പാർക്കിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി താലികെട്ടിച്ച് ബജ്റംഗദൾ പ്രവർത്തകർ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. ബുധനാഴ്ച ഹൈദരബാദിലെ മെഡ്‌ചൽ കണ്ട്‌ലകോയ ഓക്‌സിജന്‍ പാര്‍ക്കിലാണ് സംഭവം. പാർക്കിൽ സംസാരിച്ചിരിക്കാനെത്തിയ കമിതാക്കളെ ബജ്റംഗദൾ പ്രവർത്തകർ വളയുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർക്കിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി താലികെട്ടിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിപ്പിച്ചു. ബുധനാഴ്ച ഹൈദരബാദിലെ മെഡ്‌ചൽ കണ്ട്‌ലകോയ ഓക്‌സിജന്‍ പാര്‍ക്കിലാണ് സംഭവം. 

സംസാരിച്ചിരിക്കാനെത്തിയ കമിതാക്കളെ ബജ്റംഗ് ദൾ പ്രവർത്തകർ വളയുകയായിരുന്നു. തുടർന്ന് യുവാവിനെ കൊണ്ട് താലി കെട്ടിച്ചു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. പ്രവർത്തകരിലൊരാൾ യുവാവിനെ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ADVERTISEMENT

വാലന്റൈൻസ് ഡേ ദിനം ആഘോഷിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന് ബജ്റംഗ് ദൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. തുടർന്നാണ് ഇന്നലെ നിർബന്ധിച്ച് താലികെട്ടിക്കൽ അരങ്ങേറിയത്. ഇതിനെതിരെ പരാതികളൊന്നും ലഭിച്ചില്ലെന്നാണു പൊലീസ് ഭാഷ്യം. ഇത്തരം സദാചാര ഗുണ്ടായിസത്തിനെതിരെ രാജ്യമാകെ പ്രതിഷേധങ്ങൾ ശക്തമാണ്. 

പ്രണയദിനം സംസ്കാരത്തിനു യോജിച്ചതല്ല എന്ന നിലപാടാണ് ബജ്റംഗ് ദൾ സ്വീകരിച്ചിരിക്കുന്നത്. പ്രണയദിന ആഘോഷങ്ങൾക്കെതിരെ  എല്ലാ വർഷവും ചില സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്താറുണ്ട്. ഈ വർഷവും സമാനരീതിയിലുള്ള പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നു.