അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എല്‍എസി നാഷണല്‍ ആക്‌സിലറേറ്റര്‍ ലാബ്രട്ടറിയിലെ ഗവേഷകര്‍ 3200 എംപി ഫോട്ടോകള്‍ പകര്‍ത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്നേവരെ എടുത്തിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ഒറ്റ ഫോട്ടോകളാണിവ. ഇതിനായി ഉപയോഗിച്ച ക്യാമറയില്‍ 189

അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എല്‍എസി നാഷണല്‍ ആക്‌സിലറേറ്റര്‍ ലാബ്രട്ടറിയിലെ ഗവേഷകര്‍ 3200 എംപി ഫോട്ടോകള്‍ പകര്‍ത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്നേവരെ എടുത്തിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ഒറ്റ ഫോട്ടോകളാണിവ. ഇതിനായി ഉപയോഗിച്ച ക്യാമറയില്‍ 189

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എല്‍എസി നാഷണല്‍ ആക്‌സിലറേറ്റര്‍ ലാബ്രട്ടറിയിലെ ഗവേഷകര്‍ 3200 എംപി ഫോട്ടോകള്‍ പകര്‍ത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്നേവരെ എടുത്തിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ഒറ്റ ഫോട്ടോകളാണിവ. ഇതിനായി ഉപയോഗിച്ച ക്യാമറയില്‍ 189

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എല്‍എസി നാഷണല്‍ ആക്‌സിലറേറ്റര്‍ ലാബ്രട്ടറിയിലെ ഗവേഷകര്‍ 3200 എംപി ഫോട്ടോകള്‍ പകര്‍ത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്നേവരെ എടുത്തിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ഒറ്റ ഫോട്ടോകളാണിവ. ഇതിനായി ഉപയോഗിച്ച ക്യാമറയില്‍ 189 സ്വതന്ത്ര സെന്‍സുറുകള്‍ ഉണ്ട്. ഭാവിയില്‍, ചിലെയിലെ വെറാ സി. റൂബിന്‍ ഓബ്‌സര്‍വേറ്ററിയിലെ ലെഗസി സര്‍വെ ഓഫ് സ്‌പെയ്‌സ് ആന്‍ഡ് ടൈം ദൗദ്യത്തിന് ഉപയോഗിക്കുന്ന ടെലിസ്‌കോപ്പിന്റെ ഭാഗമാകും ഈ ക്യാമറ. ഡാര്‍ക് മാറ്റര്‍, ഡാര്‍ക് എനര്‍ജി തുടങ്ങിയ പ്രപഞ്ചത്തിന്റെ ചില നിഗൂഢതകളിലേക്കു വെളിച്ചംവീശാനാകുമോ എന്നറിയാനായിരിക്കും ക്യാമറയുടെ ഉപയോഗത്തിലൂടെ ശ്രമിക്കുന്നത്.

ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന 189 സെന്റുകള്‍ 16 എംപി സിസിഡികളാണ് (ചാര്‍ജ്-കപ്ള്‍ഡ് ഡിവൈസസ്). ഈ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന ഇമെജ് സെന്‍സര്‍ നിർമിക്കാനായി ഒമ്പതു സിസിഡികളും അവയ്ക്കു വേണ്ട ഇലട്രോണിക്‌സും വീതം ഒരടുക്കായി ചതുരത്തില്‍ ചേര്‍ത്തുവയ്ക്കുകയായിരുന്നു. ഇവയെ സയന്‍സ് റാഫ്റ്റ്‌സ് എന്നാണ് വിളിക്കുന്നത്. ഇത്തരം 21 അടുക്കുകള്‍ ചേര്‍ത്തുവച്ചാണ് ഫോട്ടോ പകര്‍ത്തിയത്. ഈ സെന്‍സര്‍ നിര്‍മിക്കാന്‍ ഗവേഷകർക്ക് ആറുമാസം വേണ്ടവന്നു. ഒരോ സെന്‍സറും തമ്മിലുള്ള അകലം മനുഷ്യരുടെ അഞ്ചു തലമുടി നാരുകള്‍ ചേര്‍ത്തുവയ്ക്കുന്നതിനേക്കാള്‍ കുറവായിരുന്നു. ഫോട്ടോ എടുക്കുന്ന സമയത്ത് സെന്‍സറുകള്‍ പരസ്പരം തൊട്ടിരുന്നാല്‍ അവ തകരുമെന്നു കണ്ടെത്തിയതിനാലാണ് അവയ്ക്കിടയില്‍ വിടവുകള്‍ സൃഷ്ടിച്ച് പാകിയത്. ഒരു സെന്‍സറോ ഒരു റാഫ്‌റ്റോ കേടായാല്‍ വലിയ നഷ്ടം വരും - ഓരോ റാഫ്റ്റിനും 30 ലക്ഷം ഡോളറാണ് ചെലവ്. വന്‍ വെല്ലുവിളിയായിരുന്നു ഇത്തരം ഒരു സെറ്റ്-അപ്പിലൂടെ ഫോട്ടോ പകര്‍ത്തുകയെന്ന് ഇതിനായി പ്രവര്‍ത്തിച്ച മെക്കാനിക്കല്‍ എൻജിനീയര്‍ ഹാനാ പൊളെക് പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്കൊപ്പമുള്ള ടീമിന്റെ മൊത്തം കൗശലങ്ങള്‍ ഉപയോഗിച്ചപ്പോള്‍ ഇതു സാധ്യമായെന്നും ഹാന പറഞ്ഞു.

ADVERTISEMENT

സെന്‍സറിന് 3.2 ബില്ല്യന്‍ മൊത്തം പിക്‌സലുകള്‍ ഉണ്ടെന്നതു കൂടാതെ നിരവധി സവിശേഷതകളുമുണ്ട്. ഉപയോഗിച്ചിരിക്കുന്ന സെന്‍സറുകളിലെ ഓരോ പിക്‌സലിനും 10 മൈക്രോണ്‍ വിസ്താരമുണ്ട്. ഇതടുക്കിയിരിക്കുന്ന ഫോക്കല്‍ പ്ലെയിന്‍ സൃഷ്ടിക്കാനും പണി കുറേ വേണ്ടിവന്നു. ഈ സെന്‍സറുകള്‍ക്ക് ചിത്രമെടുക്കാന്‍ ഒരുക്കിയ ലെന്‍സുകള്‍ക്കുമുണ്ട് സവിശേഷത- മനുഷ്യരുടെ കണ്ണുകള്‍ക്ക് കാണാവുന്നതിനേക്കാള്‍ 10 കോടി മടങ്ങ് ഇരുട്ടിലുള്ളവയെ പോലും കാണാവുന്ന രീതിയിലായിരുന്നു അത് ഒരുക്കിയിരുന്നത്. എന്നു പറഞ്ഞാല്‍ കത്തിച്ചുവച്ച ഒരു മെഴുകുതിരി ആയിരക്കണക്കിനു മൈല്‍ അകലെ നിന്നു നോക്കിക്കാണുന്നതിനു സമാനം!

പിടിച്ചെടുത്ത 3200 എംപി ഒരു ഫോട്ടോ മൊത്തത്തില്‍ കാണണമെങ്കില്‍ 400 4കെ യുഎച്ഡി ടെലിവിഷനുകള്‍ നിരത്തി വയ്ക്കണം. ക്യാമറയുടെ റിസോള്‍വിങ് പവറും ഗംഭീരം - 15 മൈല്‍ അകലെ നിന്ന് ഒരു ഗോള്‍ഫ് ബോള്‍ തിരിച്ചറിയാം. ഇത് വെറാ സി. റൂബിന്‍ ഒബ്‌സര്‍വേറ്ററിയില്‍ പിടിപ്പിച്ചുകഴിഞ്ഞാല്‍, അത് അടുത്ത 10 വര്‍ഷത്തേക്ക് തെക്കന്‍ ആകാശത്തിന്റെ പാനോറാമിക് രാത്രി ചിത്രങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൂടുമ്പോള്‍ പകര്‍ത്തിക്കൊണ്ടിരിക്കും.

