എക്കാലത്തെയും മികച്ച ഐപാഡുകളിലൊന്നാണ് ആപ്പിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഐപാഡ് എയര്‍ 5. ആപ്പിളിന്റെ ലാപ്‌ടോപ് ശ്രേണിക്ക് ശക്തി പകരുന്ന എം1 പ്രോസസര്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത് എന്നതു തന്നെ കരുത്തില്‍ ഈ മോഡല്‍ എവിടെ നില്‍ക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നു.

എക്കാലത്തെയും മികച്ച ഐപാഡുകളിലൊന്നാണ് ആപ്പിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഐപാഡ് എയര്‍ 5. ആപ്പിളിന്റെ ലാപ്‌ടോപ് ശ്രേണിക്ക് ശക്തി പകരുന്ന എം1 പ്രോസസര്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത് എന്നതു തന്നെ കരുത്തില്‍ ഈ മോഡല്‍ എവിടെ നില്‍ക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്കാലത്തെയും മികച്ച ഐപാഡുകളിലൊന്നാണ് ആപ്പിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഐപാഡ് എയര്‍ 5. ആപ്പിളിന്റെ ലാപ്‌ടോപ് ശ്രേണിക്ക് ശക്തി പകരുന്ന എം1 പ്രോസസര്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത് എന്നതു തന്നെ കരുത്തില്‍ ഈ മോഡല്‍ എവിടെ നില്‍ക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്കാലത്തെയും മികച്ച ഐപാഡുകളിലൊന്നാണ് ആപ്പിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഐപാഡ് എയര്‍ 5. ആപ്പിളിന്റെ ലാപ്‌ടോപ് ശ്രേണിക്ക് ശക്തി പകരുന്ന എം1 പ്രോസസര്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത് എന്നതു തന്നെ കരുത്തില്‍ ഈ മോഡല്‍ എവിടെ നില്‍ക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നു. സെല്ലുലാര്‍ കണക്ടിവിറ്റിയ്ക്കായി അതിവേഗ 5ജിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പുതിയ മുന്‍ ക്യാമറാ സിസ്റ്റത്തിന് ആപ്പിളിന്റെ സെന്റര്‍ സ്റ്റേജ് ഫീച്ചറുമുണ്ട്. (വിഡിയോ കോളില്‍ ക്യാമറയ്ക്കു മുന്നിലിരിക്കുന്ന ആള്‍ കുറച്ചു നീങ്ങിയാലും വ്യക്തിയെ കേന്ദ്ര സ്ഥാനത്തു നിർത്തും.)

 

ADVERTISEMENT

ലൈറ്റ്‌നിങ് പോര്‍ട്ടിനു പകരം യുഎസ്ബി-സി ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും നല്ലൊരു മാറ്റമാണ്. ഇതുവഴി രണ്ടിരട്ടി എങ്കിലും ട്രാന്‍സ്ഫര്‍ സ്പീഡ് വര്‍ധിക്കുമെന്ന് ആപ്പിള്‍ പറയുന്നു. കണ്ടെന്റ് ക്രിയേറ്റര്‍മാര്‍, ഗെയിം പ്രേമികള്‍, വെറുതെ കണ്ടെന്റ് കാണാന്‍ ആഗ്രഹിക്കുന്നവർ തുടങ്ങി എല്ലാത്തരം ആളുകള്‍ക്കും പുതിയ ഐപാഡ് എയര്‍ ആകര്‍ഷകമായ ഓപ്ഷനായിരിക്കും. എം1 ചിപ്പ് വഴി മുന്‍ എയര്‍ മോഡലിനെ അപേക്ഷിച്ച് 60 ശതമാനത്തോളം അധിക കരുത്ത് പുതിയ എയറിന് ലഭിക്കുമെന്ന് ആപ്പിള്‍ പറയുന്നു. കൂടാതെ, 16-കോര്‍ ന്യൂറല്‍ എൻജിനും ഉണ്ട്. ആധുനിക മെഷീന്‍ ലേണിങ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ടാബ് അനുഭവം അടുത്ത തലത്തിലേക്ക് ഉയര്‍ത്തുമെന്നും പറയുന്നു. ഒന്നിലേറെ 4 കെ വിഡിയോ സ്ട്രീമുകള്‍ എഡിറ്റു ചെയ്യാന്‍ വരെയുള്ള കരുത്ത് പുതിയ ടാബിനുണ്ടെന്നും പറയുന്നു. എആര്‍ അനുഭവവും മെച്ചപ്പെടുത്തി. 

