ആഡംബരത്തിന്റെ പരകോടിയിലായിരുന്നു ഇഷ അംബാനിയുടെ വിവാഹം. രാജ്യം സാക്ഷിയായ ഏറ്റവും ആഡംബര വിവാഹത്തിനു പിന്നാലെ മറ്റൊരു വിവാഹത്തിനും അംബാനി കുടുംബം തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും ശ്ലോക മേത്തയും മാർച്ച് 9 ന് വിവാഹിതരാകും. വിവാഹത്തിനു മുൻപ് ബാച്ചിലർ പാർട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും ശ്ലോക മേത്തയും മാർച്ച് 9 ന് വിവാഹിതരാകും. രാജ്യം സാക്ഷിയായ ഇഷ അംബാനിയുടെ ആഡംബര വിവാഹത്തിനു പിന്നാലെയാണു മറ്റൊരു വിവാഹത്തിന് അംബാനി കുടുംബം തയാറെടുക്കുന്നത്. മുംബൈയിലാണ് ചടങ്ങുകൾ.

സ്വിറ്റ്സർ‍ലൻഡിലെ സെന്റ് മോർട്ടിസിലാണ് ആകാശിന്റെ ബാച്ചിലര്‍ പാർട്ടി. ഫെബ്രുവരി 23 മുതൽ 25 വരെയുള്ള പാർട്ടിയിൽ രൺബീര്‍ കപൂർ  കരൺ ജോഹര്‍ എന്നിവർ ഉൾപ്പെടുന്ന ബോളിവുഡ് താരനിര ഉണ്ടാകും. 500 അതിഥികള്‍ക്കാണു സ്വിറ്റ്സർലൻഡിൽ പാർട്ടി.

ADVERTISEMENT

2018 ജൂണിൽ അംബാനിയുടെ ആഡംബര വസതിയായ ആന്റിലയിലായിരുന്നു ആകാശ്–ശ്ലോക വിവാഹനിശ്ചയം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ  മകളാണ് ശ്ലോക മേത്ത. ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.

ആഡംബരത്തോടെയുള്ള ഇഷ അംബാനിയുടെ വിവാഹം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇറ്റലിയിലെ ലേക് കോമോയിൽ നടന്ന വിവാഹനിശ്ചയവും, ഉദയ്പൂരിൽ നടന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കശേഷം ആന്റിലയിലായിരുന്നു വിവാഹചടങ്ങുകൾ. ഫാർമസ്യൂട്ടിക്കൽ, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമൽ ഗ്രൂപ്പിന്റെ ചെയർമാൻ അജയ് പിരമലിന്റെ മകൻ ആനന്ദാണ് ഇഷയുടെ ഭർത്താവ്. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം.

ADVERTISEMENT

ഇരട്ട സഹോദരിയായ ഇഷയുടെ വിവാഹത്തിനേക്കാള്‍ ആഡംബരപൂർണമായിരിക്കുമോ ആകാശിന്റെ വിവാഹം എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.