മലർ മിസ്...പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ അധ്യാപിക. തമിഴ്നാട്ടിലും ഈ സിനിമ വൻവിജയമാകുകയും മലരിനെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. സായ് പല്ലവിയാണ് ആ കഥാപാത്രമായി അഭിനയിച്ചത്.ഇപ്പോഴിതാ മറ്റൊരു മലർ മിസ്, ചെന്നൈയിൽ നിന്ന് വന്നിരിക്കുന്നു. സാരിയും സ്വർണാഭരണങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലർ മിസ്...പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ അധ്യാപിക. തമിഴ്നാട്ടിലും ഈ സിനിമ വൻവിജയമാകുകയും മലരിനെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. സായ് പല്ലവിയാണ് ആ കഥാപാത്രമായി അഭിനയിച്ചത്.ഇപ്പോഴിതാ മറ്റൊരു മലർ മിസ്, ചെന്നൈയിൽ നിന്ന് വന്നിരിക്കുന്നു. സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞുനിൽക്കുന്ന അതിസുന്ദരിയായ ഈ അധ്യാപിക പക്ഷേ മനുഷ്യസ്ത്രീയല്ല...സംഭവം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്...എഐ.

ലോകത്തെ ആദ്യത്തെ എഐ പ്രഫസർ എന്ന അവകാശവാദത്തോടെയാണ് മലരിന്റെ വരവ്.തമിഴ്നാട്ടിലെ പ്രമുഖ സർവകലാശാലയായ അണ്ണാ യൂണിവേഴ്സിറ്റിയുടെ സിലബസ് മൊത്തം മലർ അരച്ചുകലക്കിക്കുടിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് മലരിൽ നിന്ന് വാട്സാപ് വഴി പഠിക്കാം, വിവിധ എൻജിനീയറിങ് വിഷയങ്ങളിൽ.മറ്റു പ്ലാറ്റ്ഫോമുകളൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ലാതെ തന്നെ വാട്സാപ്പിലൂടെ പാഠങ്ങൾ പഠിക്കാം എന്നതാണ് മലർ എഐ മുന്നോട്ടുവയ്ക്കുന്ന ഗുണം. 100 വിദ്യാർഥികളിൽ നടത്തിയ അഭിപ്രായസർവേയ്ക്ക് ശേഷമാണ് വാട്സാപ്പിലൂടെ പാഠങ്ങൾ എന്ന തീരുമാനത്തിലേക്ക് മലരിന്റെ നിർമാണക്കമ്പനിയായ ഹായ്‌വ് എത്തിയത്. അർജുൻ റെഡ്ഡി, ദീപിക ലോകനാഥൻ എന്നിവരാണ് ഹായ്‌വ് സ്റ്റാർട്ടപ്പിനു പിന്നിൽ.

ADVERTISEMENT

ഈ മാസം 19നു ലോഞ്ച് ചെയ്ത ആപ്പിൽ 4 ദിവസം കൊണ്ട് 1.4 ലക്ഷം പേർ അംഗങ്ങളായി.  ദിവസേന 42000 വിദ്യാർഥികൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്.ഓരോ വിദ്യാർഥിയും ദിവസേന ചോദിക്കുന്ന 20 ചോദ്യങ്ങൾക്ക് മലർ സൗജന്യമായി ഉത്തരം നൽകും. അതിനു മുകളിൽ സംശയങ്ങളുണ്ടെങ്കിൽ പേയ്മെന്റ് നൽകണം. വാട്സാപ്പിൽ ചാറ്റ് തുടങ്ങുമ്പോൾ എൻജിനീയറിങ് ട്രേഡും, സെമസ്റ്ററും, ഏതു വിഷയത്തേപ്പറ്റിയാണ് അറിയേണ്ടതെന്നും മലർ ചോദിക്കും.

ലോകത്തെ സർവമേഖലകളിലും എഐ പിടിമുറുക്കുന്ന സ്ഥിതി വിശേഷത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. അക്കാദമിക മേഖലയിൽ ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമുകൾ വൻവിപ്ലവം കഴിഞ്ഞ വർഷം സൃഷ്ടിച്ചു. വിവരശേഖരണം, ക്രോഡീകരണം പോലുള്ള പ്രക്രിയകൾ ഇതു ലളിതമാക്കി. എന്നാൽ ചില വിവാദങ്ങളും ചാറ്റ്ജിപിടി സൃഷ്ടിച്ചു.വിദ്യാർഥികൾ നൈസർഗികമായ പഠനത്തിലേക്കു കടക്കാതെ ചാറ്റ്ജിപിടിയെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവും ഉയർന്നു.

ADVERTISEMENT

എന്നാൽ ഇപ്പോൾ എഐ അധ്യാപനത്തിലേക്കും കടക്കുകയാണ്. വിഷയങ്ങൾ ലഘൂകരിച്ച് പഠിപ്പിക്കുകയും വിദ്യാർഥികളുടെ സംശയങ്ങൾ പരമാവധി ദുരീകരിക്കുക എന്നതുമാണ് ലക്ഷ്യം.

ഇംഗ്ലിഷ്, ഗണിതം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദ്യാർഥികളെ പരിശീലിപ്പിക്കാനായി അടുത്തകാലത്ത് ധാരാളം എഐ അധിഷ്ഠിത സംവിധാനങ്ങൾ ഇറങ്ങിയിരുന്നു.കഴിഞ്ഞ മാർച്ചിൽ കേരളത്തിൽ ഐറിസ് എന്ന റോബട്ടിനെ മേക്കർലാബ് കേരളത്തിൽ ഇറക്കിയിരുന്നു. സ്കൂൾതല വിഷയങ്ങളാണ് ഐറിസ് പഠിപ്പിക്കുന്നത്. ഹ്യൂമനോയ്ഡ് റോബട്ട് കൂടിയാണ് ഐറിസ്.

English Summary:

Meet “Malar Teacher”: An autonomous AI university professor