 

∙ ലിക്വിഡ് റെറ്റിനാ ഡിസ്‌പ്ലേ, ടച്ച് ഐഡി

 

ADVERTISEMENT

ഐപാഡ് പ്രോ മോഡലുകള്‍ക്ക് അമോലെഡ് ഡിസ്‌പ്ലേ അടക്കമുള്ള ഫീച്ചറുകള്‍ നല്‍കി വ്യത്യസ്തമാക്കാനാണ് ആപ്പിള്‍ ആഗ്രഹിക്കുന്നതെങ്കില്‍, എയര്‍ ശ്രേണിക്ക് ലിക്വിഡ് റെറ്റിനാ ഡിസ്‌പ്ലേ എന്നു വിളിക്കുന്ന സ്‌ക്രീനാണ് കമ്പനി നല്‍കിയിരിക്കുന്നത്. പുതിയ എയറിന് 10.9-ഇഞ്ചാണ് സ്ക്രീന്‍ വലുപ്പം. കൂടാതെ, 500 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, ഫുള്‍ ലാമിനേഷന്‍, പി3 കളര്‍ ഗമട്ട്, ട്രൂ ടോണ്‍ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. ലാന്‍ഡ്‌സ്‌കേപ്പ് സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്.

 

∙ മറ്റു ഫീച്ചറുകള്‍

 

ADVERTISEMENT

വയര്‍ലെസ് ചാര്‍ജിങ്, ആപ്പിള്‍ പെന്‍സില്‍ (ജെന്‍2) തുടങ്ങിയവയും ഉണ്ട്. പേന ഉപയോഗിച്ച് പേപ്പറില്‍ എഴുതുന്ന രീതിയില്‍ ഐപാഡില്‍ പെന്‍സില്‍ ഉപയോഗിച്ച് നോട്ടു കുറിക്കാനും മറ്റും സാധിക്കുമെന്ന് കമ്പനി പറയുന്നു. ആപ്പിളിന്റെ മാജിക് കീബോഡുമായി ബന്ധിപ്പിച്ച് ടൈപ്പിങും മറ്റും എളുപ്പത്തിലാക്കാം. ഐപാഡ് ഒഎസ് 15ന്റെ ഫീച്ചറുകളും കൂടി ഉള്‍ക്കൊള്ളിക്കുമ്പോള്‍ കരുത്തുറ്റ മെഷീന്‍ തന്നെ കൈയ്യിലെത്തുമെന്ന് കമ്പനി പറയുന്നു. തുടക്ക വേരിയന്റിന് (64ജിബി) 54,900 രൂപയാണ് വില. സെല്ലുലാര്‍ (5ജി) വേര്‍ഷന്റെ വില തുടങ്ങുന്നത് 749 ഡോളര്‍ മുതലാണ്. 

 

∙ മാക് സ്റ്റുഡിയോ, സ്റ്റുഡിയോ ഡിസ്‌പ്ലേ

 

