നടൻ ആദിത്യൻ ജയനെ സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് മിനിസ്ക്രീൻ താരം ജീജ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. തന്നെ അപമാനിക്കും വിധം ആദിത്യൻ സംസാരിച്ചു എന്നാണ് ജീജയുടെ ആരോപണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ ആദിത്യൻ ജയനെ സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് മിനിസ്ക്രീൻ താരം ജീജ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ആത്മയുടെ ജനറൽ ബോഡിയിലാണ് ജീജ ഇക്കാര്യം ആവശ്യപ്പെട്ടത്. തന്നെ അപമാനിക്കും വിധം ആദിത്യൻ സംസാരിച്ചു എന്നാണ് ജീജയുടെ ആരോപണം. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദിത്യന്റെ ഭാര്യയും നടിയുമായ അമ്പിളി ദേവി.

ഒരു ചാനൽ പരിപാടിയിൽ വിവാഹാംശംകൾ നേരുന്ന രീതിയിൽ തങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതിനുള്ള മറുപടിയാണ് ആദിത്യൻ നൽകിയത്. പലപ്പോഴും ഒരു മകന്റെ മാനസികാവസ്ഥയിൽ നിന്നാണ് ആദിത്യൻ മറുപടി നൽകിയത്. സംഘടനയുമായി തനിക്കോ ഭർത്താവിനോ പ്രശ്നങ്ങളൊന്നുമില്ല എന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ADVERTISEMENT

അമ്പിളി ദേവിയുടെ കുറിപ്പ് വായിക്കാം:

ഈ വിഷയത്തെ കുറിച്ച് അധികം സംസാരിക്കാൻ എനിക്കറിയില്ല. ഒരുപാട് വിഷമം ഉണ്ട് ഈ കാര്യത്തിൽ. ശാരീരികമായ ചില വിഷമതകൾ കാരണം കഴിഞ്ഞ മീറ്റിങ്ങിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ഞങ്ങളുടെ അഭാവത്തിൽ ഞങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അവിടെ നടന്ന പ്രസംഗം എന്റെ ഒരു സഹപ്രവർത്തകയാണ് എന്നെ കേൾപ്പിച്ചത്. പിന്നീട് ഒരുപാട് സഹപ്രവർത്തകർ മീറ്റിങ്ങിൽ ഉണ്ടായ ഈ വിഷയത്തെക്കുറിച്ച് ഞങ്ങളോട് വളരെ വിഷമത്തോടെ സംസാരിച്ചു.

ADVERTISEMENT

ഒരു സംഘടനാ മീറ്റിങ്ങിൽ വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ സംഘടനയുടെ തുടക്കം മുതലുള്ള ഒരു അംഗമാണ്. സംഘടനയുമായി എനിക്കോ എന്റെ ഭർത്താവിനോ യാതൊരു പ്രശ്നങ്ങളും ഇല്ല. എന്റെ ഭർത്താവിനെ പറ്റി ഇതുവരെ ഒരു സഹപ്രവർത്തകരും യാതൊരു പരാതിയും സംഘടനയിൽ പറഞ്ഞിട്ടില്ല. ഒരു വർക്ക് സെറ്റിലും അദ്ദേഹം ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. ഒരു പ്രമുഖ ചാനൽ പ്രോഗ്രാമിൽ വിവാഹാശംസകള്‍ പറയുന്നരീതിയിൽ ഞങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചപ്പോൾ അതിന്റെ മറുപടി ആയി എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്ന ചില കാര്യങ്ങൾ തുറന്നു പറഞ്ഞത് ജനങ്ങൾ കണ്ടതാണ്.

ഞങ്ങൾക്ക് ആരോടും ഒരു വിരോധവും ഇല്ല. സംഘടന പ്രസിഡന്റ് ആയ ശ്രീ. കെ.ബി.ഗണേഷ് കുമാർ, ഞങ്ങൾ ഏറെ ബഹുമാനിക്കുന്ന ഗണേശേട്ടനെ അപകീർത്തിപ്പെടുത്താൻവേണ്ടി മനഃപൂർവം ഞങ്ങൾ ഒരു ചാനൽ പ്രോഗ്രാമിലും പോയിട്ടില്ല. പലപ്പോഴും ഒരു നടനാണ് എന്നത് മറന്ന് ഒരു മകന്റെ സ്ഥാനത്തു നിന്നാണ് അന്നത്തെ മാനസികാവസ്ഥയിൽ എന്റെ ഭർത്താവ് പല ചോദ്യങ്ങൾക്കും മറുപടി പറഞ്ഞത്.

ADVERTISEMENT

ഞങ്ങൾക്ക് ആരോടും ദേഷ്യം ഇല്ല. ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമം ഉണ്ട്. ശാരീരികമായി ഒരുപാടു ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ട്. ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണം. എല്ലാവർക്കും നല്ലത് വരട്ടെ? പല ഓൺലൈൻ മാധ്യമങ്ങളും തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതു കൊണ്ടാണ് ഈ ന്യൂസ് പോസ്റ്റ് ചെയ്യുന്നത്.