കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ, ഭാഗ്യലക്ഷ്മി, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2011 നവംബർ 5ന് ആണ് മഴവിൽ മനോരമയിൽ ‘തട്ടീം മുട്ടീം’ സീരിയൽ സംപ്രേഷണം ആരംഭിച്ചത്. പെട്ടന്നു തന്നെ പ്രേക്ഷക പ്രീതി നേടിയ സീരിയൽ നിരവധി ആരാധകരെ സൃഷ്ടിച്ചു. ഭാഗ്യലക്ഷ്മിയുടെ സഹോദരനായ സിദ്ധാർഥ് പരമ്പരയിലും സഹോദര വേഷത്തിൽ എത്തിയെന്ന പ്രത്യേകതയും ഉണ്ടായിരുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘തട്ടീം മുട്ടീം’ എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ മകളായി അഭിനയിക്കുന്ന ഭാഗ്യലക്ഷ്മിക്ക് ആശംസ അറിയിച്ച് മഞ്ജു പിള്ള. നഴ്സിങ് പഠനം പൂർത്തിയാക്കി വിദേശത്തേയ്ക്കു പോവുകയാണ് ഭാഗ്യലക്ഷ്മി. അതിനാൽ ഭാഗ്യലക്ഷ്മിയെ മിസ് ചെയ്യുമെന്നും ഒരുപാട് ഇഷ്ടമുണ്ടെന്നും ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു പിള്ള കുറിച്ചു.

സീരിയലിൽ മോഹനവല്ലി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മോഹനവല്ലിയുടെ മകൾ മീനാക്ഷിയുടെ കഥാപാത്രത്തിലൂടെയാണ് ഭാഗ്യലക്ഷ്മി ശ്രദ്ധ നേടിയത്. ഭാഗ്യലക്ഷ്മിയെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് മഞ്ജു ആശംസ അറിയിച്ചത്.‘‘ചക്കരേ നിന്നെ മിസ് ചെയ്യും. എല്ലാ ആശംസകളും നേരുന്നു. ഒരുപാടിഷ്ടം’’ – മഞ്ജു കുറിച്ചു.

ADVERTISEMENT

കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ, ഭാഗ്യലക്ഷ്മി, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2011 നവംബർ 5ന് ആണ് മഴവിൽ മനോരമയിൽ ‘തട്ടീം മുട്ടീം’ സീരിയൽ സംപ്രേഷണം ആരംഭിച്ചത്. പെട്ടന്നു തന്നെ പ്രേക്ഷക പ്രീതി നേടിയ സീരിയൽ നിരവധി ആരാധകരെ സൃഷ്ടിച്ചു. ഭാഗ്യലക്ഷ്മിയുടെ സഹോദരനായ സിദ്ധാർഥ് പരമ്പരയിലും സഹോദര വേഷത്തിൽ എത്തിയെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

നഴ്സിങ് പഠനം പൂർത്തിയാക്കി വിദേശത്തേക്കു പോകണമെന്ന ആഗ്രഹം ഭാഗ്യലക്ഷ്മി അഭിമുഖങ്ങളിൽ പങ്കുവച്ചിരുന്നു. താരത്തിന് ആശംസകൾ അറിയിച്ച് ആരാധകരുടെ കമന്റുകളുമുണ്ട്.

ADVERTISEMENT

English Summary : Manju Pillai wishes to bhagyalakshmi