കോലത്തെ കണ്ണു കെട്ടി ഇരിത്തിയിരിക്കുകയാണ്. അതെന്ന് പുരുഷനാകുന്നോ അന്ന് തുല്യ നീതി കിട്ടും. നീതി ദേവത എന്നത് നീതി ദേവൻ എന്നാക്കണം. പുരുഷന് മാത്രമേ നീതി നടപ്പാക്കാൻ പറ്റു. നിങ്ങളെ ബഹുമാനിക്കണമെങ്കിൽ നല്ല പ്രവർത്തി ചെയ്യണം. ആരാധിക്കണമെങ്കിൽ അതിനുള്ള യോഗ്യത നിങ്ങൾ നേടണം. പരിഗണനയ്ക്ക് വേണ്ടി എന്തിന് തെണ്ടണം. കഴിവുണ്ടെങ്കിൽ പരിഗണിക്കും. കഴിവുണ്ടെങ്കിൽ ബഹുമാനിക്കും.’. അജിത് കുമാർ പറഞ്ഞു. 

അലൻസിയറെ വിമർശിച്ച ഭാഗ്യലക്ഷ്മിക്കും മെൻസ് അസോസിയേഷൻ മറുപടി നൽകി. ‘ സ്വന്തം അച്ഛനാരെന്ന് പോലും അറിയാത്ത വ്യക്തിയാണ് ഭാഗ്യലക്ഷ്മി. അലൻസിയർ ഇങ്ങനെ പറയുന്നത് സോഷ്യൽ മീഡിയയിൽ വൈറലാകാനാണെന്നാണ് അവർ പറയുന്നത്. എന്നാൽ അതല്ല. അദ്ദേഹം സത്യം മാത്രമാണ് പറഞ്ഞത്. എന്തിനാണ് സ്ത്രീകളുടെ പ്രതിമ ഉണ്ടാക്കുന്നത്. ഇക്വാളിറ്റി എന്നു പറയുമ്പോൾ സ്ത്രീകൾക്ക് സ്ത്രീകളുടെയും പുരുഷൻമാർക്ക് പുരുഷൻമാരുടെയും പ്രതിമ കൊടുക്കൂ. 

Read More: ‘വലിയ പണക്കാരനാണെന്ന് തോന്നുന്നു, അല്ലെങ്കിലും ഇവരെല്ലാം ഇങ്ങനെയാണ്’; മീര നന്ദന്റെ വരന് വിമർശനം

ഇന്നുവരെ അലൻസിയര്‍ക്ക് കിട്ടിയ അവാർഡ് തിരിച്ചു കൊടുക്കണം എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അതൊന്നും കിട്ടിയത് ഭാഗ്യലക്ഷ്മിയുടെ കുടുംബത്തിൽ നിന്നല്ല. ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ഏറ്റവും പ്രശസ്തമായ ഡയലോഗിന് പലയിടങ്ങളിലും നിന്നും ഭാഗ്യലക്ഷ്മിക്ക് അഭിനന്ദനം കിട്ടി. അത് ചെയ്തത് അവരല്ലല്ലോ. അത് തന്റെ ശബ്ദമല്ലെന്ന് തുറന്ന് പറഞ്ഞ് അവാർഡ് തിരിച്ചു കൊടുക്കാൻ ആദ്യം ഭാഗ്യലക്ഷ്മി തയാറാകണം. അലൻസിയർ വാങ്ങിയത് അർഹിച്ച അവാർഡാണ്. അതു കൊടുത്തത് ജനങ്ങളാണ്.  അല്ലാതെ ചെയ്യാത്ത സംഭവങ്ങള്‍ ചെയ്ത് അഭിമാനം കൊണ്ടിട്ടില്ല.  ഉളുപ്പുണ്ടോ സ്ത്രീയെ നിങ്ങൾക്ക്. സ്ത്രീയെന്ന് പറയാൻ ഒരു യോഗ്യതയുമില്ലാത്ത വ്യക്തിയാണ് നിങ്ങൾ. ഇങ്ങനെയുള്ളവർ ഒരു പുരുഷൻ സത്യം പറഞ്ഞതിന്റെ പേരിൽ ക്രൂശിക്കാൻ വരണ്ട’. വട്ടിയൂർക്കാവ് അജിത് കുമാർ വ്യക്തമാക്കി. 

Content Highlights: Alensiour | All Kerala Mens Association | Lifestyle | Manoramaonline 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com