ടിക്ടോക് നിരോധിക്കപ്പെട്ടതറിഞ്ഞ് ദുഃഖിച്ചിരിക്കുന്ന ‘എള്ളോളം തരി പൊന്നെന്തിനാ’ എന്ന പാട്ടും ട്രോളുകളിൽ സ്ഥാനം നേടി. വിവാഹശേഷം വരനൊപ്പം വധു വീട്ടിലേക്ക് വരുന്ന വിഡിയോ ഈ പാട്ടിനൊപ്പമാണ് ടിക്ടോക്കിൽ പങ്കുവച്ചിരുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ടിക്ടോക് നിരോധിച്ചതിൽ ഏറ്റവുമധികം വേദനിക്കുന്നത് ആരായിരിക്കും ? ഓസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണറാണ് ആ ആളെന്നാണ് ട്രോളുകള്‍ പറയുന്നത്. ഇത്തരം ട്രോളുകളുമായി ചൈനീസ് ആപ്പുകളുടെ നിരോധനത്തെ ആഘോഷമാക്കുകയാണ് സോഷ്യൽ ലോകം.

ടിക്ടോക്കിൽ സജീവമായിരുന്നു ഡേവിഡ് വാർണർ. ഇന്ത്യക്കാരായിരുന്നു ഫോളോവേഴ്സിൽ ബഹുഭൂരിപക്ഷവും. ഇന്ത്യൻ ഭാഷകളിലുള്ള വാർണറുടെ വിഡിയോകൾ ടിക്ടോക്കിൽ വൈറലാവുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ഭൂരിഭാഗം ആരാധകരെയും നഷ്ടമായി  ഓസ്ട്രേലിയയിലെ വീട്ടിൽ ദുഃഖിച്ചിരിക്കുന്ന വാർണർ ട്രോളുന്മാരുടെ ഭാവനയിൽ ജനിച്ചു.

ADVERTISEMENT

ഇതുപോലെ ദുഃഖം അനുഭവിക്കുന്ന മറ്റൊരാളുണ്ട്. ടിക്ടോക് റോസ്റ്റ് വിഡിയോകളിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച് അർജുൻ സുന്ദരേശൻ. ഇനി അർജുൻ എങ്ങനെ റോസ്റ്റ് ചെയ്യുമെന്നാണ് ട്രോളന്മാരുടെ സംശയം. 

ടിക്ടോക് നിരോധിക്കപ്പെട്ടതറിഞ്ഞ് ദുഃഖിച്ചിരിക്കുന്ന ‘എള്ളോളം തരി പൊന്നെന്തിനാ’ എന്ന പാട്ടും ട്രോളുകളിൽ സ്ഥാനം നേടി. വിവാഹശേഷം വരനൊപ്പം വധു വീട്ടിലേക്ക് വരുന്ന വിഡിയോ ഈ പാട്ടിനൊപ്പമാണ് ടിക്ടോക്കിൽ പങ്കുവച്ചിരുന്നത്. ടിക്ടോക് ഇല്ലാത്തതുകൊണ്ട് വിവാഹങ്ങളുടെ എണ്ണം കുറയുമോ എന്ന ‘ആശങ്ക’ ട്രോളന്മര്‍ക്കുണ്ട്. 

ADVERTISEMENT

മറ്റു ചില ആപ്പുകളും ട്രോളുകളിൽ സജീവമാണ്.. ഫയലുകൾ കൈമാറാൻ ഉപയോഗിച്ചിരുന്ന ഷെയർ ഇറ്റ്, എക്സെൻഡർ എന്നിവ പോയതോടെ ബ്ലുടൂത്ത് ആണ് താരമായത്. വലിയ ഫയലുകൾ കൈമാറാനായി കഷ്ടപ്പെടുന്ന ബ്ലൂടൂത്ത് ട്രോളുകളിൽ നിറഞ്ഞു നിന്നു. പഴയ ഓർമയില്‍ എക്സെൻഡർ ഓണാക്കാൻ പറയുന്നവരുടെ വേദനയും കാണാം. 

നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകൾക്ക് പകരമായി ഇറങ്ങാൻ സാധ്യതയുള്ള ആപ്പുകളെ കുറിച്ചും ട്രോളുകൾ സോഷ്യല്‍ മീഡിയയിൽ നിറയുകയാണ്.

ADVERTISEMENT

English Summary : Trolls on Tiktok Ban