ഭാഗ്യലക്ഷ്മി ലണ്ടനിലെത്തിയെന്നും സുരക്ഷിതയായി ഇരിക്കുന്നുവെന്നും സഹോദരന്‍ സിദ്ധാർഥ് മഴവിൽ മനോരമയുടെ സമൂഹമാധ്യമ പേജിലൂടെ ലൈവിലെത്തി അറിയിച്ചിരുന്നു....

ഭാഗ്യലക്ഷ്മി ലണ്ടനിലെത്തിയെന്നും സുരക്ഷിതയായി ഇരിക്കുന്നുവെന്നും സഹോദരന്‍ സിദ്ധാർഥ് മഴവിൽ മനോരമയുടെ സമൂഹമാധ്യമ പേജിലൂടെ ലൈവിലെത്തി അറിയിച്ചിരുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ‘തട്ടീം മുട്ടീം’ പരമ്പരയിൽ നിന്നു താൽകാലികമായി വിട്ടു നിൽക്കുകയാണെന്നും ഉടൻ തന്നെ തിരിച്ചെത്തുമെന്നും ഭാഗ്യലക്ഷമി പ്രഭു. പരമ്പരയിലെ താരത്തിന്റെ അസാന്നിധ്യത്തെക്കുറിച്ച് നിരവധിപ്പേർ ചോദ്യമുന്നയിച്ചിരുന്നു. ഈ സംശയങ്ങൾക്കാണ് ഒരു മാധ്യമത്തിന്റെ സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തി ഭാഗ്യലക്ഷ്മി മറുപടി നൽകിയത്.

തട്ടീം മുട്ടീമിൽ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഭാഗ്യലക്ഷ്മി അവതരിപ്പിക്കുന്നത്. ജോലിയുടെ ഭാഗമായി ലണ്ടനിലാണ് താരം ഇപ്പോള്‍. ‘‘തട്ടീം മുട്ടീമിലേക്ക് തീർച്ചയായും തിരിച്ചു വരും. എന്റെ കുടുംബം എങ്ങനെയാണോ അതു പോലെ തന്നെയാണ് തട്ടീം മുട്ടീമിലെ സഹപ്രവർത്തകരും. ഒരുപാട് നാളൊന്നും അവരെ മിസ് ചെയ്ത് ഇരിക്കാന്‍ എനിക്ക് പറ്റില്ല. അതുകൊണ്ട് കോവിഡ് വ്യാപനം ഒന്ന് കുറഞ്ഞ് എല്ലാം പഴയതുപോലെ ആയാൽ മീനാക്ഷിയായി ഉടനെ തിരിച്ചെത്തും’’– താരം പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കരിയർ തുടങ്ങിയിട്ടേ ഉള്ളുവെന്നും അതേക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. 

ADVERTISEMENT

ഭാഗ്യലക്ഷ്മി ലണ്ടനിലെത്തിയെന്നും സുരക്ഷിതയായി ഇരിക്കുന്നുവെന്നും സഹോദരന്‍ സിദ്ധാർഥ് മഴവിൽ മനോരമയുടെ സമൂഹമാധ്യമ പേജിൽ ലൈവിലെത്തി  അറിയിച്ചിരുന്നു. പരമ്പരയില്‍ ഭാഗ്യലക്ഷ്മിയുടെ സഹോദര കഥാപാത്രമായ കണ്ണനെ അവതരിപ്പിക്കുന്നത് സിദ്ധാർഥ് ആണ്. 

2011 ലാണ് തട്ടീം മുട്ടീം സംപ്രേഷണം ആരംഭിക്കുന്നത്. വളരെ പെട്ടെന്നു പരമ്പര ജനപ്രീതി നേടി. കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ, നസീർ സംക്രാന്തി എന്നിവരാണ് സീരിയലിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

ADVERTISEMENT

English Summary : Thatteem Muttem Actress Bhagyalakshmi Prabhu says she will be back soon