ഇതുവരെ 8000 ലേറെ ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. തിരച്ചിലിന് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും ആമസോൺ പാഴ്സലിൽ നിന്ന് മോതിരം കിട്ടാനുള്ള സാധ്യത ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ടെന്നും മാനേജർ വ്യക്തമാക്കി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹനിശ്ചയ മോതിരം പാഴ്സലിൽ കുടുങ്ങിയെന്നും കിട്ടുന്നവർ തിരികെ നൽകണമെന്നും അഭ്യർഥിച്ച് ആമസോൺ ജീവനക്കാരി. ജാസ്മിൻ പാഗെറ്റ് എന്ന 18 കാരിയുടെ മോതിരമാണ് നഷ്ടമായത്. ഇംഗ്ലണ്ടിലെ സ്വാൻ‌സി സിറ്റിയിലുള്ള ആമസോൺ പാക്കിങ് വിഭാഗത്തിലെ ജീവനക്കാരിയാണ് ജാസ്മിൻ.

ശനിയാഴ്ചത്തെ ജോലി കഴിഞ്ഞപ്പോഴാണ് മോതിരം നഷ്ടമായ വിവരം ജാസ്മിൻ മനസ്സിലാക്കിയത്. അവിടെയെല്ലാം തിര‍ഞ്ഞെങ്കിലും കണ്ടില്ല. മാനേജറെ വിവരം അറിയിച്ചപ്പോൾ ഏതെങ്കിലുമൊരു പാഴ്സലിൽ പെട്ടിരിക്കാമെന്നു പറഞ്ഞു. പാഴ്സലുകൾ എല്ലാം അയയ്ച്ചതായും അദ്ദേഹം അറിയിച്ചു. അന്നേ ദിവസം 160 പാഴ്സലുകളാണ് ജാസ്മിൻ തയാറാക്കിയത്.

ADVERTISEMENT

ഇതോടെ മോതിരം നഷ്ടപ്പെട്ട വിവരവും കിട്ടുന്നവർ തിരികെ നൽകണമെന്ന അഭ്യർഥനയും ജാസ്മിൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഇതുവരെ 8000 ലേറെ ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. തിരച്ചിലിന് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും ആമസോൺ പാഴ്സലിൽ നിന്ന് മോതിരം കിട്ടാനുള്ള സാധ്യത ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ടെന്നും മാനേജർ വ്യക്തമാക്കി.

കഴിഞ്ഞ വാലന്റൈൻസ് ഡേയിലാണു കാമുകൻ ജോഷ് മാന്നിങ്സ് വിവാഹാഭ്യർഥന നടത്തി മോതിരം കൈമാറിയത്. മോതിരത്തിന്റെ നടുവിൽ വജ്രവും ചുറ്റിലും കല്ലുകളുമാണുള്ളത്. മോതിരം കിട്ടുന്നവർ തിരികെ തരുമെന്നാണ് ജാസ്മിന്റെയും പ്രതിശ്രുത വരന്റെയും പ്രതീക്ഷ.

ADVERTISEMENT

English Summary : Amazon worker loses engagement ring in Parcel