സഹോദരി അനം മിർസയുടെ വിവാഹാഘോഷത്തിന്റെ തിരക്കിലാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. ബോളിവുഡ് താരങ്ങളുൾപ്പടെ എത്തുന്ന ചടങ്ങായതിനാൽ അനത്തിന്റെ വിവാഹമാണ് ട്രെന്റിങ് വിഷയം. ഫാഷനിസ്റ്റകളുടെയും പാപ്പരാസികളുടെയും കണ്ണുകളും അനത്തിന്റെ വിവാഹവേദിയിലാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹോദരി അനം മിർസയുടെ വിവാഹാഘോഷത്തിന്റെ തിരക്കിലാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. ബോളിവുഡ് താരങ്ങളുൾപ്പടെ എത്തുന്ന ചടങ്ങായതിനാൽ അനത്തിന്റെ വിവാഹമാണ് ട്രെന്റിങ് വിഷയം. ഫാഷനിസ്റ്റകളുടെയും പാപ്പരാസികളുടെയും കണ്ണുകളും അനത്തിന്റെ വിവാഹവേദിയിലാണ്.

മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങൾ അനം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഫോയിൽ എംബല്ലിഷ്ഡ‍് പച്ച ലെഹംഗയിലാണ് അനം തിളങ്ങിയത്. കട്ട് വർക്കുകളുള്ള ഇളം നീല ദുപ്പട്ട സ്റ്റൈലിഷ് ലുക്ക് നൽകി. ഐഷ റാവു ആണ് ഡിസൈനർ.

ADVERTISEMENT

മൈലാഞ്ചി ഇടുന്നതിന്റെയും ചടങ്ങുകൾക്കിടെ നൃത്തം ചെയ്യുന്നതിന്റെയും വിഡിയോകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കാണാം. സുഹൃത്തുക്കളും ബന്ധുക്കളും അനത്തിനൊപ്പം ആഘോഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കറുപ്പ് ലോങ് സ്ലീവ് ക്രോപ് ടോപ്പും പ്രിന്റഡ് ലോങ് ഫ്രോക്കുമാണ് സാനിയയുടെ വേഷം. സ്റ്റൈലിസ്റ്റ് ഒരുക്കുന്നതിന്റെ ദൃശ്യങ്ങൾ സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

മുൻ ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് അസഹ്റുദ്ദീന്റെ മകൻ മുഹമ്മദ് അസദുദ്ദീനാണ് അനത്തിന്റെ വരൻ. 

English Summary: Sania Mirza's sister Anam's mehendi ceremony