ഓസ്ട്രേലിയയ്ക്കും ന്യൂസിലാൻഡിനും ഇടയിലുള്ള ടാസ്മാൻ കടലിനു മുകളിലൂടെ വിമാനം പറക്കുമ്പോൾ മോതിരം അണിയിച്ച് ഇവർ ദാമ്പത്യ ജീവിതത്തിന് തുടക്കമിട്ടു. ‌സാധ്യമായ രീതിയിൽ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി....

ഓസ്ട്രേലിയയ്ക്കും ന്യൂസിലാൻഡിനും ഇടയിലുള്ള ടാസ്മാൻ കടലിനു മുകളിലൂടെ വിമാനം പറക്കുമ്പോൾ മോതിരം അണിയിച്ച് ഇവർ ദാമ്പത്യ ജീവിതത്തിന് തുടക്കമിട്ടു. ‌സാധ്യമായ രീതിയിൽ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹവിഡിയോ എങ്ങനെ വ്യത്യസ്തമാക്കാം എന്നതു മാറി വിവാഹം എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിച്ചു തുടങ്ങി പുതുതലമുറ. അണ്ടർ വാട്ടർ വിവാഹങ്ങൾ പാശ്ചാത്യ ലോകത്ത് സാധാരണമായി കൊണ്ടിരിക്കുന്നു. അസാധാരണമായ വസ്ത്രധാരണവും ആശയങ്ങളും ഉൾപ്പെടുത്തി വിവാഹം അവിസ്മരണീയമാക്കുന്നവർ ഇന്നു നിരവധിയാണ്.

വിമാനത്തിനുള്ളിൽവച്ച് വിവാഹിതരാകാനായിരുന്നു ഓസ്ട്രേലിയൻ സ്വദേശി ഡേവിഡും ന്യൂസിലാന്‍‍‍ഡ് സ്വദേശിനി കേത്തിയുടെയും ആഗ്രഹം. ഇരുരാജ്യങ്ങളുടെയും അതിർത്തിയാലാകണം വിവാഹമെന്നും അവർ ആഗ്രഹിച്ചു. തങ്ങളുടെ സ്വപ്നവുമായി അവർ മുന്നോട്ടു പോയപ്പോൾ 34,000 അടി ഉയരത്തിൽ അതിഗംഭീരമായി തന്നെ വിവാഹം നടന്നു.

ADVERTISEMENT

ജെറ്റ്സ്റ്റാര്‍ എയര്‍വേയ്സ് അധികൃതരുമായി ബന്ധപ്പെട്ട് ഇവര്‍ തങ്ങളുടെ ആഗ്രഹം വെളിപ്പെടുത്തി. എന്നാൽ അനുവാദം നൽകുക മാത്രമല്ല, വിവാഹം ഒരിക്കലും മറക്കാനാവാത്ത ചടങ്ങാക്കി മാറ്റാനായിരുന്നു ജെറ്റ്സ്റ്റാർ എയർവേയ്സിന്റെ തീരുമാനം.

സിഡ്നി വിമാനത്താവളത്തിൽ നിന്ന് രാവിലെ 7നാണ് ഡേവിഡും കേത്തിയും കുടുബാംഗങ്ങളോടൊപ്പം വിമാനത്തിൽ കയറിയത്. ന്യൂസിലാൻഡിലെ ഓക്ക്‌ലാന്റിലേക്കുള്ള യാത്രയ്ക്കിടയിൽ വിവാഹം. ഗിറ്റാറിസ്റ്റും ഫൊട്ടോഗ്രഫറും ഒപ്പമുണ്ടായിരുന്നു. ഇവരുടെ വിവാഹക്കാര്യം മറ്റു യാത്രക്കാരെ അറിയിച്ചും, അഭിനന്ദനങ്ങള്‍ നേർന്നും പൈലറ്റിന്റെ സന്ദേശം. തൊട്ടു പിന്നാലെ കരഘോഷത്തോടെ സഹയാത്രക്കാർ സന്തോഷം പങ്കുവച്ചു.

ADVERTISEMENT

ഓസ്ട്രേലിയയ്ക്കും ന്യൂസിലാൻഡിനും ഇടയിലുള്ള ടാസ്മാൻ കടലിനു മുകളിലൂടെ വിമാനം പറക്കുമ്പോൾ മോതിരം അണിയിച്ച് ഇവർ ദാമ്പത്യ ജീവിതത്തിന് തുടക്കമിട്ടു. ‌സാധ്യമായ രീതിയിൽ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി. മനോഹരമായ ഇവരുടെ വിവാഹവിഡിയോ ജെറ്റ്സ്റ്റാര്‍ എയര്‍വേയ്സ് തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ഹൃദയമായ ഈ വിഡിയോയും വ്യത്യസ്തമായ ആശയവും ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ ലോകം.

English Summary : Couple gets married at 34,000 feet in air