ADVERTISEMENT

ക്യാമറയുടെ ശേഷി അത്യപാരമാണ് എന്നാണ് ഗവേഷകരിലൊരാളായ സ്റ്റീവന്‍ റിറ്റ്‌സ് പറഞ്ഞത്. ഒബ്‌സര്‍വേറ്ററി നടത്താനിരിക്കുന്ന ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ഉതകുന്ന രീതിയിലാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. പത്തു വര്‍ഷം കൊണ്ട് 2000 കോടി ഗ്യാലക്‌സികളുടെ ചിത്രങ്ങള്‍ പകര്‍ത്താനാണ് ഉദ്ദേശം. എങ്ങനെയാണ് ഗ്യാലക്‌സികള്‍ ഉരുത്തിരിഞ്ഞത് എന്നും മറ്റുമുള്ള വിവരങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താന്‍ ഇതു പ്രയോജനപ്പെടും. ഡാര്‍ക് മാറ്റര്‍, ഡാര്‍ക് എനര്‍ജി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കാനും ഇതു പ്രയോജനപ്പെടും.

എന്നാല്‍ ഒബ്‌സര്‍വേറ്ററിയിലേക്ക് എത്തിക്കുന്നതിനു മുൻപ് ഇത് അതിവിശദമായി തന്നെ പരീക്ഷിക്കണം. നിരവധി വസ്തുക്കളുടെ ചിത്രങ്ങള്‍ എടുത്ത് പോരായ്മകള്‍ എന്തെങ്കിലു ഉണ്ടോ എന്ന് കണ്ടെത്തണം. സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സെന്‍സറുകളെ നെഗറ്റീവ് 150 ഡിഗ്രിയില്‍ തണുപ്പിക്കണം. സെന്‍സറുകള്‍ ഒരുക്കി ചിത്രം കണ്ടെങ്കിലും ക്യാമാറ ഉണ്ടാക്കാതിരുന്നതിനാല്‍ അത് ഫോട്ടോ എടുത്തു എന്നു പറയുന്നത് സാങ്കേതിമായി തെറ്റാണെന്നും പറയാം - അവര്‍ ചിത്രം ഒരു 150-മൈക്രോണ്‍ പിന്‍ഹോളിലൂടെ പ്രൊജക്ടു ചെയ്ത് ഒരു പ്രതലത്തില്‍ കാണുകയായിരുന്നു. ആദ്യ പരീക്ഷണം വിജയിച്ചുവെങ്കിലും ഇനിയും ധാരാളം പണികള്‍ നടത്തിയാല്‍ മാത്രമെ ഇതിന്റെ ഉദ്ദേശലക്ഷ്യത്തിനായി ഉപയോഗിക്കാനാകൂ. ക്യാമറയുടെ അന്തിമ പരീക്ഷണങ്ങള്‍ അടുത്ത വര്‍ഷം പകുതിയോടെ നടത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. അതിനു ശേഷമായിരിക്കും ചിലെയിലേക്ക് ക്യാമറ കൊണ്ടുപോകുക. പ്രപഞ്ചത്തെക്കുറിച്ചുള്ള ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ ഒരുക്കി വരുന്ന ഈ ക്യാമറയുടെ ആദ്യ പരീക്ഷണം വിജയിച്ചിരിക്കുന്നതായി ഗവേഷകര്‍ പറഞ്ഞു.

ADVERTISEMENT

English Summary: First 3200mp photo captured; a big step closer to exploring fundamental questions about the universe