രണ്ടു പേരും വ്യത്യസ്ത മതത്തിൽ നിന്നുള്ളവരായതിനാൽ ആചാര പ്രകാരമുള്ള ചടങ്ങുകൾക്ക് പ്രാധാന്യം നൽകാതെയായിരുന്നു വിവാഹം. പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടു സാരിയും ട്രെഡീഷനൽ ആഭരണങ്ങളും അണിഞ്ഞ് ഹിന്ദു ബ്രൈഡൽ ലുക്കിലായിരുന്നു ചന്ദ്ര....#ChandraLakshman #ToshChristy #WeddingPhotos

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയലിലെ നായകനും നായികയും യഥാർഥ ജീവിതത്തിലും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ടോഷ് ക്രിസ്റ്റിയുടെയും ചന്ദ്ര ലക്ഷ്മണിന്റെയും ആരാധകർ. ‘സ്വന്തം സുജാത’ എന്ന സീരിയലിലെ മുഖ്യ കഥാപാത്രങ്ങളെയാണ് ഇരുവരും ഇപ്പോൾ അവതരിപ്പിക്കുന്നത്. ഈ ലൊക്കേഷനിലെ പരിചയമാണ് ഇവരുടെ വിവാഹത്തിൽ എത്തിയത്.

കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ചടങ്ങുകൾ. രണ്ടു പേരും വ്യത്യസ്ത മതത്തിൽ നിന്നുള്ളവരായതിനാൽ ആചാര പ്രകാരമുള്ള ചടങ്ങുകൾക്ക് പ്രാധാന്യം നൽകാതെയായിരുന്നു വിവാഹം

ADVERTISEMENT

പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടു സാരിയും ട്രെഡീഷനൽ ആഭരണങ്ങളും അണിഞ്ഞ് ഹിന്ദു ബ്രൈഡൽ ലുക്കിലായിരുന്നു ചന്ദ്ര. ഷർട്ടും കസവ് മുണ്ടുമായിരുന്നു ടോഷിന്റെ വേഷം.

പരസ്പരം ചേർത്തുപ്പിടിച്ച കൈകളുടെ ചിത്രം പങ്കുവച്ച് ഓഗസ്റ്റ് 26ന് ആണു ചന്ദ്ര ലക്ഷ്മണ്‍ വിവാഹ വിശേഷം ആരാധകരെ അറിയിച്ചത്. നവംബര്‍ 10ന് ആണ് വിവാഹമെന്ന് പിന്നീട് അറിയിച്ചു.

ADVERTISEMENT

‘സ്വന്തം സുജാത’യിൽ ഞങ്ങൾ ഇപ്പോൾ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. 100 ആം എപ്പിസോഡിലാണ് ടോഷേട്ടന്‍ ജോയിൻ ചെയ്തത്. ഇപ്പോള്‍ 200 ആകാറായി. മൂന്നാല് മാസമായി ടോഷേട്ടനെ അടുത്തറിയാം. അതിനു മുമ്പ് ആർട്ടിസ്റ്റ് എന്ന നിലയിലേ പരിചയമുണ്ടായിരുന്നുള്ളൂ. ഇവിടെ വന്ന ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എന്റെ അച്ഛനും അമ്മയ്ക്കും ടോഷേട്ടനെയും അദ്ദേഹത്തിന്റെ വീട്ടിൽ എന്നെയും വലിയ ഇഷ്ടമാണ്. അങ്ങനെയാണ് വിവാഹം എന്ന ചിന്ത വന്നതും വീട്ടുകാർ തമ്മില്‍ സംസാരിച്ചതും. അനുയോജ്യമാണെന്ന് തോന്നിയപ്പോൾ മുന്നോട്ടു പോകാം എന്നു തീരുമാനിക്കുകയായിരുന്നു’’– ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ ചന്ദ്ര ലക്ഷ്മണ്‍ പറഞ്ഞു. 

English Summary : Tosh Christy- Chandra Lakshman wedding photos