കുടുംബത്തിലുണ്ടായ രണ്ടു മരണങ്ങളെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു. പിന്നീട് നിശ്ചയിച്ച തിയതി അടുത്തപ്പോഴാണ് മൈക്കിളിന്റെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വിവാഹം കാണാനാകില്ല എന്നത് അദ്ദേഹത്തെ ദുഃഖിപ്പിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛൻ രോഗബാധിതൻ ആയതിനെത്തുടർന്ന് തന്റെ വിവാഹം ആശുപത്രിയിൽ നടത്തി മകന്‍. ടെക്സസ് സ്വദേശിയായ മൈക്കിൾ തോംസണ്‍ ആണ് ആശുപത്രിയിൽ ‌വിവാഹിതനായത്. അടിയന്തിര ശസ്ത്രക്രിയയ്ക്കു വേണ്ടി അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് തോംപ്സൺ ഇത്തരമൊരു തീരുമാനം എടുത്തത്.

വിവാഹവസ്ത്രത്തിനു മുകളിൽ ആശുപത്രി വസ്ത്രങ്ങൾ ധരിച്ചാണ് മൈക്കിൾ കാമുകി ആലിയയും അച്ഛനു മുമ്പിൽ നിന്നത്. ഗ്ലൗസിനു മുകളിലൂടെ വിവാഹമോതിരം കൈമാറി. ഇരുവരുടെയും കൈകൾ ചേർത്തു പിടിച്ച് അച്ഛന്‍ തന്റെ കടമ നിറവേറ്റി.

ADVERTISEMENT

വളരെ ലളിതമായിരുന്നു വിവാഹം. എങ്കിലും സാധ്യമായ രീതിയിൽ സ്പെഷൽ ആക്കാൻ ആശുപത്രി ജീവനക്കാര്‍ ഒപ്പം നിന്നു. അതോടെ കേക്കും വൈനും ഒക്കെ തയാറായി.

2019 മാർച്ചിൽ വിവാഹിതരാകാനായിരുന്നു ഇവർ തീരുമാനിച്ചിരുന്നത്. എന്നാൽ കുടുംബത്തിലുണ്ടായ രണ്ടു മരണങ്ങളെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു. പിന്നീട് നിശ്ചയിച്ച തിയതി അടുത്തപ്പോഴാണ് മൈക്കിളിന്റെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വിവാഹം കാണാനാകില്ല എന്നത് അദ്ദേഹത്തെ ദുഃഖിപ്പിച്ചു. ഇതോടെ അച്ഛന്റെ മുമ്പിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

ADVERTISEMENT

അച്ഛന് വളരെയധികം സന്തോഷം ആയെന്ന് മൈക്കിൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വിവാഹം കാണണമെന്ന് അദ്ദേഹം വളരെയധികം ആഗ്രഹിച്ചിരുന്നു. ചടങ്ങുകളേക്കാൾ അദ്ദേഹത്തിന്റെ സന്തോഷത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും മൈക്കിൾ പറഞ്ഞു.

English Summary : couple gets married at hospital so groom’s father wouldn’t miss ceremony