മകളുടെ വിവാഹ ആഘോഷങ്ങൾ ഉപേക്ഷിച്ച് പുൽവാമയിലെ ഭീകരാക്രണത്തിന് ഇരയായ ജവാൻമാരുടെ കുടുംബത്തിനു സഹായമായി സൂറത്തിലെ വജ്രവ്യാപാരി. വിവാഹ ആഘോഷത്തിനായി കരുതിവച്ച 16 ലക്ഷം രൂപയാണ് സഹായം. 11 ലക്ഷം രൂപ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കും 5 ലക്ഷം രൂപ സൈനികർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകളുടെ വിവാഹ ആഘോഷങ്ങൾ ഉപേക്ഷിച്ച്, പുൽവാമയിലെ ഭീകരാക്രമണത്തിന് ഇരയായ ജവാൻമാരുടെ കുടുംബത്തിനു സഹായമായി സൂറത്തിലെ വജ്രവ്യാപാരി. വിവാഹ ആഘോഷത്തിനായി കരുതിവച്ച 16 ലക്ഷം രൂപയാണ് സഹായം. 11 ലക്ഷം രൂപ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കും 5 ലക്ഷം രൂപ സൈനികർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്കും നൽകാനാണു വജ്രവ്യാപാരിയായ ദീവാഷി മനേക്കിന്റെ തീരുമാനം.

ഫെബ്രുവരി 15ന് ആയിരുന്നു ദീവാഷി മനേക്കിന്റെ മകൾ ആമിയുടെ വിവാഹം. ഇതിന്റെ ഭാഗമായി ഒരു സൽകാരം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തലേദിവസമാണ് കശ്മീരിൽ ഭീകരാക്രമണമുണ്ടാകുന്നതും 40 ജവാൻമാർ വീരമൃത്യു വരിക്കുന്നതും. ഇതോടെ വിവാഹ ആഘോഷങ്ങൾ ഉപേക്ഷിക്കാനും ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനും തീരുമാനിക്കുകയായിരുന്നു. 

ADVERTISEMENT

മനേക്കിന്റെ തീരുമാനത്തിനു വളരെയേറെ പിന്തുണയാണു ലഭിക്കുന്നത്. സമയോചിതമായ ഈ തീരുമാനം മറ്റുള്ളവർക്കു പ്രചോദനമാകുമെന്ന വികാരമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഫെബ്രുവരി 14ന് വൈകിട്ട് മൂന്നോടെയാണു രാജ്യത്തെ നടുക്കി ചാവേർ ആക്രമണം നടന്നത്. ആഡംബരക്കാറിൽ വിദഗ്ധമായി ആർഡിഎക്സ് സ്ഫോടകവസ്തു ഘടിപ്പിച്ച് സൈനിക വാഹനവ്യൂഹത്തിനു സമീപത്തെത്തി പൊട്ടിച്ചിതറുകയായിരുന്നു. ജയ്ഷെ ഭീകരന്‍ അദിൽ അഹമദ് ആണ് ചാവേറായത്.