മാക് സ്റ്റുഡിയോ ഏറ്റവും മികച്ച ഡെസ്‌ക്ടോപ് കംപ്യൂട്ടറുകളിലൊന്നാണ്. ക്യൂബ് ആകൃതിയിലുള്ള, ഡിസ്‌പ്ലേ ഇല്ലാത്ത മാക്കാണിത്. യുഎസ്ബി-സി പോര്‍ട്ടുകള്‍, എസ്ഡി കാര്‍ഡ് സ്ലോട്ടുകള്‍ തുടങ്ങിയവയും ഉണ്ട്. നിലവിലുള്ള മാക് മിനി കംപ്യൂട്ടറുകളെക്കാള്‍ ഉയരക്കൂടുതലുള്ളതാണ് മാക് സ്റ്റുഡിയോ. സ്റ്റുഡിയോ ഡിസ്‌പ്ലേ ആകട്ടെ 27-ഇഞ്ച് വലുപ്പമുളള 5കെ സ്‌ക്രീനാണ്. ഇതിന് ഒരു യുഎസ്ബി-സി പോര്‍ട്ടും തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടുമാണ് ഉള്ളത്.

 

∙ സ്റ്റുഡിയോ

 

ധാരാളം ആക്‌സസറികള്‍ ഉപയോഗിക്കാനും മറ്റും ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് മാക് സ്റ്റുഡിയോ പുറത്തിറക്കിയിരിക്കുന്നത്. മുൻപ് ലഭ്യമല്ലാത്ത തരത്തിലുള്ള കരുത്ത് ഇവയ്ക്കുണ്ടെന്നും കമ്പനി പറയുന്നു. ഇതിന് 7.7 - ഇഞ്ച് സമചതുര ഫ്രെയിമാണ് ഉള്ളത്. അതേസമയം, പൊക്കം കേവലം 3.7-ഇഞ്ചും. ഇരുവശത്തും ബ്ലോവറുകള്‍ പിടിപ്പിച്ചിരിക്കുന്നതിനാല്‍ ചൂട് പുറംതള്ളല്‍ എളുപ്പമാകും. ആപ്പിള്‍ സിലിക്കന്റെ ശേഷി ഉള്ളതിനാല്‍ കാര്യമായ ശബ്ദമുണ്ടാക്കാതെ പ്രവര്‍ത്തിക്കുകയും ചെയ്യും. സിപിയു, ജിപിയു പ്രകടനത്തില്‍ മറ്റൊരു ഡെസ്‌ക്ടോപ്പിനും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലാണ് മാക് സ്റ്റുഡിയോ ഉള്ളതെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. 

 

∙ 18 സ്ട്രീം 8കെ പ്രോറെസ് 422 വിഡിയോ പ്ലേ ബാക്ക്

 

എം1 അള്‍ട്രാ വച്ചു നിര്‍മിച്ചിരിക്കുന്ന മാക് സ്റ്റുഡിയോയ്ക്ക് 18 സ്ട്രീം 8കെ പ്രോറെസ് 422 വിഡിയോ പ്ലേ ബാക്ക് നടത്താനാകുമെന്ന് കമ്പനി പറയുന്നു. ലോകത്തുള്ള മറ്റൊരു കംപ്യൂട്ടറിനും ഇതു സാധ്യമല്ലെന്നാണ് അവകാശവാദം. യുണിഫൈഡ് മെമ്മറി 128 ജിബി വരെ നല്‍കുന്നു. കൂടാതെ, 48 ജിബി വിഡിയോ മെമ്മറിയും ഉണ്ട്. പ്രെഫഷണലുകളുടെ ജോലികള്‍ തീര്‍ക്കാനായി കിതയ്ക്കാത്ത മെഷീന്‍ നിര്‍മിക്കാനുള്ള ശ്രമത്തിന്റെ ഫലമായാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്. സെക്കന്‍ഡില്‍ 7.4 ജിബി വരെ പകരാന്‍ കഴിവുള്ള എസ്എസ്ഡി ഉപയോഗിച്ചിരിക്കുന്നു. 8 ടിബി എസ്എസ്ഡി വരെ സ്റ്റോറേജ് ശേഷി ഉണ്ട്. മികച്ച പോര്‍ട്ട് സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.

 

∙ സ്റ്റുഡിയോ ഡിസ്‌പ്ലേ

 

മാക് സ്റ്റുഡിയോയ്ക്ക് അനുയോജ്യമായ ഒരു ഡിസ്‌പ്ലേയാണ് സ്റ്റുഡിയോ ഡിസ്‌പ്ലേ എന്ന് ആപ്പിള്‍ പറയുന്നു. അലുമിനം ഫ്രെയിമിലാണ് ഡിസ്‌പ്ലേ ഉറപ്പിച്ചിരിക്കുന്നത്. പൊക്കം ക്രമീകരിക്കാം. 600 നിറ്റ്‌സ് ആണ് ബ്രൈറ്റ്‌നസ്. ക്യാമറ, ഓഡിയോ സിസ്റ്റം തുടങ്ങിയവയിലും അത്യുജ്വല പ്രകടനം പ്രതീക്ഷിക്കാം.

 

∙ വില

 

മാക് സ്റ്റുഡിയോ എം1 മാക്‌സ് പ്രോസസര്‍ ഉപയോഗിച്ചും എം1 അള്‍ട്രാ പ്രോസസര്‍ ഉപയോഗിച്ചും പുറത്തിറക്കിയിട്ടുണ്ട്. ഇവയില്‍ എം1 മാക്‌സില്‍ പുറത്തിറക്കിയിരിക്കുന്ന സ്റ്റുഡിയോ മോഡലുകളുടെ വില തുടങ്ങുന്നത് 189,900 രൂപ മുതലാണ്. എം1 അള്‍ട്രാ ഉപയോഗിച്ചുള്ള മോഡലുകളുടെ വില തുടങ്ങുന്നത് 389,900 രൂപയിലും. സ്റ്റുഡിയോ ഡിസ്‌പ്ലേയുടെ വില 159,900 രൂപയാണ്.

 

∙ എം1 അള്‍ട്രാ

 

ഡെസ്‌ക്ടോപ്പുകളുടെ പ്രകടനത്തില്‍ വലിയൊരു കുതിപ്പാണ് പുതിയ എം1 അള്‍ട്രാ പ്രോസസര്‍ എത്തുമ്പോള്‍ ഉണ്ടാകുന്നതെന്ന് ആപ്പിള്‍ പറയുന്നു. പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ ഇത്ര പ്രകടന മികവുള്ള പ്രോസസര്‍ ഇല്ലെന്നും കമ്പനി പറയുന്നു. ഇതിന് 20-കോര്‍ സിപിയു, 64-കോര്‍ജിപിയു, 32-കോര്‍ ന്യൂറല്‍ എൻജിന്‍ എന്നിവ വരെ ലഭിക്കും. കൂടാതെ, 3ഡി പരിസ്ഥിതിയില്‍ പ്രവര്‍ത്തിക്കുമ്പോഴും പ്രകടമായ മികവ് കാണാനാകും. ആപ്പിള്‍ സിലിക്കന്റെ കാര്യത്തില്‍ ഇതൊരു വഴിത്തിരിവാണെന്നും കമ്പനി പറയുന്നു. രണ്ട് എം1 മാക്‌സ് ഡൈ, തങ്ങളുടെ അള്‍ട്രാഫ്യൂഷന്‍ പാക്കേജിങ് ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ച് സംയോജിപ്പിച്ചിരിക്കുകയാണെന്ന് കമ്പനി പറയുന്നു. ഇതുവഴി മുൻപൊരിക്കലും സാധ്യമല്ലാത്ത തരത്തിലുള്ള പ്രകടന മികവ് കാണാം. എം1 അള്‍ട്രായില്‍ 114 ബില്ല്യന്‍ ട്രാന്‍സിസ്റ്ററുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ, 128ജിബി ഫാസ്റ്റ്യൂണിഫൈഡ് മെമ്മറിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും ഇതിനാകും. വൈദ്യുതി ഉപയോഗത്തിലും മികവുറ്റ പ്രകടനമായിരിക്കും ലഭിക്കുക.

 

English Summary: Everything Apple Just Announced: Mac Studio, iPad Air and Studio Display